എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജിക്കൽ വാർഡിൽ ഒഴിവ് വന്നിരിക്കുന്ന സെക്യൂരിറ്റി സ്റ്റാഫ് തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
കേന്ദ്ര പ്രതിരോധ സേനകളായ കരസേന, നാവിക സേന, വ്യോമസേന കോസ്റ്റ് ഗാർഡ് എന്നിവയിലേതെങ്കിലും സേനാവിഭാഗത്തിൽ നിന്നും കുറഞ്ഞത് പതിനഞ്ച് വർഷത്തെ സേവനമെങ്കിലും പൂർത്തിയാക്കിയവരും കരസേനയിലെ നായിബ്, സുബേദാർ റാങ്കിലോ മറ്റു പ്രതിരോധ സേനകളിലെ തത്തുല്യ റാങ്കുകളിലോ പെൻഷനോട് കൂടി വിരമിച്ചവർക്കുമാണ് അപേക്ഷിക്കാൻ സാധിക്കുക
അപേക്ഷകരുടെ പ്രായം 2025 ഒക്ടോബർ ഒന്നിന് 50 വയസ്സ് കവിയരുത്.
ഇവരുടെ അഭാവത്തിൽ കരസേനയിലെ ഹവിൽദാർ റാങ്കിലോ മറ്റു പ്രതിരോധ സേനകളിൽ നിന്ന് തത്തുല്യ റാങ്കിലോ കുറഞ്ഞത് 15 വർഷത്തെ സേവനമെങ്കിലും പൂർത്തിയാക്കി പെൻഷൻപറ്റിയവരെയും പരിഗണിക്കും.
അപേക്ഷകന്റെ കൈവശം ഡിസ്ചാർജ് ബുക്ക്, പി.പി.ഓ എന്നിവ ഉണ്ടായിരിക്കണം.
ഒക്ടോബർ 31 രാവിലെ 10.30 മുതൽ 11.00 വരെ ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ നേരിട്ടുള്ള അഭിമുഖ നടക്കും. താൽപര്യമുള്ള അപേക്ഷകർ സർട്ടിഫിക്കറ്റുകൾ, പരിചയസർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ഡിസ്ചാർജ് സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകർപ്പ് രേഖകളും സഹിതം ഹാജരാകണം. 0484-2754000
സെക്യൂരിറ്റി സർജന്റ് നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് സെക്യൂരിറ്റി സർജന്റ് തസ്തികയിലേക്ക് ദിവസവേതടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താൽപര്യമുള്ളവർ വയസ്സ്, യോഗ്യത,എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം എറണാകുളം മെഡിക്കൽ കോളേജിലെ മെഡിക്കൽ സൂപ്രണ്ട് ഓഫീസിന് സമീപത്തെ കൺട്രോൾ റൂമിൽ ഒക്ടോബർ 31 ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.
സുരക്ഷാ ജീവനക്കാരുടെ മേൽനോട്ട ചുമതലകൾ നിർവഹിച്ച പരിചയം ,അഗ്നിശമന സംവിധാനങ്ങൾ,ദുരന്ത നിവാരണ സംവിധാനങ്ങൾ തുടങ്ങിയ സേഫ്റ്റി മേഖലകളിലെ പ്രവൃത്തി പരിചയം,സർക്കാർ,പൊതുമേഖല സ്ഥാപനങ്ങളിൽ സെക്യൂരിറ്റി സർജന്റ്റ് ജോലിയിൽ മുൻപരിചയമുള്ളവർ എന്നിവർക്ക് മുൻഗണന. ഫോൺ: 0484 2754000
