ഫിഷറീസ് വകുപ്പില്‍ താത്ക്കാലിക നിയമനം ട്രോള്‍ബാന്‍ കാലയള വിലേയ്ക്കായി തൃശ്ശൂര്‍ ജില്ലയിലേക്ക് കടല്‍ രക്ഷാ പ്രവര്‍ത്തനത്തിനും പട്രോളിംഗിനുമായി സീ ഗാര്‍ഡുമാരെയും നിലവില്‍ ഒഴിവുള്ള ഹാര്‍ബര്‍ ബേയ്സ്ഡ് സീ റെസ്‌ക്യൂ സ്‌ക്വാഡ് തസ്തികയിലേക്കും ദിവസ വേതനാടിസ്ഥാനത്തില്‍ താത്ക്കാലികമായി നിയമനം നടത്തുന്നു.

സീ ഗാര്‍ഡുമാർ

ട്രോള്‍ബാന്‍ കാലയളവിലേയ്ക്കായി തൃശ്ശൂര്‍ ജില്ലയിലേക്ക് കടല്‍ രക്ഷാ പ്രവര്‍ത്തനത്തിനും പട്രോളിംഗിനുമായി സീ ഗാര്‍ഡുമാരെയും നിലവില്‍ ഒഴിവുള്ള ഹാര്‍ബര്‍ ബേയ്സ്ഡ് സീ റെസ്‌ക്യൂ സ്‌ക്വാഡ് തസ്തികയിലേക്കും ദിവസ വേതനാടിസ്ഥാനത്തില്‍ താത്ക്കാലികമായി നിയമനം നടത്തുന്നു. ഇന്റര്‍വ്യൂ ജൂണ്‍ 17 ന് രാവിലെ 11 ന് തൃശ്ശൂര്‍ പള്ളിക്കുളത്ത് പ്രവര്‍ത്തിക്കുന്ന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടരുടെ കാര്യാലയത്തില്‍ നടക്കും.

ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, മറ്റു യോഗ്യത, മുന്‍ഗണനാ മാനദണ്ഡങ്ങള്‍ എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂന് ഹാജരാകണം.

യോഗ്യത കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ള മത്സ്യത്തൊഴിലാളി ആയിരിക്കണം. പ്രായപരിധി 20 നും 60 മദ്ധ്യേ. കടലില്‍ നീന്തല്‍ അറിഞ്ഞിരിക്കണം. ആവശ്യമെങ്കില്‍ കടലില്‍ വെച്ചുള്ള നീന്തല്‍ പരിശോധന നടത്തി കായികക്ഷമത ഉറപ്പു വരുത്തുന്നതാണ്. കായികക്ഷമത പരിശോധനയില്‍ പരാജയപ്പെടുന്നവരെ ഒഴിവാക്കും.

ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സില്‍ ട്രെയിനിംഗ് പൂര്‍ത്തിയായവര്‍ക്കും ലൈഫ് ഗാര്‍ഡ്/ സീ റെസ്‌ക്യൂ സ്‌ക്വാഡ് ആയി ജോലി ചെയ്തിട്ടുള്ളവര്‍ക്കും 2018 ലെ പ്രളയരക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ക്കും മുന്‍ഗണന ലഭിക്കും. തൃശ്ശൂര്‍ ജില്ലയിലെ താമസക്കാര്‍ക്കും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും അത്യാധുനിക കടല്‍രക്ഷാ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കാനുള്ള പ്രാവീണ്യം ഉള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2441132.

ഹാര്‍ബര്‍ ബേയ്സ്ഡ് സീ റെസ്‌ക്യൂ സ്‌ക്വാഡ്

ട്രോള്‍ബാന്‍ കാലയളവിലേയ്ക്കായി തൃശ്ശൂര്‍ ജില്ലയിലേക്ക് കടല്‍ രക്ഷാ പ്രവര്‍ത്തനത്തിനും പട്രോളിംഗിനുമായി സീ ഗാര്‍ഡുമാരെയും നിലവില്‍ ഒഴിവുള്ള ഹാര്‍ബര്‍ ബേയ്സ്ഡ് സീ റെസ്‌ക്യൂ സ്‌ക്വാഡ് തസ്തികയിലേക്കും ദിവസ വേതനാടിസ്ഥാനത്തില്‍ താത്ക്കാലികമായി നിയമനം നടത്തുന്നു. ഇന്റര്‍വ്യൂ ജൂണ്‍ 17 ന് രാവിലെ 11 ന് തൃശ്ശൂര്‍ പള്ളിക്കുളത്ത് പ്രവര്‍ത്തിക്കുന്ന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടരുടെ കാര്യാലയത്തില്‍ നടക്കും.

ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, മറ്റു യോഗ്യത, മുന്‍ഗണനാ മാനദണ്ഡങ്ങള്‍ എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂന് ഹാജരാകണം.

യോഗ്യത കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ള മത്സ്യത്തൊഴിലാളി ആയിരിക്കണം. പ്രായപരിധി 20 നും 60 മദ്ധ്യേ. കടലില്‍ നീന്തല്‍ അറിഞ്ഞിരിക്കണം. ആവശ്യമെങ്കില്‍ കടലില്‍ വെച്ചുള്ള നീന്തല്‍ പരിശോധന നടത്തി കായികക്ഷമത ഉറപ്പു വരുത്തുന്നതാണ്. കായികക്ഷമത പരിശോധനയില്‍ പരാജയപ്പെടുന്നവരെ ഒഴിവാക്കും. ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സില്‍ ട്രെയിനിംഗ് പൂര്‍ത്തിയായവര്‍ക്കും ലൈഫ് ഗാര്‍ഡ്/ സീ റെസ്‌ക്യൂ സ്‌ക്വാഡ് ആയി ജോലി ചെയ്തിട്ടുള്ളവര്‍ക്കും 2018 ലെ പ്രളയരക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ക്കും മുന്‍ഗണന ലഭിക്കും.

തൃശ്ശൂര്‍ ജില്ലയിലെ താമസക്കാര്‍ക്കും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും അത്യാധുനിക കടല്‍രക്ഷാ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കാനുള്ള പ്രാവീണ്യം ഉള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2441132.