ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

കട്ടപ്പന ഗവൺമെന്റ് ഐ.ടി.ഐയില്‍ വിവിധ തസ്തിക കളിലേക്ക് അപേക്ഷിക്കാം. ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ -ഡ്രാഫ്റ്റ്‌സ്മാൻ സിവില്‍, ഇലക്ട്രോണിക്‌സ് മെക്കാനിക്ക് എന്നീ തസ്തികകളിലെ ഓരോ ഒഴിവുകളി ലേക്ക് യഥാക്രമം ഈഴവ/ബില്ല/തീയ്യ, ഒസി എന്നീ വിഭാഗങ്ങളില്‍ നിന്നുമാണ് നിയമനം. ഈ വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ ഇതര വിഭാഗത്തിലുള്ളവരെ പരിഗണിക്കും. 

ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ട്രേഡില്‍ എന്‍.റ്റി.സി. യും, മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍.എ.സി. യും, ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ /എഞ്ചിനീയറിംഗ് ഡിഗ്രി. 

ഇലക്ട്രോണിക്‌സ് മെക്കാനിക്ക് ട്രേഡില്‍ എൻ.റ്റി.സി. യും, മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍.എ.സി. യും, ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ് / ഇലക്ട്രോണിക്‌സ് &ടെലി കമ്മ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ് &കമ്മ്യൂണിക്കേഷന്‍ / അപ്‌ളൈഡ് ഇലക്ട്രോണിക്‌സ് &ഇന്‍സ്ട്രുമെന്റേഷന്‍ /വി എല്‍ എസ് ഐ ഡിസൈന്‍ & എംബഡഡ് സിസ്റ്റത്തില്‍ എഞ്ചിനീയറിംഗ് ഡിഗ്രി. കൂടുതല്‍ വിവരങ്ങള്‍ക്ക് 04868 272216 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Ads Place

എൻജിനീയർ കരാർ നിയമനം

തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കുവേണ്ടി അക്രഡിറ്റഡ് എൻജിനീയറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബിടെക് (സിവിൽ/ അഗ്രികൾച്ചർ)
ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാം. 

കരാർ അടിസ്ഥാന ത്തിലായിരിക്കും നിയമനം. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള അപേക്ഷകർക്കും എംജി എൻ ആർ ഇ ജി എസ് പദ്ധതിയിൽ പ്രവൃത്തി പരിചയം ഉള്ളവർക്കും മുൻഗണന ഉണ്ടായിരിക്കും. അപേക്ഷകൾ മാർച്ച് 18 ന് വൈകിട്ട് 4 നു മുൻപായി തൊടുപുഴ കോലാനിയിൽ പ്രവർത്തിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ലഭിച്ചിരിക്കണം.
ഫോൺ – 04862 222464, ഇ-മെയിൽ – bpo2022n@gmail.com

Ads Place

മെഡിക്കല്‍ ഓഫീസര്‍ അഭിമുഖം

പള്ളിച്ചല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് താത്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

എംബിബിഎസ് യോഗ്യതയുള്ള 20നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്ക്‌ അപേക്ഷിക്കാം. താത്പര്യമുള്ളവർ യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 16ന് രാവിലെ 11ന് പള്ളിച്ചല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ അഭിമുഖത്തിന് ഹാജരാകണം.

Ads Place

അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിന്റെ അധികാര പരിധിയില്‍ ഞാറനീലിയില്‍ പ്രവര്‍ത്തിക്കുന്ന ഡോ.അംബേദ്ക്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ സ്‌കൂള്‍, മലയിന്‍കീഴ് ജി.കെ.എം.എം.ആര്‍.എസ് , കട്ടേല ഡോ.എ.എം.എം.ആര്‍.എച്ച്.എസ്.എസ് എന്നിവിടങ്ങളില്‍ ട്രെയിന്‍ഡ് പോസ്റ്റ് ഗ്രാഡ്വേറ്റ് ടീച്ചര്‍, ട്രെയിന്‍ഡ് ഗ്രാഡ്വേറ്റ് ടീച്ചര്‍, പ്രൈമറി ടീച്ചര്‍ എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

കരാര്‍വ്യവസ്ഥയില്‍ എഴുത്തു പരീക്ഷയുടേയും കൂടിക്കാഴ്ച്ചയുടെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യതയും, അദ്ധ്യാപന നൈപുണ്യവും, മികവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തില്‍ മുൻ‌ഗണന ലഭിക്കുന്നതാണ്. ഒരു സ്ഥാപനത്തില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്തവരെ പരിഗണിക്കുന്നതല്ല.

അപേക്ഷകര്‍ ഇംഗ്ലീഷില്‍ അധ്യയനം നടത്തുന്നതിന് കഴിവുള്ളവരും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവരുമായിരിക്കണം. പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡ പ്രകാരമായിരിക്കും പ്രായപരിധി. പിന്നാക്ക വിഭാഗക്കാര്‍ക്കും പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കും പ്രായ പരിധിയില്‍ അര്‍ഹമായ ഇളവ് ലഭിക്കും.