ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ കുടുംബശ്രീ മുഖാന്തിരം അരീക്കോട് ബ്ലോക്കില്‍ നടപ്പിലാക്കുന്ന എസ്.വി.ഇ.പി പദ്ധതയിലേക്കായി ദിവസ വേതന അടിസ്ഥാനത്തില്‍ അക്കൗണ്ടന്റിന്റെ താത്കാലിക നിയമനത്തിന് അരീക്കോട് ബ്ലോക്കിലെ എട്ട് ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗമോ, കുടുംബാംഗമോ, ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയ ബി.കോം വിദ്യാഭ്യാസ യോഗ്യതയുള്ള ടാലിയും കംപ്യൂട്ടര്‍ പരിജ്ഞാനവുമുള്ള 20നും 35നും മധ്യേ പ്രായമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
യുവതികള്‍ക്കും മലയാളം ഡി.ടി.പി. അറിയുന്നവര്‍ക്കും അക്കൗണ്ടിങ് മേഖലയില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ക്കും മുന്‍ഗണനയുണ്ട്.
2026 ഫെബ്രുവരി ഒന്നിന് 35 വയസ്സ് കവിയാത്ത ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും വയസ്സും വിദ്യാഭ്യാസ യോഗ്യതയും തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അരീക്കോട് ബ്ലോക്കിലെ ഗ്രാമ പഞ്ചായത്തുകളിലെ കുടുംബശ്രീ സി.ഡി.എസ് ഓഫീസില്‍ ഫെബ്രുവരി 18ന് വൈകുന്നേരം അഞ്ചിനകം അപേക്ഷിക്കണം ഫോണ്‍: 0483 2733470.
ഹോമിയോപ്പതി വകുപ്പിന് കീഴില്‍ വിവിധ ഒഴിവുകള്‍
മലപ്പുറം ജില്ലയില്‍ ഹോമിയോപ്പതി വകുപ്പിന് കീഴിലുള്ള സ്ഥാപങ്ങളില്‍ ഒഴിവ് വരുന്ന അറ്റന്റഡര്‍, ഡിസ്‌പെന്‍സര്‍, നഴ്‌സിങ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 19 ന് രാവിലെ 10:30 ന് മലപ്പുറം സിവില്‍ സ്റ്റേഷനിലെ ബി1 ബ്ലോക്കിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നടക്കും.
യോഗ്യത-എസ്.എസ്.എല്‍.സി പാസ്, ഹോമിയോപ്പതി മരുന്നുകള്‍ കൈകാര്യം ചെയ്യുന്നതില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം (എ ക്ലാസ് ഹോമിയോ മെഡിക്കല്‍ പ്രാക്ടീഷണറുടെ കീഴില്‍ മരുന്ന് എടുത്ത് കൊടുത്ത പരിചയ സര്‍ട്ടിഫിക്കറ്റ്) എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായ പരിധി- 50 വയസ്. താത്പര്യമുള്ളവര്‍ തിരിച്ചറിയല്‍ കാര്‍ഡ്, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും പകര്‍പ്പും സഹിതം കൂടിക്കാഴ്ചക്ക് ഹാജരാവണം.
