ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

ചെങ്ങന്നൂർ ഗവ ഐ ടി ഐലെ ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡിൽ ഇൻസ്ട്രക്ടർ തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം നടത്തും. 

യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ എഞ്ചിനീയറിങ് ബിരുദവും ഒരു വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ബ്രാഞ്ചിൽ മൂന്നു വർഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുംഅല്ലെങ്കിൽ ബന്ധപ്പെട്ട ബ്രാഞ്ചിൽ എൻടിസി/എൻഎസിയും, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും.റൊട്ടേഷൻ ക്രമത്തിൽ ഓപ്പൺ വിഭാഗത്തിൽ പ്രയോറിറ്റി/നോൺ പ്രയോറിറ്റി വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ആഗസ്റ്റ് 21ന് രാവിലെ 10 മണിക്ക് ചെങ്ങന്നൂർ ഐ ടി ഐയിൽ അഭിമുഖത്തിന് ഹാജരാകണം . പ്രയോറിറ്റി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ മാത്രമേ നോൺ പ്രയോറിറ്റി വിഭാഗത്തിൽ നിന്നും പരിഗണിക്കുകയുള്ളൂ. 

അഭിമുഖത്തിന് ഹാജരാകുന്നവർ അസ്സൽ സർട്ടിഫിക്കറ്റുകളോടൊപ്പം അവയുടെ പകർപ്പുകൾ കൂടി ഹാജരാക്കണം. . ഫോൺ : 0479-2953150, 2452210


ഇൻസ്ട്രക്ടർ തസ്തികയിലേക്ക് അപേക്ഷിക്കാം

ചെങ്ങന്നൂർ ഗവ. ഐ ടി ഐയിലെ മെക്കാനിക്ക് കൺസ്യൂമർ ഇലക്ട്രോണിക്സ് ആൻഡ് അപ്ലയൻസ് ട്രേഡിൽ നിലവിലുള്ള രണ്ട് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് അപേക്ഷിക്കാം.

യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ എഞ്ചിനീയറിങ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ബ്രാഞ്ചിൽ മൂന്നു വർഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ബ്രാഞ്ചിൽ എൻടിസി/എൻഎസിയും, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. ഒന്നാമാത്തെ ഒഴിവിൽ ഈഴവ/ബില്ലവ/തിയ്യ വിഭാഗത്തിൽപ്പെട്ടവരും, രണ്ടാമത്തെ ഒഴിവിൽ ജനറൽ മുൻഗണന വിഭാഗത്തിൽപ്പെട്ടവരുമായഉദ്യോഗാർഥികളെയാണ് ഗസ്റ്റ് ഇൻസ്ട്രക്ടറായി നിയമിക്കുന്നത്. 

അഭിമുഖം ആഗസ്റ്റ് 21ന് രാവിലെ 10 മണിക്ക് ഐ ടി ഐ യിൽ നടത്തും. അഭിമുഖത്തിന് ഹാജരാകുന്നവർ അസ്സൽ സർട്ടിഫിക്കറ്റുകളോടൊപ്പം അവയുടെ പകർപ്പുകൾ കൂടി ഹാജരാക്കണം. ഫോൺ: 0479 2452210, 2953150

ഡെപ്യൂട്ടേഷൻ നിയമനം

സാമൂഹ്യനീതി വകുപ്പിനു കീഴിൽ ആലപ്പുഴയിൽ പ്രവർത്തിക്കുന്ന ട്രാൻസിറ്റ് ഹോമിലെ സെക്യൂരിറ്റി ചീഫ് (വനിത) - 1, സെക്യൂരിറ്റി പേഴ്സണൽ (വനിത) - 2, തസ്തികകളിലേക്ക് ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

പോലീസ് വകുപ്പിൽ സബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ തസ്തികയ്ക് തുല്യം യോഗ്യതയുള്ളവർക്ക് സെക്യൂരിറ്റി ചീഫ് (വനിത) തസ്തികയിലേക്കും, പോലീസ് വകുപ്പിലെ വനിതാ സിവിൽ ഓഫീസർ തസ്തികയ്ക്ക് തുല്യം യോഗ്യതയുള്ളവർക്ക് സെക്യൂരിറ്റി പേഴ്സണൽ (വനിത) തസ്തികയിലേക്കും അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം മേലധികാരിയുടെ നിരാക്ഷേപപത്രവും സഹിതം മേലധികാരി മുഖേന ആഗസ്റ്റ് 25നകം അപേക്ഷ സമർപ്പിക്കണം.



ഗസ്റ്റ് അദ്ധ്യാപക അഭിമുഖം

2025-26 അധ്യയന വർഷത്തിൽ കാഞ്ഞിരംകുളം ഗവൺമെന്റ് കോളേജിൽ മാത്തമാറ്റിക്‌സ് വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപകരെ 2026 മാർച്ച് 31 വരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരായ ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകൾ എന്നിവ സ്‌കാൻ ചെയ്ത് knmcollege@gmail.com ലേയ്ക്ക് ആഗസ്റ്റ് 18ന് വൈകിട്ട് 5ന് മുമ്പ് അയയ്ക്കണം.

ഗസ്റ്റ് അധ്യാപക അഭിമുഖം

തിരുവനന്തപുരം സർക്കാർ വനിത കോളേജിൽ ഹോം സയൻസ് ജനറൽ വിഭാഗത്തിൽ 2025-26 അദ്ധ്യയന വർഷത്തേക്കുള്ള ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനായുള്ള അഭിമുഖം ആഗസ്റ്റ് 20 ന് രാവിലെ 10 ന് നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ മാത്രം യോഗ്യത, ജനനതിയതി, മുൻപരിചയം ഇവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, മേഖലാ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം അഭിമുഖത്തിന് കോളേജിൽ നേരിട്ട് ഹാജരാകണം.



ജൂനിയർ റസിഡൻ്റ് താത്കാലിക നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ ജൂനിയർ റസിഡൻ്റ് തസ്‌തികയിൽ കൺസോളിഡേറ്റഡ് വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.

യോഗ്യത എം ബി ബി എസ്, ടി സിഎം സി രജിസ്ട്രേഷ൯, വേതനം 45,000. ആറുമാസ കാലയളവിലേക്കാണ് നിയമനം. താത്പര്യമുള്ളവർക്ക് വയസ്, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പ് സഹിതം ആഗസ്റ്റ് 21-ന് മെഡിക്കൽ സൂപ്രണ്ടിൻ്റെ കാര്യാലയത്തിൽ രാവിലെ 10.30 ന് നടക്കുന്ന വാക്-ഇ൯-ഇ൯്റർവ്യൂവിൽ പങ്കെടുക്കാം. 10 മുതൽ 10.30 വരെ ആയിരിക്കും രജിസ്ട്രേഷൻ. സർക്കാർ /പൊതുമേഖലാ ആശുപത്രികളിൽ ജോലി ചെയ്‌തവർക്ക് മുൻഗണന

ഓവര്‍സിയര്‍ നിയമനം

വേങ്ങര ഗ്രാമപഞ്ചായത്ത് എഞ്ചിനീയറിങ് വിഭാഗത്തില്‍ താല്‍കാലികാടിസ്ഥാനത്തില്‍ ഓവര്‍സിയര്‍ നിയമനം നടത്തുന്നു. മൂന്ന് വര്‍ഷത്തെ പോളിടെക്നിക് സിവില്‍ ഡിപ്ലോമയും അല്ലെങ്കില്‍ രണ്ട് വര്‍ഷത്തെ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ഡിപ്ലോമയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ആഗസ്റ്റ് 21ന് രാവിലെ 10ന് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 04942 450226.

ലോ ഓഫീസർ ഒഴിവ്

കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിൽ കരാറടിസ്ഥാനത്തിൽ ലോ ഓഫീസറുടെ ഒരൊഴിവുണ്ട്. അംഗീകൃത സർവകലാശാലയിൽനിന്നുള്ള എൽ.എൽ.ബി ബിരുദവും ബാർ കൗൺസിൽ രജിസ്ട്രേഷനും പത്ത് വർഷം പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ചീഫ് എൻജിനിയർ, കെ.എസ്.ടി.പി, ടി.സി 25/3926, ശ്രീബാല ബിൽഡിങ്, കെസ്റ്റൺ റോഡ്, കവടിയാർ പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ ആഗസ്റ്റ് 21ന് മുമ്പ് ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: 0471-2348946, chiefengineerprojects1@gmail.com.



ജൂനിയർ സൂപ്രണ്ട് ഒഴിവ്

കേരള ഡെന്റൽ കൗൺസിലിൽ നിലവിലുള്ള ജൂനിയർ സൂപ്രണ്ട് സൂപ്രണ്ട് തസ്തികയിലേക്ക് 43,400-91,200 രൂപ ശമ്പളസ്കെയിലിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് സസ്ഥാന സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 20. കൂടുതൽ വിവരങ്ങൾക്ക്: wwww.dentalcouncil.kerala.gov.in .

താത്കാലിക നിയമനം

സംസ്ഥാനസർക്കാരിന്റെ പട്ടയമിഷനുമായി ബന്ധപ്പെട്ട് തൃശ്ശൂർ ജില്ലയിലെ പട്ടയസംബന്ധമായ സർവെ ജോലികൾക്ക് 15 സർവെയർമാർ, 22 ചെയിൻമാൻ, 5 ഡാറ്റാഎൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. 

യോഗ്യരായ പരിചയസമ്പന്നരിൽ നിന്നും ബയോഡാറ്റയും, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം അപേക്ഷ ക്ഷണിക്കുന്നു. വിരമിച്ച സർവ്വെ ജീവനക്കാർക്കും മുൻപരിചയമുള്ള സർവ്വെയർമാർക്കും മുൻഗണന. താത്പര്യമുള്ളവർ ആഗസ്റ്റ് 25 രാവിലെ 10 ന് തൃശൂർ കളക്ടറേറ്റ് അയ്യന്തോളിലെ അനെക്‌സ് ഹാളിൽ നേരിട്ട് ഹാജരാകണം.



ക്രഷ് വർക്കർ / ക്രഷ് ഹെൽപ്പർ ഒഴിവ്

അങ്കമാലി അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലുള്ള കാഞ്ഞൂർ, പഞ്ചായത്തിലെ വാർഡ് എട്ടിലെ 10-ാം നമ്പർ അങ്കണവാടിയിലേക്കും, കാലടി പഞ്ചായത്തിലെ വാർഡ് 15 ലെ 44 -ാം നമ്പർ അങ്കണവാടിയിലേക്കും, തുറവൂർ പഞ്ചായത്തിലെ വാർഡ് ഒമ്പതിലെ 62-ാം നമ്പർ അങ്കണവാടിയിലേക്കും, അങ്കമാലി മുനിസിപ്പാലിറ്റിയിലെ വാർഡ് എട്ടിലെ 79-ാം നമ്പർ അങ്കണവാടിയിലേക്കും, ക്രഷ് വർക്കർ / ക്രഷ് ഹെൽപ്പർമാരുടെ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു. പ്രായ പരിധി 35 വയസ്. അപേക്ഷയുടെ മാതൃക അങ്കമാലി അഡീഷണൽ ഐ.സി.ഡി.എസ്. ഓഫീസ്, അതത് പഞ്ചായത്ത് മുനിസിപ്പൽ ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും.

പൂരിപ്പിച്ച അപേക്ഷകൾ ആഗസ്റ്റ് 20-ന് വൈകിട്ട് അഞ്ചു വരെ അങ്കമാലി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന അങ്കമാലി അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ സ്വീകരിക്കും. ഫോൺ -0484-2459255