കേരള ഹെൽത്ത് റിസർച്ച് ആന്റ് വെൽഫെയർ സൊസൈറ്റിയിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (സിവിൽ) തസ്തികയിൽ, കോട്ടയം റീജിയണിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 19 വൈകുന്നേരം 5. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in .
ഇ.സി.ജി ടെക്നീഷ്യൻ വാക്ക് ഇൻ ഇൻറർവ്യൂ
വിതുര താലൂക്ക് ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക ഒഴിവിലേക്ക് തിരുവനന്തപുരം ജില്ലയിൽ താമസിക്കുന്നവരിൽ നിന്നും ഇ.സി.ജി ടെക്നീഷ്യൻ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.
ഇ.സി.ജി ടെക്നീഷ്യൻ വാക്ക് ഇൻ ഇൻറർവ്യൂ
വിതുര താലൂക്ക് ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക ഒഴിവിലേക്ക് തിരുവനന്തപുരം ജില്ലയിൽ താമസിക്കുന്നവരിൽ നിന്നും ഇ.സി.ജി ടെക്നീഷ്യൻ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ECG & AUDIOMETRY DIPLOMA COURSE (VHSE) പാസായിരിക്കണം. പ്രായപരിധി 60 വയസിൽ താഴെ. മേൽ പരാമർശിച്ച് യോഗ്യതയുള്ളവർ മാർച്ച് 11 രാവിലെ 10.30നും 11.30നുമിടയിൽ അസ്സൽ സർട്ടിഫികറ്റുകളും ആധാർ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുമായി ജില്ല പഞ്ചായത്ത് തിരുവനന്തപുരം കോൺഫറൻസ് ഹാളിൽ ഇന്റർവ്യൂവിന് എത്തിച്ചേരണം.
ക്ലാർക്ക്, പ്രോജക്ട് കൺസൾട്ടന്റ് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന കെക്സ്കോൺ കേന്ദ്ര കാര്യാലയത്തിൽ ക്ലാർക്ക്, പ്രോജക്ട് കൺസൾട്ടന്റ് തസ്തികകളിലേക്ക് കെക്സ്കോണിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിമുക്തഭടന്മാരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.
ക്ലർക്ക് തസ്തികയിൽ രണ്ടൊഴിവുകളാണുള്ളത്. യോഗ്യത: ആർമി/ എയർഫോഴ്സ്/ നേവി എന്നിവയിൽ ക്ലറിക്കൽ അഥവാ തത്തുല്യ കാറ്റഗറിയിൽ കുറഞ്ഞത് 15 വർഷം പ്രവൃത്തി പരിചയം ഉള്ള വിമുക്തഭടൻ അല്ലെങ്കിൽ ക്ലറിക്കൽ തസ്തികയിൽ പ്രവൃത്തി പരിചയമുള്ള വിമുക്തഭടന്റെ Widows നെയും പരിഗണിക്കും, ബിരുദം/ തത്തുല്യം, മൈക്രോസോഫ്റ്റ് വേർഡ്/ എക്സൽ എന്നിവയിൽ പ്രാവീണ്യം കൂടാതെ ടൈപ്പിംഗ്, ഡ്രാഫ്റ്റിംഗ് എന്നിവ ചെയ്യാനുള്ള കഴിവ് ഉണ്ടായിരിക്കണം. പ്രായപരിധി 50 വയസ്സ് കവിയാൻ പാടില്ല. പ്രോജക്ട് കൺസൾട്ടന്റ് തസ്തികയിൽ ഒരൊഴിവുണ്ട്.
യോഗ്യത: ബിരുദം/ തത്തുല്യം, കമ്പ്യൂട്ടർ പരിജ്ഞാനം/ ഇലക്ട്രിക്കൽ സിസ്റ്റത്തിലെ സാങ്കേതിക പരിജ്ഞാനം എന്നിവയുള്ള വിമുക്തഭടൻ ആയിരിക്കണം, ഗവ.സെക്രട്ടേറിയറ്റ് സർവീസ് ഉദ്യോഗസ്ഥനായി വിരമിച്ച വിമുക്തഭടന്മാർക്ക് മുൻഗണന. പ്രായപരിധി 60 വയസ് കവിയാൻ പാടില്ല.
വെള്ളപേപ്പറിൽ സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡേറ്റ, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം kexconkerala2022@gmail.com എന്ന ഇ-മെയിലിലോ കെക്സ്കോൺ കേന്ദ്ര കാര്യാലയത്തിൽ നേരിട്ടോ ലഭ്യമാക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 25 വൈകിട്ട് 5 വരെയാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2320771.
അസിസ്റ്റന്റ് പ്രൊഫസർ നിയമനം
കണ്ണൂർ ഗവ. ആയുർവേദ കോളേജിലെ ശാലാക്യതന്ത്ര വകുപ്പിൽ ഒഴിവുളള അസിസ്റ്റന്റ് പ്രൊഫസ്സർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് 17 രാവിലെ 11ന് പരിയാരത്തുള്ള കണ്ണുർ ഗവ: ആയുർവേദ കോളേജിൽ വാക്ക്-ഇൻ-ഇന്റർവ്യു നടത്തുന്നു.
ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും, ബയോഡാറ്റയും സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0497 2800167.
ആർസിസിയിൽ സി.എസ്.എസ്.ഡി ടെക്നീഷ്യൻ
റീജിയണൽ കാൻസർ സെന്ററിൽ സി.എസ്.എസ്.ഡി ടെക്നീഷ്യൻ തസ്തികയിൽ ഓപ്പൺ, ഈഴവ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഓരോ ഒഴിവുകളുണ്ട്. ഈ വിഭാഗത്തിലെ ഉദ്യോഗാർഥികളുടെ അഭാവത്തിൽ മറ്റ് വിഭാഗത്തിലെ/ ഓപ്പൺ വിഭാഗത്തിലെ ഉദ്യോഗാർഥികളെ സംവരണ ക്രമത്തിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കും.
പ്രായപരിധി 01.01.2026ന് 41 വയസ് കവിയരുത് (നിയമാനുസൃത വയസിളവ് ബാധകം). ഓപ്പറേഷൻ തിയേറ്റർ/ അനസ്തേഷ്യ ടെക്നോളജി/ അനസ്തേഷ്യ ആൻഡ് ഓപ്പറേഷൻ തിയേറ്റർ ടെക്നോളജി/ സി.എസ്.എസ്.ഡി ടെക്നോളജി/ സ്റ്റെറിലൈസേഷൻ ടെക്നോളജി എന്നിവയിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.എസ്.സി ബിരുദം അല്ലെങ്കിൽ പ്ലസ്ടുവും, ഓപ്പറേഷൻ തിയേറ്റർ ടെക്നോളജിയിൽ കേരള മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച ഡിപ്ലോമയുമാണ് യോഗ്യത. ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയമുണ്ടാവണം.
നിശ്ചിത യോഗ്യതയുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി മാർച്ച് 12നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യുട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട സ്ഥാപനമേധാവിയിൽ നിന്നുള്ള എൻ.ഒ.സി നൽകണം.
