കൊടുവായൂരിൽ പ്രവർത്തിക്കുന്ന ഗവ. ഭിന്നശേഷി സ്നേഹാലയത്തില്‍ വിവിധ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.
ഒരു വര്‍ഷത്തേക്കാണ് നിയമനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതകൾ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ഡിസംബർ 29-ന് രാവിലെ 10 മണിക്ക് കൊടുവായൂരിലെ ഭിന്നശേഷി സ്നേഹാലയത്തിൽ അഭിമുഖത്തിന് ഹാജരാവണം.
സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുള്ള ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് തസ്തികയിൽ ഒരു ഒഴിവാണുള്ളത്. എ.എൻ.എം കോഴ്സ് പാസായ 18-നും 50-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.പ്രതിമാസം 24,520 രൂപയാണ് ഈ തസ്തികയിലേക്ക് നിശ്ചയിച്ചിട്ടുള്ള വേതനം. ക്ഷേമസ്ഥാപനങ്ങളിൽ പ്രവൃത്തിപരിചയം ഉള്ളവർക്കും ജെറിയാട്രിക് പരിശീലനം ലഭിച്ചവർക്കും ഈ നിയമനത്തിൽ മുൻഗണന ലഭിക്കും.
മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ തസ്തികയിൽ ഒരു വനിതയ്ക്കും ഒരു പുരുഷനും ഉൾപ്പെടെ രണ്ട് ഒഴിവുകളാണുള്ളത്. എട്ടാം ക്ലാസ് പാസായ 18-നും 50-നും ഇടയിൽ പ്രായമുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. പ്രതിമാസം 18,390 രൂപയാണ് വേതനം. കിടപ്പുരോഗികൾ ഉൾപ്പെടെയുള്ളവർക്ക് പരിചരണം നൽകാൻ ആവശ്യമായ ശാരീരികക്ഷമത അപേക്ഷകർക്ക് ഉണ്ടായിരിക്കണം.
ക്ഷേമസ്ഥാപനങ്ങളിലെ പ്രവൃത്തിപരിചയം, ജെറിയാട്രിക് പരിശീലനം എന്നിവയുള്ളവർക്കും കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്കും ഈ തസ്തികയിൽ മുൻഗണനയുണ്ടാകും. കൂടുതൽ വിവരങ്ങള്‍ക്ക് ഫോണ്‍: 04923-251341.
ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ( ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം മെയിന്റനന്‍സ് ) തസ്തികയിലെ ഒരു ഒഴിവിലേക്ക് ഇ ഡബ്ല്യൂ എസ് വിഭാഗത്തില്‍ നിന്ന് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു.
ഇവരുടെ അഭാവത്തില്‍ പിഎസ് സി റൊട്ടേഷന്‍ ചാര്‍ട്ടിലെ അടുത്ത വിഭാഗമായ ഒബിസി (വിളക്കിത്തല നായര്‍, വെളുത്തേടത്ത് നായര്‍, വീരശൈവ, വാണിയന്‍, ഗണിക, ചെട്ടി) വിഭാഗക്കാരെ പരിഗണിക്കും.
യോഗ്യത : ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം മെയിന്റനന്‍സ് ട്രേഡില്‍ എന്‍ റ്റി സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍ എ സി യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് /കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് / ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ /ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമയും അല്ലെങ്കില്‍ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് / കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ / ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ എന്‍ഐഇഎല്‍ഐടി എ ലെവല്‍ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് /ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ / ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എഞ്ചിനീയറിംഗില്‍ ബിരുദവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് /കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ / ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ഇലക്ട്രോണിക്‌സ് എന്നിവയില്‍ പോസ്റ്റ് ഗ്രാജുവേഷന്‍. ബന്ധപ്പെട്ട ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന.

അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഇ ഡബ്ല്യൂ എസ് സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡും പകര്‍പ്പുകളുമായി ഡിസംബര്‍ 30 രാവിലെ 10 ന് ഐടിഐ പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജാരാകണം. ഫോണ്‍ : 0468 2258710.
ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ( കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ) തസ്തികയിലെ ഒരു ഒഴിവിലേക്ക് ഓപ്പണ്‍ വിഭാഗത്തില്‍ നിന്ന് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു.

യോഗ്യത : കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡില്‍ എന്‍ റ്റി സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍ എ സി യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും
അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് /കമ്പ്യൂട്ടര്‍ സയന്‍സ് / ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമയും അല്ലെങ്കില്‍ യുജിസി അംഗീകാരമുളള സര്‍വകലാശാലയില്‍ നിന്നുളള പിജിഡിസിഎ/ എന്‍ഐഇഎല്‍ഐടി എ ലെവലും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും / കമ്പ്യൂട്ടര്‍ സയന്‍സ് / കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ / ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എഞ്ചിനീയറിംഗില്‍ ബിരുദവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് /കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ / ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നിവയില്‍ പോസ്റ്റ് ഗ്രാജുവേഷന്‍. ബന്ധപ്പെട്ട ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന.
അസല്‍ സര്‍ട്ടിഫിക്കറ്റുകളും ആധാര്‍ കാര്‍ഡും പകര്‍പ്പുകളുമായി ഡിസംബര്‍ 29 രാവിലെ 10 ന് ഐടിഐ പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജാരാകണം. ഫോണ്‍ : 0468 2258710.