എക്‌സറേ ടെക്‌നീഷ്യന്‍

നാഷണല്‍ ആയുഷ് മിഷന്‍ ജില്ലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ എക്‌സറേ ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് നടത്തുന്നതിനായി ജനുവരി 12ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ച്ച നടത്തും. ഒരു ഒഴിവാണുള്ളത്. ജില്ലാ ആയുര്‍വേദ ആശുപത്രി അനക്‌സ് പാറേമാവിലാണ് ഒഴിവ്.

താല്‍പ്പര്യമുളള ഉദേ്യാഗാര്‍ഥികള്‍ വയസ്, യോഗ്യത, അഡ്രസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും, സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികളുമായി തൊടുപുഴ ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഓഫീസില്‍ എത്തണം.

അഭിമുഖത്തിന് 15 പേരില്‍ കൂടുതല്‍ ഉദേ്യാഗാര്‍ഥികള്‍ ഉണ്ടെങ്കില്‍ ഇന്റര്‍വ്യു, എഴുത്ത് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. ഇടുക്കി ജില്ലയിലെ സ്ഥിര താമസക്കാര്‍ക്ക് ആയിരിക്കും മുന്‍ഗണന. ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി അല്ലെങ്കില്‍ ബി.എസ്.സി എം.ആര്‍.ടി (മെഡിക്കല്‍ റേഡിയോതെറാപ്പി ടെക്‌നോളജി) എന്നിവയാണ് വേണ്ട യോഗ്യത. പ്രായ പരിധി 40 വയസ് കവിയരുത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 291782, ഇമെയില്‍: dpmnamidk@gmail.com



ഫാർമസിസ്റ്റ് നിയമനം

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ഫാർമസിസ്റ്റ് തസ്തികകയിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജനുവരി എട്ടിന് രാവിലെ 10.30 ന് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ നടക്കും. 

ബന്ധപ്പെട്ട വിഷയത്തിൽ ഡിഗ്രി/ഡിപ്ലോമ, കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. താത്പര്യമുളള ഉദ്യോഗാർഥികൾ വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും പകർപ്പുകളും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 9495999304.

ലൈഫ് ഗാര്‍ഡ് നിയമനം

ശബരിമല തീര്‍ഥാടനത്തിനോടനുബന്ധിച്ച് കടവുകളിലെ സുരക്ഷാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് ലൈഫ് ഗാര്‍ഡുമാരെ നിയമിക്കുന്നതിന് അയിരൂര്‍ ഗ്രാമപഞ്ചായത്ത് അപേക്ഷ ക്ഷണിച്ചു. 

നീന്തല്‍ അറിയാവുന്ന 18-45 മധ്യേ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. 

മുന്‍പരിചയമുളളവര്‍ക്കും പ്രദേശവാസികള്‍ക്കും മുന്‍ഗണന. ജനുവരി ആറിനകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 04735 230226.



നഴ്സിങ്ങ് ഹെൽപ്പർ വാക്ക്-ഇൻ-ഇന്റർവ്യൂ

തിരുവനന്തപുരം ഗവ. ഹോമിയോപതിക് മെഡിക്കൽ കോളേജിലെ 'പോസ്റ്റ് സ്ട്രോക്ക് റീഹാബിലിറ്റേഷൻ ആന്റ് ട്രീറ്റ്മെന്റ് പദ്ധതിയിലേക്ക്' എഎൻഎം സർട്ടിഫിക്കറ്റുള്ള രണ്ട് നഴ്സിങ്ങ് ഹെൽപ്പർമാരെ തെരഞ്ഞെടുക്കുന്നതിന് ജനുവരി 7 ന് രാവിലെ 11 ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. ഹോമിയോ ഫാർമസികളിലോ, പ്രോജക്ടുകളിലോ ഉള്ള പ്രവൃത്തി പരിചയം അഭികാമ്യം.

ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ

തിരുവനന്തപുരം സർക്കാർ ആർട്സ് കോളേജിൽ 2025-26 അധ്യായന വർഷത്തിൽ ബയോടെക്നോളജി വിഭാഗത്തിൽ നിലവിലുള്ള ഒരു ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് നിയമനത്തിനായി ജനുവരി 9ന് രാവിലെ 10ന് പ്രിൻസിപ്പാളിന്റെ ചേമ്പറിൽ വച്ച് ഇന്റർവ്യൂ നടത്തും. 

കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള, യു.ജി.സി നിഷ്കർഷിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ളവർക്ക് ബയോഡേറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കാം.


ഹൈസ്കൂൾ അധ്യാപക ഒഴിവ്

മലപ്പുറം എം.എസ്.പി. ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ള ഹൈസ്കൂൾ അധ്യാപക തസ്തികകളായ എച്ച്.എസ്.ടി. ഹിന്ദി, ഫിസിക്കൽ സയൻസ്, മാത്തമാറ്റിക്സ് എന്നിവയിലേയ്ക്കുള്ള അഭിമുഖം ജനുവരി ആറിന് രാവിലെ 10 നും എച്ച്.എസ്.ടി. മലയാളം, സോഷ്യൽ സയൻസ് എന്നിവയിലേക്കുള്ള അഭിമുഖം ജനുവരി ഏഴിന് രാവിലെ 10 നും എം.എസ്.പി. ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. പി.എസ്.സി.നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 0483 2734921.