എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് തൊഴില്‍മേള 20ന്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ സ്ഥാപനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളിലേക്കായി തൊഴില്‍മേള സംഘടിപ്പിക്കും. ജനുവരി 20ന് രാവിലെ പത്ത് മുതല്‍ 1.30 വരെ ജില്ലാ എംപ്ലോയ്മെന്റ്് എക്സ്ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം നടക്കും. ആറു കമ്പനികളിലായി ഇരുന്നൂറോളം ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്.

എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി, ഗ്രാജ്വേഷന്‍ തുടങ്ങിയ യോഗ്യതകള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. മുന്‍പ് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും പ്രവേശനം സൗജന്യമായിരിക്കും. സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യവും ഉണ്ട്. എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ടെത്തി 300 രൂപ അടച്ച് രജിസ്‌ട്രേഷന്‍ നടത്താം. ഫോട്ടോ, ആധാര്‍ കാര്‍ഡ് പകര്‍പ്പ്, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ബയോഡാറ്റ പകര്‍പ്പ് (7 കോപ്പി) എന്നിവയും ഉദ്യോഗാര്‍ഥികള്‍ അഭിമുഖത്തിന് ഹാജരാക്കണം. ഫോണ്‍- 0483-2734737, 8078428570.



സ്റ്റാഫ് നഴ്‌സ് വാക്-ഇന്‍ ഇന്റര്‍വ്യൂ

മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജില്‍ എച്ച്.ഡി.എസ്/കെ.എ.എസ്.പിന് കീഴില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സ് (മൊബൈല്‍ ഐ.സി.യു ആംബുലന്‍സ്) തസ്തികയിലേയ്ക്ക് വാക്-ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.

എമര്‍ജന്‍സി മെഡിസിനില്‍ ഫെല്ലോഷിപ്പ് അല്ലെങ്കില്‍ ഗവ. അംഗീകൃത ജി.എന്‍.എം/ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സ് പാസ്സായിരിക്കണം. മൊബൈല്‍ ഐ.സി.യു ആംബുലന്‍സ് പരിചയം എന്നീ യോഗ്യതയുള്ള വർക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. പ്രായപരിധി 45 വയസ്സ്. 

താത്പര്യമുള്ളവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഒരു കോപ്പി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍ കാര്‍ഡും സഹിതം ജനുവരി 27ന് രാവിലെ 10 ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം. ഫോണ്‍-0483 2762037.



വിവിധ തസ്തികകളിൽ നിയമനം

കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയത്തിലും അനുബന്ധ കേന്ദ്രങ്ങളിലും വിവിധ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 

അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (സിവിൽ), സയന്റിഫിക് ഓഫീസർ, സബ് എഞ്ചിനീയർ (സിവിൽ), ഇലക്ട്രോണിക് മെക്കാനിക്, സബ് സ്റ്റേഷൻ അസിസ്റ്റന്റ്, ജനറൽ ഇലക്ട്രീഷ്യൻ, ലോവർ ഡിവിഷൻ ക്ലർക്ക്, റിസപ്ഷനിസ്റ്റ്, ടിക്കറ്റ് കൗണ്ടർ അസിസ്റ്റന്റ്, തിയേറ്റർ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലാണ് നിയമനം. 

യോഗ്യത, മറ്റ് നിബന്ധനകൾ, അപേക്ഷ സമർപ്പണ രീതി തുടങ്ങിയവ www.kstmuseum.com, www.lbscentre.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 20 രാത്രി 12 വരെ. കൂടുതൽ വിവരങ്ങൾക്ക് 0471-2306024, 2306025, directorksstm@gmail.com

സൈറ്റോടെക്നോളജിസ്റ്റ് ഒഴിവ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സൈറ്റോടെക്നോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ജനുവരി 31 വൈകുന്നേരം 3.30 വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.


പോളിടെക്നിക് കോളേജിൽ അഭിമുഖം 19 ന്

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ഓഫ് മാത്‌സ്‌, ട്രേഡ്സ്മാൻ (സിവിൽ) തസ്തികകളിലേക്കുള്ള അഭിമുഖം ജനുവരി 19 രാവിലെ 10 ന് കോളേജിൽ നടക്കും. അസിസ്റ്റന്റ് പ്രൊഫസറിന് 55 ശതമാനത്തിൽ കുറയാതെ മാത്‌സിൽ എം.എസ്.സിയും (നെറ്റ്/ പി.എച്ച്.ഡി ഉള്ളവർക്ക് മുൻഗണന) ട്രേഡ്സ്മാൻ (സിവിൽ) തസ്തികയ്ക്ക് ഐ.ടി.ഐ/ ടി.എച്ച്.എൽ.സി ഇൻ സിവിലുമാണ് യോഗ്യത. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.cpt.ac.in, 0471-2360391.