സൂക്ഷ്മ സംരംഭ കണ്‍സള്‍ട്ടന്റ് നിയമനം

കോയിപ്രം ബ്ലോക്കിലെ സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പദ്ധതിയില്‍ ഫീല്‍ഡ്തല പ്രവര്‍ത്തനത്തിന് സൂക്ഷ്മസംരംഭ കണ്‍സള്‍ട്ടന്റുമാരെ (എം.ഇ.സി) തിരഞ്ഞെടുക്കുന്നു. പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരായ 25-45 പ്രായമുള്ള പ്ലസ് ടു യോഗ്യതയുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്കും ഓക്‌സിലറി അംഗങ്ങള്‍ക്കും അപേക്ഷിക്കാം.
കമ്പ്യൂട്ടര്‍ പരിജ്ഞാനം, കണക്കുകള്‍ കൈകാര്യംചെയ്യുന്നതിലുള്ള മികവ് എന്നിവ അഭികാമ്യം. പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ഓണറേറിയം. ചെറുകിട സംരംഭമേഖലകളില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

പൂരിപ്പിച്ച അപേക്ഷ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് (സ്വയം സാക്ഷ്യപ്പെടുത്തിയത്) അയല്‍ക്കൂട്ട അംഗത്വം തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം എന്നിവ സഹിതം പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് ഓഫിസില്‍/ ജില്ലാ മിഷന്‍ ഓഫീസില്‍ നേരിട്ടോ ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍, കലക്ട്രേറ്റ്, മൂന്നാം നില, പത്തനംതിട്ട വിലാസത്തില്‍ തപാല്‍ മുഖേനയോ സമര്‍പ്പിക്കാം. അവസാന തീയതി ഒക്ടോബര്‍ 13 വൈകിട്ട് അഞ്ചു വരെ. . ഫോണ്‍ :9746488492, 9656535697


ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രോണിക് മെക്കാനിക്) തസ്തികയിലെ ഒരു ഒഴിവിലേക്ക് ജനറല്‍ വിഭാഗത്തില്‍ നിന്ന് നിയമനം നടത്തുന്നു. യോഗ്യത : ഇലക്ട്രോണിക് മെക്കാനിക് ട്രേഡില്‍ എന്‍ റ്റി സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍എസി യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ് / ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലി കമ്മ്യൂണിക്കേഷന്‍ / ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ, ഇലക്ട്രോണിക്‌സ് /ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രി/ തതുല്യമായി അംഗീകരിച്ച ബിരുദം. യോഗ്യതയുളളവര്‍ ഒക്ടോബര്‍ മൂന്നിന് രാവിലെ 10ന് ചെന്നീര്‍ക്കര ഐടിഐ യില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ആധാര്‍കാര്‍ഡും പകര്‍പ്പും സഹിതം ഹാജരാകണം. ഫോണ്‍ : 0468 2258710.

നാഷണൽ ആയുഷ് മിഷനിൽ ഒഴിവുകൾ

കണ്ണൂർ നാഷണൽ ആയുഷ് മിഷന് കീഴിലുള്ള വിവിധ ആയുർവേദ/ ഹോമിയോ സ്ഥാപനങ്ങളിൽ മൾട്ടി പർപ്പസ് വർക്കർ (നഴ്‌സ്), അക്കൗണ്ടിംഗ് ക്ലർക്ക്, ഫിസിയോ തെറാപ്പി അസിസ്റ്റന്റ്, ഫാർമസിസ്റ്റ് (ആയുർവേദ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം കണ്ണൂർ സിവിൽ സ്റ്റേഷൻ ബി ബ്ലോക്ക് രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ്മിഷൻ ഓഫീസിൽ നേരിട്ടോ തപാൽ വഴിയോ ഒക്ടോബർ നാലിന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. അപേക്ഷാ ഫോറം http://www.nam.kerala.gov.in/careers വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 0497 2944145



അപ്രന്റിസ് ട്രെയിനി ഒഴിവ്

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മംഗലം ഐ.ടി.ഐയില്‍ വിവിധ ട്രേഡുകളില്‍ ട്രെയിനി അപ്രന്റീസ് ഒഴിവുണ്ട്. സര്‍വെയര്‍, പ്ലംബര്‍ എന്നീ ട്രേഡുകളിലാണ് ഒഴിവുള്ളത്. പട്ടികജാതി വികസന വകുപ്പിന് കീഴിലെ ഐ.ടി.ഐകളില്‍ പഠിച്ച് വിജയിച്ച എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. www.apprenticeshipindia.gov.in എന്ന പോര്‍ട്ടല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. ഒക്ടോബര്‍ ഒമ്പതിനകം അപേക്ഷിക്കണം. ഫോണ്‍: 04922 258545, 9895008926, 7306428316.

ആയുർവേദ തെറാപ്പിസ്റ്റ് നിയമനം

കോട്ടത്തറ ഗ്രാമപഞ്ചായത്ത് ഈരംകൊല്ലി രാമൻ സ്മാരക ഗവ. ആയുർവേദ ഡിസ്പെൻസറിയിലെ ആയുർകർമ ഒ.പി അധിഷ്‌ഠിത പഞ്ചകർമ ചികിത്സാ പദ്ധതിയിലേക്ക് കരാറടിസ്ഥാനത്തിൽ ആയുർവേദ തെറാപ്പിസ്റ്റ് നിയമനം നടത്തുന്നു. സർക്കാർ അംഗീകൃത ഡി.എ.എം.ഇ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം ഒക്ടോബർ നാല് രാവിലെ 11ന് ഈരംകൊല്ലി രാമൻ സ്മാരക ആയുർവേദ ഡിസ്പെന്‌സറിയിൽ നടത്തുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം. ഫോൺ- 04936 286644

  

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ് സിവില്‍ എഞ്ചിനീയറിംഗ് വകുപ്പില്‍ നിലവിലുള്ളതും അക്കാദമിക് വര്‍ഷത്തില്‍ ഉണ്ടേയേക്കാവുന്നതുമായ അഡ്ഹോക്ക് അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവിലേക്ക് പരിഗണിക്കുന്നതിന് പാനല്‍ തയ്യാറാക്കാന്‍ എ ഐ സി ടി ഇ മാനദണ്ഡപ്രകാരം യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ ഏഴിന് രാവിലെ 10 ന് യോഗ്യത പരീക്ഷക്കും അഭിമുഖത്തിനുമായി വകുപ്പ് മേധാവിക്ക് മുമ്പാകെ എത്തണം. കൂടുതല്‍ വിവരങ്ങള്‍ www.gcek.ac.in ല്‍ ലഭിക്കും.

സ്റ്റാഫ് നേഴ്‌സ് ഒഴിവ്

പയ്യന്നൂര്‍ പെരിങ്ങോം ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ നിലവിലുള്ള ഒഴിവിലേക്ക് വനിതാ സ്റ്റാഫ് നേഴ്‌സിനെ നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബി.എസ് സി ബിരുദം അല്ലെങ്കില്‍ പോസ്റ്റ് ബേസിക് ബി.എസ് സി പാസ്സായ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. നേഴ്‌സിങ്ങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിക്കുന്ന രേഖകള്‍ സഹിതം ഒക്ടോബര്‍ 14 ന് വൈകിട്ട് നാലിനകം പ്രിന്‍സിപ്പല്‍, ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ കരിന്തളം, പെരിങ്ങോം പി.ഒ, പയ്യന്നൂര്‍, കണ്ണൂര്‍ എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍: 8848554706



നഴ്സിംഗ് അസിസ്റ്റന്റ് നിയമനം

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ നഴ്സിംഗ് അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി ഒക്ടോബർ 6 വൈകിട്ട് 3.30 വരെ. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.rcctvm.gov.in.