കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ - അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ആലുവയില്‍ പ്രവര്‍ത്തിക്കുന്ന ഗവ പ്രി എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.

അപേക്ഷകര്‍ അടിസ്ഥാന യോഗ്യതയായി ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സർവകലാശാലയില്‍ നിന്നുള്ള ബിരുദവും, പി ജി ഡി സി എ യും ഉള്ളവരായിരിക്കണം. കൂടാതെ എം എസ് ഓഫീസ്, ഡി റ്റി പി, ഐ എസ് എം പബ്ലിഷര്‍ എന്നിവയില്‍ പരിജ്ഞാനമുള്ളവരും അംഗീകൃത സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ളവരുമായിരിക്കണം കമ്പ്യൂട്ടര്‍ കോഴ്‌സ് പരിശീലനത്തില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. 

താൽപര്യമുള്ളവർ ബയോഡാറ്റയും, വിദ്യാഭാസ യോഗ്യത, ജാതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജനുവരി 31ന് വൈകുന്നേരം അഞ്ച് മണിക്കകം അപേക്ഷകള്‍ സമർപ്പിക്കണം. എസ് സി /എസ് ടി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0484-2623304, 9188581148, 8921708401.



അസി. പ്രൊഫസര്‍ തസ്തികയില്‍ അഭിമുഖം 23ന്

ആലപ്പുഴ ഗവ. റ്റി.ഡി മെഡിക്കല്‍ കോളേജിലെ ന്യൂറോളജി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലെ ഒരു ഒഴിവിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. ജനുവരി 23ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പലിന്റെ ഓഫീസിൽ ഇതിനായി അഭിമുഖം നടത്തും. 

യോഗ്യതകള്‍- ഏതെങ്കിലും അംഗീകൃത സർവകലാശാലയില്‍ നിന്നും ന്യൂറോളജിയില്‍ മെഡിക്കല്‍ സൂപ്പര്‍സ്‌പെഷ്യാലിറ്റി പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി (ഡി.എം), മൂന്ന് വര്‍ഷത്തെ അധ്യാപന പരിചയം അല്ലെങ്കില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിഷ്‌കര്‍ഷിച്ചിരിക്കുന്ന പ്രകാരമുള്ള അധ്യാപന പരിചയം, പെര്‍മെനന്റ് സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍/ റ്റി.സി.എം.സി. 

താല്‍പര്യമുള്ളവർ ജനനത്തീയതി, മേല്‍വിലാസം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും ഒരു സെറ്റ് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം മേല്‍പ്പറഞ്ഞ ദിവസം സ്വന്തം ചെലവില്‍ ഈ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0477-2282015

ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക്) അഭിമുഖം 23ന്

ആലപ്പുഴ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക്) (കാറ്റഗറി നം. 201/2024) തസ്തികയിലെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി ജനുവരി 23ന് രാവിലെ 9.30 മണിക്ക് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍, പത്തനംതിട്ട ജില്ലാ ഓഫീസില്‍ അഭിമുഖം നടത്തും. 

ഉദ്യോഗാര്‍ഥികള്‍ പി.എസ്.സി വെബ്സൈറ്റിലെ ഇന്റര്‍വ്യൂ ഷെഡ്യൂള്‍, അനൗണ്‍സ്മെന്റ് ലിങ്കുകള്‍ എന്നിവ പരിശോധിക്കണം. പ്രൊഫൈലില്‍ അറിയിപ്പ് ലഭിക്കാത്തവര്‍ പി.എസ്.സി യുടെ ആലപ്പുഴ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0477-2264134.



ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐ യില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഓപ്പണ്‍ കാറ്റഗറി വിഭാഗത്തില്‍ നിന്ന് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. 

ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം മെയിന്റനന്‍സ് ട്രേഡില്‍ എന്‍.റ്റി.സി യും മൂന്ന് വര്‍ഷ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍.എ.സി യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ എഞ്ചിനിയറിംഗ്/ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനിയറിംഗ്/ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ മൂന്നു വര്‍ഷത്തെ ഡിപ്ലോമയും അല്ലെങ്കില്‍ ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ ആപ്‌ളിക്കേഷന്‍/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/എന്‍ഐഇഎല്‍ഐറ്റി എ ലെവല്‍ /അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനിയറിംഗ്/ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എഞ്ചിനിയറിംഗില്‍ ഡിഗ്രിയും / അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ ആപ്‌ളിക്കേഷന്‍/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി /ഇലക്ട്രോണിക്‌സ് എന്നിവയില്‍ പോസ്റ്റ് ഗ്രാജുവേഷനുമാണ് യോഗ്യത. ബന്ധപ്പെട്ട ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളളവര്‍ക്ക് മുന്‍ഗണന.

ജനുവരി 19 ന് രാവിലെ 10ന് ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐ പ്രിന്‍സിപ്പല്‍ മുമ്പാകെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ആധാര്‍കാര്‍ഡും പകര്‍പ്പുകളുമായി ഹാജരാകണം. ഫോണ്‍ : 0468 2258710.


ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

കോട്ടയം: പള്ളിക്കത്തോട് ഗവണ്മെന്റ് ഐ.ടി.ഐയിൽ ആർക്കിടെക്ച്ചറൽ ഡ്രാഫ്റ്റ്സ്മാൻ ട്രേഡിൽ ഓപ്പൺ വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്ന ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവിലേക്ക് ജനുവരി 15 ന് രാവിലെ 11ന് അഭിമുഖം നടത്തും.

ബന്ധപ്പെട്ട ട്രേഡിൽ എൻജിനീയറിംഗ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻ.ടി.സി/ എൻ.എ.സിയിൽ മൂന്നുവർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. 

താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം അഭിമുഖത്തിൽ പങ്കെടുക്കണം. പ്രതിമാസ വേതനം പരമാവധി 28620 രൂപ. ഫോൺ: 0481 2551062, 6238139057.

 ഹെൽപ്പർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു

കോട്ടയം: വനിതാ ശിശുവികസന വകുപ്പ് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ അങ്കണവാടി കം ക്രഷിലേയ്ക്ക് ഹെൽപ്പർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. 20-ാം വാർഡിലും സമീപ വാർഡുകളിലുമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ജനുവരി 21 ന് വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും. ഫോൺ: 9188959694, 9495706151.



കൗൺസലർ നിയമനം

കോട്ടയം: ഏറ്റുമാനൂർ കുടുംബകോടതിയിലേക്ക് അഡീഷണൽ കൗൺസലർമാരുടെ പാനൽ രൂപവത്കരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സോഷ്യൽ വർക്ക്/ സൈക്കോളജിയിൽ ബിരുദാനന്തരബിരുദവും ഫാമിലി കൗൺസലിങ്ങിൽ രണ്ടുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. 

(ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കു പ്രവൃത്തിപരിചയകാലയളവിൽ നിബന്ധനകൾക്കു വിധേയാമായി ഇളവ് അനുവദിക്കും). പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകർപ്പുകളും ഫോൺ നമ്പരും ഇ-മെയിലും സഹിതമുള്ള അപേക്ഷ ജഡ്ജ്, ഫാമിലി കോടതി, ഏറ്റുമാനൂർ - 686631 എന്ന വിലാസത്തിൽ ജനുവരി 27 നകം ലഭ്യമാക്കണം. ഫോൺ: 9400187017.

തെറാപ്പിസ്റ്റ് (സ്ത്രീ) തസ്തികയിലേക്ക് കരാര്‍ നിയമനം

പ്രോഗ്രാം മാനേജ്‌മെന്റ് ആന്‍ഡ് സപ്പോര്‍ട്ടിംഗ് യൂണിറ്റ് കരാര്‍ അടിസ്ഥാനത്തില്‍ തെറാപ്പിസ്റ്റ് (സ്ത്രീ) തസ്തികയിലേക്ക് നിയമനത്തിന് നാഷണല്‍ ആയുഷ് മിഷന്‍ അപേക്ഷ ക്ഷണിച്ചു. 

യോഗ്യത : കേരള സര്‍ക്കാരിന്റെ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് / നാഷണല്‍ ആയുര്‍വേദ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പഞ്ചകര്‍മ്മ ചെറുതുരുത്തിയുടെ ഒരു വര്‍ഷ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ്. 

പ്രായം 2026 ജനുവരി ഒമ്പതിന് 40 വയസ് കവിയരുത്. 60 വയസില്‍ താഴെയുളള വിരമിച്ച ആയുര്‍വേദ തെറാപ്പിസ്റ്റുകള്‍ക്കും അപേക്ഷിക്കാം. ശമ്പളം : 14700 രൂപ / മാസം. അവസാന തീയതി ജനുവരി 20 വൈകിട്ട് അഞ്ച്. വെബ് സൈറ്റ് : www.nam.kerala.gov.in/careers , ഫോണ്‍ : 0468 2995008.