നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് (കേരളം) വകുപ്പ് എസ്.സി/ എസ്.ടി വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികൾക്കായി നടപ്പാക്കിവരുന്ന സമന്വയ പദ്ധതിപ്രകാരം 2025-26 സാമ്പത്തിക വർഷത്തെ തൊഴിൽമേള 2026 ഫെബ്രുവരി 21 രാവിലെ 09.30 നു തിരുവനന്തപുരം പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് ഓഫിസിന്റെ ആഭിമുഖ്യത്തിൽ ഗവ.ഐ.ടി.ഐ (SCDD) മരിയാപുരത്തു സംഘടിപ്പിക്കും.
തൊഴിൽമേളയിൽ ഉദ്യോഗാർഥികൾക്ക് bit.ly/sestjobfest ഗൂഗിൾ ഫോം വഴി രജിസ്‌ട്രേഷൻ നടത്താം. അന്നേ ദിവസം സ്‌പോട്ട് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കും. കുടുതൽവിവരങ്ങൾക്ക്: 0471-2330756.
കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ തൃശ്ശൂർ മുഖ്യ കാര്യാലയത്തിൽ കമ്പനി സെക്രട്ടറിയുടെ താൽക്കാലിക ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നതിനായി ബിരുദം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് മെമ്പർ യോഗ്യത എന്നിവയും കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയവുമുളള 40 വയസ്സിൽ താഴെ പ്രായമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
താൽപ്പര്യമുള്ള അപേക്ഷകർ ബയോഡേറ്റ, തിരിച്ചറിയൽ രേഖയുടെ പകർപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം ksdcsection@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 25. ഫോൺ: 0487 – 2331064.
വേസ്റ്റ് മാനേജ്‌മെന്റ് എക്സ്പർട്ട് നിയമനം
തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ ആസ്ഥാന കാര്യാലയത്തിൽ വേസ്റ്റ് മാനേജ്‌മെന്റ് എക്സ്പെർട്ട് തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
33,000 രൂപ പ്രതിമാസവേതനം. സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും 4 വർഷത്തെ മാലിന്യ സംസ്കരണ രംഗത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, പരിചയം, തിരിച്ചറിയൽ എന്നിവ തെളിയിക്കുന്ന അസൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ ഓരോ സെറ്റ് പകർപ്പുകളും സഹിതം ഫെബ്രുവരി 28 രാവിലെ 10 മണിക്ക് വഴുതക്കാട് ക്ലീൻ കേരള കമ്പനി ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9447792058.
അസിസ്റ്റന്റ് പ്രൊഫസർ നിയമനം
കണ്ണൂർ ഗവ. ആയുർവേദ കോളേജിലെ രോഗനിദാനം വകുപ്പിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് 21ന് രാവിലെ 11 വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും ബയോഡാറ്റയും സഹിതം കോളേജിൽ ഹാജരാകണം. പ്രതിമാസം 60,410 രൂപയാണ് സമാഹൃത വേതനം. കൂടുതൽ വിവരങ്ങൾക്ക്: 0497 2800167.
എമർജൻസി മെഡിക്കൽ ഓഫീസർ ഒഴിവ്
കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ ഒഴിവുള്ള എമർജൻസി മെഡിക്കൽ ഓഫീസർ (അലോപ്പതി) തസ്തികയിലേക്ക് 60,410 രൂപ സമാഹൃത വേതന നിരക്കിൽ താൽക്കാലിക നിയമനം നടത്തുന്നതിന് 25 ന് രാവിലെ 11 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ ഒഴിവുള്ള എമർജൻസി മെഡിക്കൽ ഓഫീസർ (അലോപ്പതി) തസ്തികയിലേക്ക് 60,410 രൂപ സമാഹൃത വേതന നിരക്കിൽ താൽക്കാലിക നിയമനം നടത്തുന്നതിന് 25 ന് രാവിലെ 11 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
എം.ബി.ബി.എസ് ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, ടിസിഎംസി രജിസ്ട്രേഷൻ, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും ബയോഡാറ്റയും സഹിതം പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0497 2800167.
ലീഗൽ അസിസ്റ്റന്റ് വാക് ഇൻ ഇന്റർവ്യു
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ (NISH) റിസർച്ച് അസിസ്റ്റന്റ്, ലീഗൽ അസിസ്റ്റന്റ് എന്നീ പ്രോജക്റ്റ് തസ്തികകളിലേക്ക് യോഗ്യരും പ്രവൃത്തിപരിചയമുള്ളവരുമായ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായി വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു.
ഫെബ്രുവരി 24-ന് രാവിലെ 9.45-നാണ് അഭിമുഖം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിശ്ചിത സമയത്ത് എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം തിരുവനന്തപുരം ആക്കുളത്തുള്ള നിഷ് -ൽ ഹാജരാകണം. വിശദാംശങ്ങൾക്ക്: http://nish.ac.in/others/career
അസിസ്റ്റന്റ് പ്രൊഫസര്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ
കണ്ണൂര്‍ ഗവ: ആയുര്‍വേദ കോളേജിലെ രോഗനിദാനം വകുപ്പില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഫെബ്രുവരി 21 (ശനിയാഴ്ച) രാവിലെ 11 ന് പരിയാരത്തെ കോളേജ് ക്യാമ്പസില്‍ കൂടികാഴ്ച നടത്തും.
അസിസ്റ്റന്റ് പ്രൊഫസര്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ
കണ്ണൂര്‍ ഗവ: ആയുര്‍വേദ കോളേജിലെ രോഗനിദാനം വകുപ്പില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഫെബ്രുവരി 21 (ശനിയാഴ്ച) രാവിലെ 11 ന് പരിയാരത്തെ കോളേജ് ക്യാമ്പസില്‍ കൂടികാഴ്ച നടത്തും.
ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകര്‍പ്പുകളും, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് പകര്‍പ്പുകള്‍, ബയോഡാറ്റ എന്നിവ സഹിതം രാവിലെ 11ന് ഹാജരാകണം.
