മെഡിക്കൽ ഓഫീസർ അഭിമുഖം

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധ ഇ.എസ്.ഐ സ്ഥാപനങ്ങളിൽ അലോപ്പതി വിഭാഗം മെഡിക്കൽ ഓഫീസർമാരുടെ നിലവിലുള്ള ഒഴിവുകളിലേക്ക് കരാർ (പരമാവധി ഒരു വർഷം) നിയമനത്തിന് മാർച്ച് 31 ന് അഭിമുഖം നടത്തും. ശമ്പളം: പ്രതിമാസം 60410 രൂപ. 

ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ താത്പര്യമുള്ള എംബിബിഎസ് ഡിഗ്രിയും ടിസിഎംസി സ്ഥിരം രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും തിരിച്ചറിയൽ രേഖയും ഒരു പാസ്സ്‌പോർട്ട് സൈസ് ഫോട്ടോയുമായി നേരിട്ട് ഹാജരാകണം. രാവിലെ 10 മുതൽ വൈകിട്ട് 4നകം അഭിമുഖത്തിനായി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്, ഇൻഷുറൻസ് മെഡിക്കൽ സർവീസസ് (ദക്ഷിണ മേഖല), പോളയത്തോട്, കൊല്ലം വിലാസത്തിൽ എത്തണം. ഫോൺ: 0474-2742341. ഇമെയിൽ: cru.szims@kerala.gov.in.


കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ ഉപകേന്ദ്രങ്ങളിൽ കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് നിയമനം

സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ഉപകേന്ദ്രങ്ങളിൽ ഒഴിവുള്ള കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് ഒരുവർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.

അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ഏപ്രിൽ 30 വൈകിട്ട് 5 വരെ. വിശദിവരങ്ങൾക്ക്: https://kscsa.org. ഫോൺ: 0471-2313065, 8281098863.

എച്ച് എസ് ടി, എച്ച് എസ് എസ് ടി ഒഴിവ്

കുളത്തൂപ്പുഴ സര്‍ക്കാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ എച്ച് എസ് ടി, എച്ച് എസ് എസ് ടി തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. ഹൈ സ്‌കൂള്‍ വിഭാഗം - മാനേജര്‍ കം റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിഭാഗം - അക്കൗണ്ടന്‍സി, ബിസിനസ് സ്റ്റഡീസ്, ഇക്കണോമിക്‌സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ഇംഗ്ലീഷ്, മലയാളം എന്നിവയാണ് ഒഴിവുകള്‍.

പി എസ് സി നിയമനത്തിന് നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയും പ്രായപരിധിയും. സ്‌കൂളില്‍ താമസിച്ച് പഠിപ്പിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. കുളത്തൂപ്പുഴ എം.ആര്‍.എസില്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം ജോലി ചെയ്തവര്‍ അപേക്ഷിക്കേണ്ടതില്ല. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഏപ്രില്‍ 15 വൈകിട്ട് അഞ്ചിന് മുമ്പായി പുനലൂര്‍ ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0475 2222353, 0475 2962021.


എൽ.ഡി ക്ലാർക്ക് ഡെപ്യൂട്ടേഷൻ

ചൈൽഡ് ഡെവലപ്മെന്റ് സന്ററിൽ ഒരു എൽ.ഡി ക്ലർക്ക് (ശമ്പള സ്കെയിൽ - 26500-60700) തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ കേരള സർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികയിലെ സ്ഥിരം ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷ, ബയോഡാറ്റ, കേരള സർവീസ് റൂൾ ചട്ടം – 1, റൂൾ പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, വകുപ്പ് മേധാവിയുടെ എൻ.ഒ.സി എന്നിവ സഹിതം വകുപ്പ് മേധാവികൾ മുഖേന 27നകം ഡയറക്ടർ, ചൈൽഡ് ഡെവലപ്മെന്റ് സെന്റർ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം – 695001 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. ഫോൺ: 0471 – 2553540.

ഹാർമോണിയം ഇൻസ്ട്രക്ടർ ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന അർധ സർക്കാർ സ്ഥാപനത്തിൽ ഹാർമോണിയം ഇൻസ്ട്രക്ടർ തസ്തികയിൽ ഈഴവ/ തിയ്യ/ ബില്ലവ വിഭാഗത്തിലുള്ള സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഹാർമോണിയം വിഷയത്തിൽ ബിരുദം/ ഡിപ്ലോമ/ സർട്ടിഫിക്കറ്റ് കോഴ്സ് അഥവാ ഗുരുകുല വിദ്യാഭ്യാസമാണ് യോഗ്യത. പ്രായപരിധി: 18-41. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, നിശ്ചിത പ്രായപരിധി എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ മാർച്ച് 18നകം പേര് രജിസ്റ്റർ ചെയ്യണം.



അനലിറ്റിക്കൽ കെമിസ്റ്റ് ഒഴിവ്

കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോ-ഓപ്പറേറ്റീവ് ഫാർമസിയിൽ അനലിറ്റിക്കൽ കെമിസ്റ്റ് തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ എസ്.സി വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവുണ്ട്.

എസ്.സി വിഭാഗത്തിലെ ഉദ്യോഗാർഥികളുടെ അഭാവത്തിൽ മറ്റ് വിഭാഗത്തിലെ/ ഓപ്പൺ വിഭാഗത്തിലെ ഉദ്യോഗാർഥികളെ സംവരണക്രമത്തിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കും. പ്രായപരിധി 01.01.2026 ന് 41 വയസ് കവിയരുത് (നിയമാനുസൃത വയസിളവ് ബാധകം). ബി.ഫാം/ ബി.എച്ച്.എം.എസ് ആണ് യോഗ്യത. ഏതെങ്കിലും അംഗീകൃത ഹോമിയോപ്പതിക് മെഡിസിൻ നിർമ്മാണ ഗുണനിലവാര നിയന്ത്രണ ലബോറട്ടറിയൽ 2 വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധിതം.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി മാർച്ച് 18 നകം ബന്ധപ്പെട്ട പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട സ്ഥാപനമേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.



നിഷിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിന് (NISH) കോളേജ് ഓഫ് ഒക്യുപ്പേഷണൽ തെറാപ്പിയിൽ അസിസ്റ്റന്റ് പ്രൊഫസർ, ക്ലിനിക്കൽ സൂപ്പർവൈസർ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

നിശ്ചിത യോഗ്യതയും പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 23 വൈകിട്ട് 5 വരെയാണ്. കൂടുതൽ വിവരങ്ങൾക്ക്: http://nish.ac.in/others/career.

ഫാര്‍മസിസ്റ്റ് അഭിമുഖം

കോട്ടയം: നാഷണല്‍ ആയുഷ് മിഷന്‍ കോട്ടയം ജില്ലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് (ഹോമിയോ) തസ്തികയില്‍ നിയമനത്തിന് മാര്‍ച്ച് 17ന് രാവിലെ 10-ന് അഭിമുഖം നടത്തും.

ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്റെ ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റിലാണ് അഭിമുഖം. പ്രായപരിധി 40 വയസ്സ്. ഫോണ്‍: 0481-2991918,ഇ -മെയില്‍ :namkottayam@gmail.com