തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിൽ താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ സാനിട്ടേഷൻ വർക്കർ (മൾട്ടി പർപ്പസ്) തസ്തികയിലേക്ക് മാർച്ച് 5ന് അഭിമുഖം നടത്തും.
താൽപര്യമുള്ളവർ വയസ്, യോഗ്യത, എക്‌സ്പീരിയൻസ് എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പും ബയോഡാറ്റ സഹിതം ആശുപത്രി സുപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. ഉദ്യോഗാർഥികൾക്ക് ഇന്റർവ്യൂ തീയതിയിൽ 45 വയസ് കവിയരുത്. യോഗ്യത പത്താംക്ലാസ്. പ്ലംമ്പിംഗ്, ഇലക്ട്രിക്കൽ, ഡ്രൈവിങ് അറിയാവുന്ന പുരുഷന്മാർക്ക് മുൻഗണന.
പ്രൊജക്റ്റ് റിസേര്‍ച്ച് സയന്റിസ്റ്റ് വാക്-ഇന്‍ ഇന്റര്‍വ്യൂ
ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ സാങ്കേതിക പിന്തുണ സ്ഥാപനമായ എസ്.എച്ച്.എസ്.ആര്‍.സി കേരളയില്‍, ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ ധനസഹായത്തോടെ നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിലേക്ക് പ്രൊജക്റ്റ് റിസേര്‍ച്ച് സയന്റിസ്റ്റ്(മെഡിക്കല്‍) തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും.

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് അഞ്ചിന് രാവിലെ 10.30ന് നടത്തുന്ന വാക്ക്-ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഫീസില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് shsrc.kerala.gov.in സന്ദര്‍ശിക്കുക.
ലാബ് ടെക്നീഷ്യൻ അഭിമുഖം
മണ്ണഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലേയ്ക്ക് താല്‍ക്കാലികാടി സ്ഥാനത്തില്‍ എച്ച്.എം.സി. മുഖേന ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു.
പി.എസ്.സി. അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അസ്സല്‍ രേഖകളുമായി മാര്‍ച്ച് 10ന് രാവിലെ 11 മണിക്ക് മണ്ണഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കാം. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
ഗസ്റ്റ് അധ്യാപക നിയമനം
ഗസ്റ്റ് അധ്യാപക നിയമനം
കേരള സര്‍വകലാശാലയുടെ മുഹമ്മ കായിപ്പുറത്തു പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി റീജിയണല്‍ സെന്ററില്‍ കോമേഴ്സ്, മാനേജ്‌മെന്റ്, ഇംഗ്ലീഷ്, മലയാളം എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക പാനല്‍ തയ്യാറാക്കുന്നതിന് യു.ജി.സി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
താൽപര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, ബയോഡേറ്റയും, യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപെടുത്തിയ രണ്ടു സെറ്റ് പകര്‍പ്പുകളുമായി മാര്‍ച്ച് ആറിന് (വെള്ളി) വൈകുന്നേരം 3.30ന് മുന്‍പായി കോളേജില്‍ നേരിട്ട് ഹാജരാകണമെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു.
അസിസ്റ്റന്റ് പ്രൊഫസർ നിയമനം
തൃശ്ശൂർ സർക്കാർ എൻജിനിയറിംഗ് കോളേജിലെ ഇലക്ട്രോണിക്ക്‌സ് & കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് വിഭാഗത്തിൽ 2025-26 അധ്യയന വർഷത്തേക്ക് മൂന്ന് അസിസ്റ്റന്റ് പ്രൊഫസർ (അഡ്‌ഹോക്ക്)-നെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള പരീക്ഷ/കൂടിക്കാഴ്ച മാർച്ച് 4 രാവിലെ 10-ന് നടത്തും. കൂടുതൽ വിവരങ്ങൾക്ക്: www.gectcr.ac.in.
ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
തിരുവനന്തപുരം, ചാല ഗവ. ഐ.ടി.ഐയിൽ, അഡിറ്റീവ് മാനുഫാക്ചറിംഗ് ത്രീഡി പ്രിന്റിംഗ് ടെക്‌നീഷ്യൻ, ട്രേഡിൽ താത് കാലിക ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്.

മെക്കാനിക്കൽ/ഇൻഡസ്ട്രിയൽ/മെക്കാട്രോണിക്ക്സ് മാനുഫാക്ച്ചറിംഗ്/ പ്രൊഡക്ഷൻ ഓട്ടോമോബൈൽ എന്നീ വിഷയങ്ങളിലേതെങ്കിലും ബി.വോക്ക് അല്ലെങ്കിൽ എഞ്ചിനീയറിങ്ങ് ഡിഗ്രി അല്ലെങ്കിൽ ഈ വിഷയത്തിലേതെങ്കിലും ഒന്നിൽ ഡിപ്ലോമ അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ N.T.C/N.A.Cയും 3 വർഷത്തെ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം.
താത്പര്യമുള്ളവർ 5ന് രാവിലെ 10:30 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഗവ.ഹൈസ്‌കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഐ.ടി.ഐ പ്രിൻസിപ്പാൾ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ : 0471-2459255.
താല്‍ക്കാലിക നിയമനം
ദേശീയ ആരോഗ്യദൗത്യം പദ്ധതിക്ക് കീഴില്‍ എം.എല്‍.എസ്.പി തസ്തികയിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച മാര്‍ച്ച് അഞ്ചിന് രാവിലെ 10.30ന് എന്‍.എച്ച്.എം (ആരോഗ്യ കേരളം) ഓഫീസില്‍ നടക്കും. ഫോണ്‍ - 0467 2209466.