ഗവ. ആയുർവേദ കോളേജിൽ അവസരം

കണ്ണൂർ ഗവ. ആയുർവേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഇലക്ട്രീഷ്യൻ, പ്ലംബർ, സ്ട്രക്ചർ ക്യാരിയർ, വാച്ചർ, അറ്റൻഡർ, ധോബി (വനിത) തസ്തികകളിലേക്ക് നിയമനം നടത്തുന്നു.

ഇലക്ട്രീഷ്യൻ തസ്തികയിലേക്കുള്ള അഭിമുഖം ജനുവരി 13 ന് രാവിലെ പത്ത് മണി, പ്ലംബർ അഭിമുഖം അന്നേദിവസം ഉച്ചയ്ക്ക് രണ്ട് മണി, സ്ട്രക്ചർ ക്യാരിയർ അഭിമുഖം ജനുവരി 14 രാവിലെ പത്ത് മണി, വാച്ചർ അഭിമുഖം അന്നേദിവസം ഉച്ചയ്ക്ക് രണ്ട് മണി, അറ്റൻഡർ അഭിമുഖം ജനുവരി 15 ന് രാവിലെ പത്ത് മണി, ധോബി അഭിമുഖം അന്നേദിവസം ഉച്ചയ്ക്ക് രണ്ട് മണിക്കും നടക്കും. പ്രായപരിധി 18-36 വയസ്സ്. അപേക്ഷകർ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം, കാറ്റഗറി എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം പരിയാരം ഗവ. ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0497 2801688

സ്‌ക്രബ് നഴ്‌സ് നിയമനം

കണ്ണൂർ ജില്ലാ ആശുപത്രിയിൽ സ്‌ക്രബ് നഴ്‌സ് തസ്തികയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജനറൽ നഴ്‌സിംഗ് ആൻഡ് മിഡൈ്വഫറി /ബി.എസ്.സി നഴ്‌സിംഗ് (കേരള പി.എസ്.സി/കേരള നഴ്‌സിംഗ് കൗൺസിൽ അംഗീകാരം) യോഗ്യതയോടൊപ്പം ഒരു വർഷ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. 

ഉദ്യോഗാർഥികൾ യോഗ്യത, മേൽവിലാസം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ, ബയോഡാറ്റ, ഐഡന്റിറ്റി തെളിയിക്കുന്ന ഏതെങ്കിലും രേഖ എന്നിവ സഹിതം ജനുവരി മൂന്നിന് രാവിലെ പത്ത് മണിക്കകം ജില്ലാ ആശുപത്രി സൂപ്രണ്ട് മുമ്പാകെ അഭിമുഖത്തിന് എത്തണം.


ഡോക്ടർ നിയമനം

പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പി യിലേക്ക് കരാറടിസ്ഥാനത്തിൽ ഡോക്‌ടറെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ എം.ബി.ബി.എസ്, കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 29 രാവിലെ 11 ന് പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നടത്തുന്ന കൂടിക്കാഴച്ചയിൽ പങ്കെടുക്കണം.

ഇ.സി.ജി. ടെക്‌നീഷ്യൻ നിയമനം

കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇ.സി.ജി. ടെക്‌നീഷ്യൻ തസ്തികയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വി.എച്ച്.എസ്.ഇ, സർട്ടിഫിക്കറ്റ് ഇൻ ഇസിജി ആൻഡ് ഓഡിയോമെട്രിക് ടെക്നോളജി / ഡിപ്ലോമ ഇൻ കാർഡിയോവാസ്‌കുലാർ ടെക്നോളജി യോഗ്യതയോടൊപ്പം കെ.പി.എസ്.സി അംഗീകരിച്ച ഒരു വർഷ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. 

താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ, ബയോഡാറ്റ, ഐഡന്റിറ്റി തെളിയിക്കുന്ന ഏതെങ്കിലും രേഖ എന്നിവ സഹിതം ജനുവരി അഞ്ചിന് രാവിലെ പത്ത് മണിക്കകം ജില്ലാ ആശുപത്രി സൂപ്രണ്ട് മുമ്പാകെ അഭിമുഖത്തിന് എത്തണം.


ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

കൂത്തുപറമ്പ് ഗവ. ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ അഭിമുഖം ഡിസംബർ 30 ന് രാവിലെ 11 മണിക്ക് നടക്കും. സിവിൽ എഞ്ചിനീയറിംഗിൽ ബിരുദവും / ബിരുദാനന്തര ബിരുദവും ഒരു വർഷ പ്രവൃത്തി പരിചയം / ഡിപ്ലോമയും രണ്ട് വർഷ പ്രവൃത്തി പരിചയം/ പ്രസ്തുത ട്രേഡിൽ എൻ.ടി.സി/എൻ.എ.സിയും മൂന്ന് വർഷ പ്രവൃത്തി പരിചയവുമുള്ള മുസ്ലീം വിഭാഗത്തിൽപ്പെട്ടവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഐ.ടി.ഐയിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0490 2364535

അപ്രന്റീസ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കേന്ദ്ര ഓഫീസ്, ജില്ലാ മേഖലാ ഓഫീസ് , ജില്ലാ ഓഫീസ് എന്നിവിടങ്ങളിലേക്ക് കൊമേഴ്‌സിയല്‍ അപ്രന്റീസിനെ തിരഞ്ഞെടുക്കുന്നതിലേക്കായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും (ഡി.സി.എ, പി.ജി.ഡി.സി.എ, വേര്‍ഡ് പ്രോസസിംഗ്, ഡി.ഡി.ഇ.ഓ ) ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത.

താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ 2026 ജനുവരി എട്ടിന് രാവിലെ 11 മണിക്ക് പട്ടം പ്ലാമൂട്ടിലെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മേഖലാ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിനായി എത്തിച്ചേരണം. ഉദ്യോഗാര്‍ഥികള്‍ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ , തിരിച്ചറിയല്‍ രേഖ, ഫോട്ടോഗ്രാഫ്, ബയോഡാറ്റ, മാര്‍ക്ക്‌ലിസ്റ്റ് എന്നിവയുടെ അസലും സ്വയം സാക്ഷപ്പെടുത്തിയ പകര്‍പ്പും ഇന്റര്‍വ്യൂവിനെത്തുമ്പോള്‍ ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04712318154.


മിനി ജോബ് ഫെയർ

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 30ന് രാവിലെ പത്ത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ അഭിമുഖം നടത്തുന്നു. സിഡിപി സൗത്ത് ഇന്ത്യൻ ഷെഫ്, കോണ്ടിനെന്റൽ ഷെഫ്, എക്സിക്യൂട്ടീവ് ഷെഫ്, റെസ്റ്റോറന്റ് മാനേജർ, ജ്യൂസ് മേക്കർ, ഹൗസ് കീപ്പിംഗ്, കുക്കിംഗ് സ്റ്റാഫ്, കാറ്റലോഗ് എക്സിക്യൂട്ടീവ്, ബില്ലിംഗ്, സെയിൽസ് എക്സിക്യൂട്ടീവ്, സി സി ടി വി ഓപ്പറേറ്റർ, പാക്കിംഗ് ആൻഡ് ഡെലിവറി എക്സിക്യൂട്ടീവ്, ഐ ടി അഡ്മിൻ, ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് എക്സിക്യൂട്ടീവ്, ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, വോയിസ് പ്രോസസ് (ഇംഗ്ലീഷ് / മലയാളം / കന്നഡ / തമിഴ് ), ഡ്രൈവർ, ടെലി സെയിൽസ്, ടെക്നീഷ്യൻ ട്രെയിനി, ഷോറൂം സെയിൽസ് ഒഴിവുകളിലേക്കാണ് അഭിമുഖം.

യോഗ്യരായ ഉദ്യോഗാർഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 300 രൂപയും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും രജിസ്ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 0497 2707610, 6282942066

ഗസ്റ്റ് അധ്യാപക നിയമനം

ഇലന്തൂര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ സംസ്‌കൃതം വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ രജിസ്ട്രേഷന്‍ നമ്പര്‍, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അപേക്ഷാ ഫോം സഹിതം 2026 ജനുവരി ആറിന് രാവിലെ 11ന് കോളജില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ബന്ധപ്പെട്ട വിഷയത്തില്‍ നെറ്റ്/പി എച്ച് ഡി ആണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദം ഉളളവരെ പരിഗണിക്കും. ഫോണ്‍ : 0468 2263636. വെബ്സൈറ്റ് : www.gcelanthoor.ac.in


ഓഫീസ് മാനേജ്‌മെന്റ് ട്രെയിനി

റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിലും ട്രൈബല്‍ എക്‌സ്റ്റെന്‍ഷന്‍ ഓഫീസിലും ഓഫീസ് മാനേജ്‌മെന്റ് ട്രെയിനിയെ തിരഞ്ഞെടുക്കുന്നതിന് പട്ടിക വര്‍ഗക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒഴിവ് അഞ്ച്. എസ്എസ്എല്‍സി പാസായവര്‍ക്ക് അപേക്ഷിക്കാം. 2025 ഒക്ടോബര്‍ 31 ന് 18 വയസ് പൂര്‍ത്തിയായവരും 35 വയസ് കവിയാത്തവരുമായിരിക്കണം. ബിരുദധാരികള്‍ക്ക് അഞ്ച് മാര്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കും. വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപ കവിയരുത്. ഓണറേറിയം 10000 രൂപ. റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, ട്രൈബല്‍ എക്‌സ്റ്റെന്‍ഷന്‍ ഓഫീസുകളില്‍ ഡിസംബര്‍ 31 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 04735 227703.

മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റ് നിയമനം

കുടുംബശ്രീ ജില്ലാ മിഷന്‍ സൂക്ഷ്മ സംരംഭ മേഖലയില്‍ ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്നതിന് സൂക്ഷ്മ സംരംഭ കണ്‍സള്‍ട്ടന്റ് (എംഇസി) മാരെ തിരഞ്ഞെടുക്കുന്നു. ജില്ലയില്‍ സ്ഥിരതാമസക്കാരായ 25 നും 45 നും മധ്യേ പ്രായമുളള പ്ലസ് ടു, ബിരുദം യോഗ്യതയുളള കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം, കണക്കിലുളള കഴിവ് എന്നിവ അഭികാമ്യം. 

അപേക്ഷ, സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്, അയല്‍കൂട്ട അംഗത്വം തെളിയിക്കുന്ന സാക്ഷ്യപത്രം എന്നിവ കലക്ടറേറ്റിലെ കുടുംബശ്രീ ജില്ലാ ഓഫീസില്‍ 2026 ജനുവരി മൂന്ന് വൈകിട്ട് അഞ്ചിന് മുമ്പ് ലഭിക്കണം. ഫോണ്‍ : 0468 2221807, 9746488492.



കേരള വാലി ഇന്നവേഷൻ ക്ലസ്റ്റർ ഫൗണ്ടേഷനിൽ കരാർ നിയമനം

സംസ്ഥാന സർക്കാർ കമ്പനിയായ കേരള വാലി ഇന്നവേഷൻ ക്ലസ്റ്റർ ഫൗണ്ടേഷൻ വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തസ്തികകൾ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, അപേക്ഷിക്കേണ്ട രീതി തുടങ്ങി മറ്റു വിശദാംശങ്ങൾ linkedin.com/posts/hvic-kerala-foundation എന്ന ലിങ്കിൽ ലഭിക്കും. ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 6.

അധ്യാപക ഒഴിവ്

തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ 2025-26 അധ്യയന വർഷത്തിന്റെ രണ്ടാം പകുതിയിലേക്ക് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് വിഭാഗത്തിൽ അധ്യാപകരുടെ താത്ക്കാലിക ഒഴിവുകളുണ്ട്. ബി.ഇ/ ബി.ടെക് ബിരുദവും കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിലോ ഇൻഫർമേഷൻ ടെക്നോളജിയിലോ ഫസ്റ്റ് ക്ലാസോടുകൂടിയ ബിരുദാനന്തരബിരുദം അല്ലെങ്കിൽ തത്തുല്ല്യവുമാണ് 

വിദ്യാഭ്യസ യോഗ്യത. ഉദ്യോഗാർഥികൾ ബയോഡേറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം 31ന് രാവിലെ 9.30ന് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് വിഭാഗത്തിൽ ഹാജരാകണം. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.



ഗവ. ഐ.ടി.ഐയിൽ അഭിമുഖം

ധനുവച്ചപുരം ഗവ. ഐ.ടി.ഐയിൽ ടൂൾ ആൻഡ് ഡൈ മേക്കർ-1, മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണികസ് & അപ്ലയൻസസ്-1, മെഷിനിസ്റ്റ്-1, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്-1 എന്നീ ട്രേഡുകളിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് 29ന് രാവിലെ 10ന് അഭിമുഖം നടത്തുന്നു.

ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും ബന്ധപ്പെട്ട ട്രേഡിൽ എൻ.എ.സിയും ഒരു വർഷത്തെ പരിചയവും/ ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ധനുവച്ചപുരം ഐ.ടി.ഐ പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.

ജൂനിയര്‍ റസിഡന്റ് നിയമനം

കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജൂനിയര്‍ റസിഡന്റുമാരെ നിയമിക്കുന്നു. ഡിസംബര്‍ 30 രാവിലെ 10.30 നാണ് അഭിമുഖം. എംബിബിഎസ് സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖ, മറ്റ് രേഖ എന്നിവയുടെ അസലും പകര്‍പ്പും സഹിതം മെഡിക്കല്‍ കോളജില്‍ ഹാജരാകണം. രജിസ്ട്രേഷന്‍ അന്നേ ദിവസം രാവിലെ ഒമ്പത് മുതല്‍ 10 വരെ. പ്രവൃത്തി പരിചയം ഉളളവര്‍ക്കും പത്തനംതിട്ട ജില്ലക്കാര്‍ക്കും മുന്‍ഗണന. പ്രായപരിധി 50 വയസ്. ഫോണ്‍ : 0468 2344823,



ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

മഞ്ചേരി ഗവ. പോളിടെക്നിക്ക് കോളേജില്‍ ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. നിശ്ചിത വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കോടൊയുള്ള ബിരുദാനന്തര ബിരുദം, നെറ്റ് എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദമുള്ളവരെ പരിഗണിക്കും. 

താത്പര്യമുള്ളവര്‍ ഡിസംബര്‍ 29 രാവിലെ 10ന് നടക്കുന്ന എഴുത്ത് പരീക്ഷയ്ക്കും ഇന്റര്‍വ്യൂവിനും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.gptcmanjeri.in സന്ദര്‍ശിക്കുക. ഫോണ്‍- 0483 2763550.