അങ്കണവാടി കം ക്രഷ് വര്‍ക്കര്‍ നിയമനം

തൃക്കലങ്ങോട് പഞ്ചായത്തിലെ കരിക്കാട് അങ്കണവാടിയില്‍ പുതുതായി ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിലേക്ക് വര്‍ക്കര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. കരിക്കാട് വാര്‍ഡിലെയോ 21,19,18 എന്നീ സമീപവാര്‍ഡുകളിലെയോ സ്ഥിര താമസക്കാരായ പ്ലസ് ടു യോഗ്യതയുള്ള 35 വയസ്സ് കവിയാത്ത വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ജനുവരി 31ന് വൈകിട്ട് അഞ്ചിനകം വണ്ടൂര്‍ അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസില്‍ ലഭിക്കണം. അപേക്ഷാഫോമിന്റെ മാതൃക വണ്ടൂര്‍ അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസില്‍ ലഭിക്കും. ഫോണ്‍-04931-249278.

റേഡിയോഗ്രാഫര്‍ അഭിമുഖം

അയിരൂര്‍ ജില്ലാ ആയൂര്‍വേദാശുപത്രിയില്‍ റേഡിയോഗ്രാഫര്‍ (എക്സറെ ടെക്നീഷ്യന്‍) തസ്തികയിലേക്ക് സര്‍ക്കാര്‍ അംഗീകൃത യോഗ്യതയും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ്, ബയോഡേറ്റ സഹിതം 2026 ജനുവരി എട്ട് രാവിലെ 11.30 ന് അയിരൂര്‍ ജില്ലാ ആയൂര്‍വേദാശുപത്രിയില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 9446313931.

Ads Place

തൊഴില്‍മേള മാര്‍ച്ച് എട്ടിന്

നൈപുണ്യ പരിശീലനം നടത്തുന്നവര്‍ക്കും മത്സരപരീക്ഷകള്‍ക്ക് തയാറെടുക്കുന്നവര്‍ക്കും പ്രതിമാസം 1000 രൂപ സാമ്പത്തിക സഹായം നല്‍കുന്ന മുഖ്യമന്ത്രിയുടെ കണക്റ്റ് ടു വര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. eemploment.kerala.gov.in പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കാം. കേരളത്തില്‍ സ്ഥിരതാമസക്കാരായ 18 വയസ് പൂര്‍ത്തിയായതും 30 വയസ് കഴിയാത്തവരുമായിരിക്കണം അപേക്ഷകര്‍. കുടുംബവാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. ഫോണ്‍ : 0469-2785434.

വിമുക്തി ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ നിയമനം

ജില്ലയിലെ ലഹരിവിരുദ്ധ ബോധവല്‍കരണ പരിപാടികളുടെ ഏകോപനത്തിനായി കരാര്‍ അടിസ്ഥാനത്തില്‍ വിമുക്തി ജില്ലാ മിഷന്‍ കോര്‍ഡിനേറ്ററെ നിയമിക്കുന്നു. സോഷ്യല്‍വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി, വിമന്‍സ് സ്റ്റഡീസ്, ജന്‍ഡര്‍ സ്റ്റഡീസ് എന്നിവയില്‍ ഒന്നില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള ബിരുദാനന്തര ബിരുദമാണ് യോഗ്യത. സര്‍ക്കാര്‍/ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ മിഷനുകളിലോ പ്രൊജക്ടുകളിലോ ലഹരി വിരുധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 23-60. അപേക്ഷ ബയോഡേറ്റ സഹിതം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ കാര്യാലയം, പത്തനംതിട്ട എന്ന വിലാസത്തില്‍ 2026 ജനുവരി 31 വൈകിട്ട് അഞ്ചിനകം ലഭിക്കണം. ഫോണ്‍ : 0468 2222873

Ads Place

ഡോക്ടര്‍ നിയമനം

മാറാക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ.പിയിലേക്ക് ഡോക്ടര്‍ തസ്തികയില്‍ താത്ക്കാലിക നിയമനത്തിനുള്ള അഭിമുഖം ജനുവരി മൂന്നിന് രാവിലെ 10.30 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ടി.സി.എം.സി രജിസ്ട്രേഷന്‍, എം.ബി.ബി.എസ് സര്‍ട്ടിഫിക്കറ്റ്, എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം 2026 ജനുവരി ഒന്നിന് ഉച്ചയ്ക്ക് 12നകം മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അപേക്ഷ നല്‍കണം.