അങ്കണവാടി ഹെൽപ്പർ

വാഴക്കുളം അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ടിൻ്റെ പരിധിയിലുള്ള ആലുവ മുനിസിപ്പാലിറ്റിയിലെ അങ്കണവാടികളിലേക്ക് അങ്കണവാടി ഹെൽപ്പർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ആലുവ മുനിസിപ്പാലിറ്റിയിൽ സ്ഥിര താമസക്കാരും 46 വയസ്സ് പൂർത്തിയാകാത്തവരുമായ വനിതകൾക്ക് നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോറത്തിൽ അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവിന് അർഹതയുണ്ടായിരിക്കും. 



അപേക്ഷകർ എസ്.എസ്.എൽ.സി.യോ, തത്തുല്ല്യ പരീക്ഷയോ പാസ്സായിരിക്കുവാൻ പാടില്ലാത്തതും എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം. എസ്.എസ്. എൽ.സി പാസ്സാകാത്തവരുടെ അഭാവത്തിൽ എസ്.എസ്.എൽ.സി പാസ്സായവരേയും പരിഗണിക്കും.

പൂരിപ്പിച്ച അപേക്ഷകൾ 25/10/2025ന് വൈകിട്ട് 5 വരെ തോട്ടക്കാട്ട്കരയിൽ പ്രവർത്തിക്കുന്ന വാഴക്കുളം ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ സ്വീകരിക്കുന്നതാണ്. ഫോൺ: 9496432250, 04842952488.

  

ഹെല്‍പ്പര്‍ നിയമനം

കണ്ണൂര്‍ അര്‍ബന്‍ ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലെ കോര്‍പ്പറേഷന്‍ സോണല്‍ സെന്റര്‍ നമ്പര്‍ ഒന്ന് സൗത്ത് ബസാര്‍ അങ്കണവാടിയില്‍ പുതുതായി ആരംഭിക്കുന്ന അങ്കണവാടി കം ക്രഷ് പദ്ധതിയിലേക്ക് ഹെല്‍പര്‍ തസ്തികയിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം.


അപേക്ഷയോടൊപ്പം യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ 18 ന് വൈകിട്ട് അഞ്ചിനകം കണ്ണൂര്‍ അര്‍ബന്‍ ശിശുവികസന പദ്ധതി ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 04972708150