മെഡിക്കൽ ഓഫീസർ, സ്പീച്ച് തെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ് ഒഴിവുകൾ

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പദ്ധതിയായ സ്നേഹധാര പദ്ധതിയിലേക്ക് മെഡിക്കൽ ഓഫീസർ, സ്പീച്ച് തെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ് തസ്തികകളിലെ ഒഴിവുകളിലേക്ക് മാർച്ച് 4 രാവിലെ 10.30 ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും.

കൗമാരഭൃത്യത്തിലുള്ള എം.ഡി/ പി.ജി ഡിപ്ലോമ അല്ലെങ്കിൽ കായ ചികിത്സയിലുള്ള എം.ഡി അല്ലെങ്കിൽ മാനസികം എം.ഡി/ പി.ജി ഡിപ്ലോമ ആണ് മെഡിക്കൽ ഓഫീസർ തസ്തികയ്ക്കുള്ള യോഗ്യത. സ്പീച്ച് തെറാപ്പിസ്റ്റിന് ബി.എ.എസ്.എൽ.പിയും ആർ.സി.ഐ രജിസ്ട്രേഷനുമാണ് യോഗ്യത, ഡി.എ.എം.ഇ അംഗീകൃത ആയുർവേദ ഫാർമസി കോഴ്സ് പാസാണ് ഫാർമസിസ്റ്റിനുള്ള യോഗ്യത.

യോഗ്യരായ ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റിന്റെ അസൽ പകർപ്പുകൾ, തിരിച്ചറിയൽ രേഖകൾ സഹിതം എത്തണം. സ്ത്രീകൾക്ക് മുൻഗണന ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ മെഡിക്കൽ ഓഫീസർ (ഐ.എസ്.എം), ആരോഗ്യഭവൻ, തിരുവനന്തപുരം – 1 എന്ന വിലാസത്തിൽ നേരിട്ടോ 0471-2320988 ഫോൺ മുഖേനയോ ബന്ധപ്പെടണം.


മൈക്രോ ബയോളജിസ്റ്റ്

ഏജൻസി ഫോർ ഡെവലപ്‌മെന്റ് ഓഫ് അക്വാകൾച്ചറിന്റെ കീഴിൽ വർക്കല ഓടയം ഹാച്ചറിയിൽ മൈക്രോബയോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 

അക്വാകൾച്ചർ ആൻഡ് അനിമൽ ഹെൽത്ത് മാനേജ്‌മെന്റ്/ മൈക്രോബയോളജി/ ബയോടെക്‌നോളജി ബിരുദാനന്തര ബിരുദമാണ് യോഗ്യത. ദിവസവേതനം 1,270 രൂപ. 

താൽപര്യമുള്ളവർ ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള, (ADAK), ടിസി 29/3126, റീജ മിൻചിൻ റോഡ്, തൈക്കാട് പി.ഒ, തിരുവനന്തപുരം - 14 വിലാസത്തിൽ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഉൾപ്പെടെ മാർച്ച് 4 നകം തപാൽ മുഖേന അപേക്ഷ സമർപ്പിക്കണം.



ലാബ് ടെക്‌നീഷ്യന്‍ അഭിമുഖം

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യന്‍ ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. മാര്‍ച്ച് നാലിന് രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് കാര്യാലയത്തിലാണ് അഭിമുഖം.

താത്പര്യമുള്ള യോഗ്യരായ ഉദ്യാഗാര്‍ഥികള്‍ ബയോഡാറ്റ, യോഗ്യത, പ്രവര്‍ത്തിപരിചയം, പാരാമെഡിക്കല്‍ രജിസ്‌ട്രേഷന്‍ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471- 2221935