കേരള ഫോക് ലോർ അക്കാദമിയുടെ കോട്ടയം വെള്ളാവൂർ സബ് സെന്ററിൽ കോർഡിനേറ്റർ കം ക്ലാർക്ക് തസ്തികയിലേക്ക് വോക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഉദ്യോഗാർഥികൾ ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവരായിരിക്കണം. താൽപര്യമുള്ളവർ ഓഗസ്റ്റ് 30ന് രാവിലെ 11ന് വെള്ളാവൂർ സബ്സെന്ററിൽ നടക്കുന്ന വോക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണം. വിശദവിവരത്തിന് ഫോൺ: 0497 2778090.
മേട്രണ്‍ കം റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍ ഒഴിവ്
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കിളിമാനൂര്‍, വെങ്ങാനൂര്‍, മേലാംകോട്, അരുവിക്കര, നെയ്യാറ്റിന്‍കര എന്നി പ്രീമെട്രിക് ഹോസ്റ്റലുകളില്‍ ഒഴിവുള്ള മേട്രണ്‍ കം റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍ തസ്തികയിലേയ്ക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അഭിമുഖം നടത്തുന്നു.
ബിരുദവും ബി.എഡുമാണ് വിദ്യാഭ്യാസ യോഗ്യത. പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ആഗസ്റ്റ് 29ന് രാവിലെ 10.30ന് വെള്ളയമ്പലം കനകനഗറിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ എത്തിച്ചേരണം. ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും (മാര്‍ക്കിന്റെ ശതമാനം ഉള്‍പ്പെടെ), ജാതി സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് , തിരിച്ചറിയല്‍ രേഖ എന്നിവ കൊണ്ടുവരണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2314238, 0471-2314232
ജൂനിയര്‍ കണ്‍സള്‍ട്ടന്റ് നിയമനം
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് കീഴില്‍ ഓറല്‍ ആന്‍ഡ് മാക്സിലോഫേഷ്യല്‍ സര്‍ജറി വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റിനെ നിയമിക്കുന്നു. എം.ഡി.എസിനുശേഷം കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. വായിലെ അര്‍ബുദ ശസ്ത്രക്രിയയില്‍ പ്രാവീണ്യം നേടിയവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ആഗസ്റ്റ് 25 ന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് എത്തണം. അഭിമുഖത്തിന് ഒരുമണിക്കൂര്‍ മുമ്പ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണം. വിശദവിവരങ്ങള്‍ gmckannur.edu.in വെബ്സൈറ്റില്‍ ലഭിക്കും.
ഹോസ്റ്റൽ കം മെസ്സ് സൂപ്പർവൈസർ
കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ വനിതാ ഹോസ്റ്റലിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഹോസ്റ്റൽ കം മെസ്സ് സൂപ്പർവൈസറെ നിയമിക്കുന്നു. താല്പര്യമുള്ളവർ ആഗസ്റ്റ് 27 ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ അഭിമുഖത്തിനെത്തണം. വിശദവിവരങ്ങൾ www.gcek.ac.in വെബ്സൈറ്റിൽ ലഭിക്കും. ഫോൺ : 0497-2780225
അങ്കണവാടി ഹെൽപർ നിയമനം
മലപ്പുറം കോട്ടക്കൽ മുനിസിപ്പാലിറ്റിയുടെ പരിധിയിലുള്ള അങ്കണവാടികളിലെ ഹെൽപ്പർ തസ്തികയിൽ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 25 വരെ സ്വീകരിക്കും. പത്താം ക്ലാസ് പാസാകാത്തവർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമിന്റെ മാതൃക ഐ സി ഡി എസ് പ്രൊജക്ട് ഓഫീസ് മലപ്പുറം റൂറൽ, കോട്ടക്കൽ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. വിശദവിവരങ്ങൾക്ക്: 7025127584.
ടെക്‌നീഷ്യന്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ
പുനലൂര്‍ താലൂക്കാശുപത്രിയില്‍ പോളി ദന്തല്‍ ക്ലിനിക്കിലെ സിറാമിക് കം അക്രലിക്ക് ടെക്‌നീഷ്യന്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തും. യോഗ്യത: പ്ലസ് ടു അഥവാ തത്തുല്യം, ഡിപ്ലോമ ഇന്‍ സിറാമിക് ടെക്‌നോളജി. രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം. പ്രായപരിധി: 40 വയസ്. വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അസലും ബയോഡേറ്റയും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും സഹിതം ഓഗസ്റ്റ് 27 രാവിലെ 11ന് നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0475 2228702.
ഗവ ഐ ടി ഐ യിൽ അവസരം
കളമശ്ശേരി ഗവ ഐ ടി ഐ യിൽ ഇലക്ട്രോ പ്ലേറ്റർ ,ഇലക്ട്രോണിക്സ് മെക്കാനിക്ക്,പ്ലാസ്റ്റിക് പ്രോസസ്സിംഗ് ഓപ്പറേറ്റർ ,മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക്സ് അപ്ലയൻസസ് എന്നീ തസ്തികകളിലേക്ക് ഓരോ ഒഴിവുകൾ ഉണ്ട്.ഒരു ദിവസം 1060 രൂപ നിരക്കിൽ പ്രതിമാസം 28620 രൂപയാണ് ശമ്പളം.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് 27 ന് രാവിലെ 11 ന് അസ്സൽ രേഖകൾ സഹിതം കളമശ്ശേരി ഐ ടി ഐ യിൽ ഹാജരാകേണ്ടതാണ് .
ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം
ആറ്റിങ്ങൽ ഗവ ഐ.ടി.ഐ-യിൽ ഒഴിവുള്ള ഡ്രൈവർ-കം-മെക്കാനിക്ക് (DCM) ട്രേഡിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലുള്ള ഒരു ഒഴിവിലേക്ക് ഓപ്പൺ വിഭാഗത്തിൽ നിന്നും ഗസ്റ്റ് ഇൻസ്ട്രക്ടറെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം ആഗസ്റ്റ് 26ന് രാവിലെ 11 മണിക്ക് നടത്തും. യോഗ്യത സംബന്ധിച്ച വിവരം www.cstaricalcutta.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. താൽപ്പര്യമുള്ളവർ യോഗ്യത തെളിയിയ്ക്കുന്ന അസ്സൽ രേഖകളും പകർപ്പുമായി അന്നേ ദിവസം രാവിലെ 10.15-ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0470 2622391.
ഫിസിയോ തെറാപ്പിസ്റ്റ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ
വര്‍ക്കല ഗവ. ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഫിസിയോ തെറാപ്പിസ്റ്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. അംഗീക്യത സര്‍വകലാശാലയില്‍ നിന്നും ഫിസിയോതെറാപ്പിയിലുള്ള ബിരുദമോ ബിരുദാനന്തര ബിരുദമോ ആണ് യോഗ്യത.
താത്പര്യമുള്ള 40 വയസില്‍ താഴെ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ ആഗസ്റ്റ് 30ന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. ഉദ്യോഗാര്‍ത്ഥികള്‍ അഞ്ചു രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ച അപേക്ഷയും അസല്‍ സര്‍ട്ടിഫിക്കറ്റകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഇന്റര്‍വ്യൂ സമയത്ത് ഹാജരാക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0470-2605363.
കംപ്യൂട്ടർ അധ്യാപക നിയമനം
പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളേജില്‍ ഒഴിവുള്ള കംപ്യൂട്ടർ അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം ആഗസ്റ്റ് 26ന് രാവിലെ 10ന് നടക്കും. ബിടെക് ( കംപ്യൂട്ടർ) ഫസ്റ്റ് ക്ലാസ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04933 227253