എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാത്ത് ലാബ് ടെക്നീഷ്യ൯ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താൽകാലിക നിയമനം നടത്തും. യോഗ്യത: പ്ലസ് ടു , കാർഡിയോവാസ്കുലാർ ടെക്നോളജിയിൽ ബിരുദം (ബി.സി.വി.ടി). ബി.സി.വി.ടി.യുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ കാർഡിയോവാസ്കുലാർ ഡിപ്ലോമ (ഡി.സി.വി.ടി) യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ പരിഗണിക്കും. അപേക്ഷകർ എക്കോ കാർഡിയോഗ്രാഫി ചെയ്യുവാൻ കഴിവുള്ളവരായിരിക്കണം.
പ്രായപരിധി 20നും 36നും ഇടയിൽ. ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം സെപ്റ്റംബർ 22 ന് രാവിലെ 11 ന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് അഡ്‌മിനിസ്‌ട്രേറ്റിവ് ബ്ലോക്ക് സി.സി.എം. ഹാളിൽ നടക്കുന്ന എഴുത്തു പരീക്ഷയിലും കൂടിക്കാഴ്ചയിലും പങ്കെടുക്കണം. രജിസ്ട്രേഷൻ അന്നേദിവസം രാവിലെ 10 മുതൽ 11 വരെ.
ഫാർമസിസ്റ്റ് ഒഴിവ്
ഇടുക്കി ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 ൽ (സിദ്ധ) ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു താത്കാലിക ഒഴിവുണ്ട്. സിദ്ധ ഫാർമസിയിൽ സർട്ടിഫിക്കറ്റ് കോഴ്സ്/ സിദ്ധയിൽ ബി ക്ലാസ് രജിസ്ട്രേഷൻ ആണ് യോഗ്യത. യോഗ്യരായ ഉദ്യോഗാർഥികൾ സെപ്റ്റംബർ 30 ന് മുൻപ് ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്യണം. ഓപ്പൺ മുൻഗണന വിഭാഗത്തിന്റെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കും.
ഇലക്ട്രോണിക്‌സ് മെക്കാനിക് അഭിമുഖം
ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ഇലക്ട്രോണിക്‌സ് മെക്കാനിക് ട്രേഡിലെ ഒഴിവിലേക്ക് ലാറ്റിന്‍ കാത്തോലിക്/ ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തില്‍ നിന്നും ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും. യോഗ്യത: ബി-വോക്/ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി / എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം സെപ്റ്റംബര്‍ 22ന് രാവിലെ 12ന് നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0474 2712781.
ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജില്‍ ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തില്‍ ഒഴിവ്
ആലപ്പുഴ ഗവ റ്റി.ഡി മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തില്‍ ഒരു അസിസ്റ്റന്റ് പ്രൊഫസര്‍, രണ്ട് സീനിയര്‍ റസിഡന്റ് എന്നീ ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് സെപ്റ്റംബര്‍ 30 ന് രാവിലെ 11 മണിയ്ക്ക് കൂടിക്കാഴ്ച്ച നടത്തും. യോഗ്യതകള്‍ ഡി.എന്‍.ബി/എം. എസ് ഓര്‍ത്തോപീഡിക്‌സ്. താല്പര്യമുള്ളവര്‍ ജനനത്തീയതി, മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും ഒരു സെറ്റ് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം മേല്പറഞ്ഞ കൂടിക്കാഴ്ച്ചക്ക് ഓഫീസില്‍ ഹാജരാകണം.
പ്രൊക്യുർമെന്റ് എക്‌സ്‌പേർട്ട് ഒഴിവ്
ക്ലീൻ കേരള കമ്പനിയുടെ ആസ്ഥാന കാര്യാലയത്തിൽ പ്രൊക്യുർമെന്റ് എക്‌സ്‌പേർട്ടിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എൻജിനിയറിങ്ങിൽ ബിരുദം/ എം.ടെക്കും പ്രവൃത്തിപരിചയവുമാണ് യോഗ്യത. താൽപര്യമുള്ളവർ മാനേജിങ് ഡയറക്ടർ, ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, ടി.സി 29/1732, 2nd ഫ്ലോർ, സ്റ്റേറ്റ് മുൻസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം എന്ന വിലാസത്തിൽ രേഖകൾ സഹിതം സെപ്റ്റംബർ 30 വൈകിട്ട് 5 നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0471-2724600.
