അറ്റൻഡർ, ഫാർമസിസ്റ്റ്, അങ്കണവാടി ഹെൽപ്പർ, ഡോക്ടർ, പ്രൊഫസർ, ടീച്ചർ, തെറാപ്പിസ്റ്റ്, മെഡിക്കൽ ഓഫീസർ എന്നീ തസ്തികകളിലേക്ക് പുതിയ നിയമന വിജ്ഞാപനം. യോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷാ രീതി, അവസാന തീയതി എന്നിവ പരിശോധിച്ച് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം.


അങ്കണവാടി ഹെല്‍പര്‍ ഒഴിവ്

ഒതുക്കുങ്ങല്‍ പഞ്ചായത്ത് പരിധിയിലുളള അങ്കണവാടികളിലെ ഹെല്‍പര്‍ തസ്തികയിലെ ഒഴിവുകളിലേയ്ക്ക് നിര്‍ദ്ദിഷ്ട യോഗ്യതയുള്ള സേവനസന്നദ്ധരായിട്ടുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ പ്രസ്തുത തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പരിധിയില്‍ സ്ഥിരതാമസക്കാരായിരിക്കണം. അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയ്ക്ക് പത്താം ക്ലാസ്സ് പാസാകാത്തവരായിരിക്കണം. പ്രായപരിധി-18-46. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി, സ്ഥിരതാമസം (ഒതുക്കുങ്ങല്‍ പഞ്ചായത്ത് സെക്രട്ടറി സക്ഷ്യപ്പെടുത്തിയത്), പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം പൂരിപ്പിച്ച അപേക്ഷള്‍ ജൂലൈ 31 വൈകീട്ട് അഞ്ചിനകം ലഭ്യമാക്കണം. 

അപേക്ഷകള്‍ ലഭിക്കേണ്ട വിലാസം - ശിശുവികസന പദ്ധതി ഓഫീസര്‍, മലപ്പുറം റൂറല്‍, പൊന്മള പഞ്ചായത്ത് ഓഫീസിനു സമീപം, ചാപ്പനങ്ങാടി പി. ഒ. മലപ്പുറം-676503. അപേക്ഷാ ഫോമിന്റെ മാതൃക ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസ് മലപ്പുറം റൂറല്‍ ഓഫീസ്, ഒതുക്കുങ്ങല്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ ലഭ്യമാണ്. ഫോണ്‍-7025127584.

ഇൻസ്ട്രക്ടറുടെ ഒഴിവ്

പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സിവിൽ എൻജിനീയറിംഗ് വിഭാഗത്തിൽ ഗ്രേഡ് 1 ഇൻസ്ട്രക്ടർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. 

60 ശതമാനത്തിൽ കുറയാത്ത മാർക്കോടെ എൻജിനീയറിംഗ്/ടെക്നോളജിയിലെ ബാച്ചിലർ ബിരുദമാണ് യോഗ്യത. അഭിമുഖം ജൂലൈ രണ്ടിന്(വ്യാഴാഴ്ച) രാവിലെ 10ന്. ഫോൺ: 7293731212, 0481 2506153,2507763.



ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നിയമനം

ജില്ലാ മൃഗസംരക്ഷണ ഓഫീസിനു കീഴിലുള്ള മണർകാട് പ്രാദേശിക കോഴിവളർത്തൽ കേന്ദ്രത്തിൽ ചിക് സെക്സറുടെ താൽകാലിക ഒഴിവുണ്ട്.

അഭിമുഖം ജൂലൈ ഒന്നിന്(ബുധനാഴ്ച) രാവിലെ 11ന് കോട്ടയം കളക്ടറേറ്റിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ. താൽപര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി എത്തണം.

ഫാര്‍മസിസ്റ്റ് ഒഴിവ്

പുതുശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആര്‍ദ്രം മിഷന്‍ പദ്ധതിയുടെ ഭാഗമായി ദിവസവേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. ഡി ഫാം/ബി ഫാം കേരള സ്‌റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജൂലൈ എട്ടിന് രാവിലെ പത്തിന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പുതുശ്ശേരി പഞ്ചായത്ത് ഹാളില്‍ അഭിമുഖത്തിനായി എത്തിച്ചേരണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍:0491 2569470.

അതിഥി അധ്യാപക ഒഴിവ്

അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ മലയാളം, ഇംഗ്ലീഷ്, ഹിസ്റ്ററി വിഭാഗങ്ങളിൽ ഒന്നു വീതം അധ്യാപക ഒഴിവുണ്ട്. 

55 ശതമാനം മാര്‍ക്കോടുകൂടി ബിരുദാനന്തര ബിരുദവും, നെറ്റ്/ പി എച്ച് ഡിയുമാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാര്‍ഥികള്‍ മുന്‍കൂറായി കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.

താല്‍പര്യമുള്ളവര്‍ ജൂലൈ മൂന്നിന് രാവിലെ പത്തിന് സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04924 254142.

  

ഡെമോണ്‍സ്‌ട്രേറ്റര്‍ നിയമനം

വടക്കഞ്ചേരി ഐ എച്ച് ആര്‍ ഡി അപ്ലൈഡ് സയന്‍സ് കോളേജില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം. 

ബി എസ് സി ഇലക്‌ട്രോണിക്‌സ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ബയോഡേറ്റയും, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഇന്ന് (ജൂണ്‍ 30) രാവിലെ 9.30 ന് എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04922 255061, 04922 203333.

അതിഥി അധ്യാപക നിയമനം

പട്ടാമ്പി ശ്രീ നീലകണ്ഠ സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ മലയാളം വിഷയത്തില്‍ അതിഥി അധ്യാപകൻ/ അധ്യാപിക ഒഴിവ്. 

മലയാളത്തില്‍ ബിരുദാനന്തര ബിരുദവും, യു ജി സി മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള യോഗ്യതയുള്ളവരും, തൃശൂര്‍ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ അവരുടെ വയസ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിക്കറ്റുകള്‍ എന്നിവ സഹിതം ജൂലൈ ആറിന് തിങ്കളാഴ്ച രാവിലെ 10.30 ന് കൂടിക്കാഴ്ചയ്ക്ക് എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04662 212223.



മലപ്പുറം ജില്ലാ ഗവ. പ്ലീഡര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍ ഒഴിവ്

മലപ്പുറം ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്‍ഡ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ തസ്തികയിലെ നിലവിലുള്ള ഒഴിവിലേക്ക് നിയമനം നടത്തുന്നതിനായി യോഗ്യരായ അഭിഭാഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 

ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (2023) 18ാം വകുപ്പിലെ വ്യവസ്ഥകള്‍ക്കും 1978-ലെ കേരള ഗവണ്‍മെന്റ് ലോ ഓഫീസേഴ്‌സ് ചട്ടങ്ങള്‍ക്കും അനുസൃതമായാണ് നിയമനം നടത്തുന്നത്. അപേക്ഷകര്‍ക്ക് അഭിഭാഷകവൃത്തിയില്‍ കുറഞ്ഞത് ഏഴ് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രായം 60 വയസ്സിന് താഴെയായിരിക്കണം. 

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ വിശദമായ അപേക്ഷയോടൊപ്പം ആവശ്യമായ രേഖകളും സമര്‍പ്പിക്കണം. പേര്, മേല്‍വിലാസം, പ്രായം, ജനനത്തീയതി, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, എന്റോള്‍മെന്റ് നമ്പരും തീയതിയും എന്നിവ അപേക്ഷയില്‍ ഉണ്ടായിരിക്കണം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, അഭിഭാഷകവൃത്തിയില്‍ ഏഴു വര്‍ഷം പൂര്‍ത്തിയാക്കി എന്ന് തെളിയിക്കുന്നതിനായി ബന്ധപ്പെട്ട ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അല്ലെങ്കില്‍ സെക്രട്ടറിയുടെ അസ്സല്‍ സാക്ഷ്യപത്രം എന്നിവയും അപേക്ഷയോടൊപ്പമുണ്ടാകണം. പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 18-ന് വൈകുന്നേരം നാലിനകം മലപ്പുറം ജില്ലാ കളക്ടറുടെ കാര്യാലയത്തില്‍ നേരിട്ടോ തപാലിലോ ലഭ്യമാക്കണം. ഫോണ്‍- 0483-2734922.

മാഞ്ചീരി, അച്ചനള ഉന്നതികളില്‍ ഫെസിലിറ്റേറ്റര്‍ നിയമനം

നിലമ്പൂര്‍ പട്ടിക വര്‍ഗ്ഗ വികസന പ്രോജക്ട് ഓഫീസിന്റെ കീഴിലുള്ള മാഞ്ചീരി, അച്ചനള ഉന്നതികളില്‍ ചോലനായ്ക്ക കുടുംബങ്ങളുടെ വിദ്യാഭ്യാസം, ആരോഗ്യം എന്നിവ ശ്രദ്ധിക്കുന്നതിനും ബോധവത്ക്കരണം നടത്തുന്നതിനുമായി ഇവരുടെ ഭാഷയും മലയാളവും അറിയാവുന്നതും ഇതേ ഉന്നതിയില്‍ ഉള്ളതും എട്ടാം ക്ലാസ്സ് പാസ്സായവരുമായവരെ ഫെസിലിറ്റേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂണ്‍ 30 ന് രാവിലെ 11 ന് നിലമ്പൂര്‍ ഐ.ടി.ഡി.പി.ഓഫീസില്‍ നടക്കും. 

മാഞ്ചീരി ഉന്നതി ഫെസിലിറ്റേറ്റര്‍ തസ്തികയിലേക്ക് ഈ ഉന്നതിയില്‍ വസിക്കുന്നവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. 2027 മാര്‍ച്ച് വരെയാണ് നിയമന കാലാവധി. 

താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, എസ്.എസ്.എല്‍.സി, ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ് എന്നിവയുടെ ഒറിജിനല്‍, പകര്‍പ്പ് എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ നിലമ്പൂര്‍ ഐ.റ്റി.ഡി.പി ഓഫീസിലും എക്സ്റ്റന്‍ഷന്‍ ഓഫീസിലും ലഭ്യമാണ്. ഫോണ്‍. -04931 220315 (ഐ.ടി.ഡി.പി.നിലമ്പൂര്‍), 9496070400 (പെരിന്തല്‍മണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്)



എച്ച് എസ് എസ് എടി ഒഴിവ്

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തൃത്താല (പെണ്‍) മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ എച്ച് എസ് എസ് ടി ഇംഗ്ലീഷ് ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. 

അപേക്ഷകര്‍ അധ്യാപക നിയമനത്തിന് സര്‍ക്കാര്‍ നിശ്ചയിച്ച യോഗ്യതയുളളവരായിരിക്കണം. ഉയര്‍ന്ന യോഗ്യതയും ജോലി പരിചയം ഉള്ളവര്‍ക്കും എസ് സി/ എസ് ടി വിഭാഗക്കാര്‍ക്കും മുന്‍ഗണന ലഭിക്കും.

താല്‍പര്യമുള്ളവര്‍ അപേക്ഷയും പരിചയസര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും , എസ് സി/ എസ് ടി വിഭാഗക്കാര്‍ അത് തെളയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂലൈ ഒന്‍പതിന് രാവിലെ 9.30 ന് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2505005.

അറ്റന്‍ഡര്‍ ഒഴിവ്

കപ്പൂര്‍ ഗ്രാമപഞ്ചായത്ത് ഗവ. ഹോമിയോ ഡിസ്‌പെന്‍സറിയില്‍ അറ്റന്‍ഡര്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവ്. 

പത്താം ക്ലാസ് പാസായവര്‍ക്കും രജിസ്‌റ്റേഡ് ഹോമിയോ മെഡിക്കല്‍ ഓഫീസറുടെ കീഴില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്കും അപേക്ഷിക്കാം. അവസാന തീയതി ജൂലൈ എട്ട്. ഫോണ്‍: 0466 2276067.

വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ വിവിധ ഒഴിവുകള്‍

വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ്, എസ്.ടി.പി.ഓപ്പറേറ്റര്‍ എന്നീ താല്‍ക്കാലിക തസ്തികകളിലേയ്ക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂലൈ മൂന്നിന് രാവിലെ 10.30 ന് ആശുപത്രി മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ നടക്കും.

ഫാര്‍മസിസ്റ്റ് തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ ഗവ.അംഗീകൃത ഡിപ്ലോമ ഇന്‍ ഫാര്‍മസി കോഴ്‌സ് പാസായിരിക്കണം. കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സിലിന്റെ പുതുക്കിയ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.

എസ്.ടി.പി.ഓപ്പറേറ്റര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ ഗവ.അംഗീകൃത ഡിപ്ലോമ/ ഐ.ടി.ഐ. ഇലക്ട്രിക് ആന്‍ഡ് പ്ലംബിങ് എന്നിവ പാസായിരിക്കണം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. ജൂലൈ മൂന്നിന് രാവിലെ 11 നാണ് അഭിമുഖം. നിര്‍ദ്ദിഷ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഹാജരാകണം.


സർക്കാർ സംസ്‌കൃത കോളേജിൽ മലയാളം അതിഥി അധ്യാപക കൂടിക്കാഴ്ച

പട്ടാമ്പി ശ്രീ നീലകണ്ഠ സർക്കാർ സംസ്‌കൃത കോളേജിൽ 2026-27 അധ്യയന വർഷത്തിൽ മലയാളം വിഷയത്തിൽ അതിഥി അധ്യാപകന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 

മലയാളം വിഷയത്തിൽ ബിരുദാനന്തര ബിരുദവും യു.ജി.സി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. കൂടാതെ, അപേക്ഷകർ തൃശ്ശൂർ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരായിരിക്കണം.

താത്പര്യമുള്ളവർ തങ്ങളുടെ വയസ്സ്, പ്രവൃത്തിപരിചയം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ ആറിന് രാവിലെ 10.30-ന് കോളേജ് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഇമെയിൽ- sngscollege@gmail.com. ഫോൺ- 04662-212223.

മെഡിക്കല്‍ ഓഫീസര്‍ നിയമനം

വണ്ണപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിനായുളള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജൂലൈ 4 ന് രാവിലെ 11 ന് പ്രാഥമികാരോഗ്യ കേന്ദ്രം ഓഫീസില്‍ നടക്കും. 

എം.ബി.ബി.എസ്, കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍, തുടങ്ങിയവയാണ് യോഗ്യതകള്‍. പ്രായപരിധി-65 വയസ്സ്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862 247787

ഒക്യൂപേഷണൽ തെറാപ്പിസ്റ്റ്

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിലെ ക്ലിനിക്കിലേക്ക് ഒക്യൂപേഷണൽ തെറാപ്പിസ്റ്റിന്റെ ഒരു താത്ക്കാലിക (ഒരു വർഷം) ഒഴിവുണ്ട്. 

പ്രതിമാസ വേതനം 34,180 രൂപ. ഒക്യൂപേഷണൽ തെറാപ്പിയിലുള്ള ബാച്ചിലേഴ്സ് ബിരുദമാണ് യോഗ്യത. ബിരുദാനന്തര ബിരുദം അഭിലഷണീയം. 

താത്പര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ എന്നിവയുമായി ജൂലൈ 15 രാവിലെ 10.30ന് സി.ഡി.സി യിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.cdckerala.org, 9446553540.



സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ

തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ തസ്തികയിൽ ഒരു താത്ക്കാലിക ഒഴിവ് നിവിലുണ്ട്. 

ബി.എഡ്. (സ്പെഷ്യൽ എഡ്യൂക്കേഷൻ ഇൻ ഓട്ടിസം, ലേണിങ് ഡിസെബിലിറ്റി, മെന്റൽ റിറ്റാർഡേഷൻ, ഹിയറിങ് ഇംപെയർമെന്റ് ആൻഡ് വിഷ്വൽ ഇംപെയർമെന്റ്) ആണ് യോഗ്യത. 

താത്പര്യമുള്ള ഉദ്യോഗാർഥികൾ ജൂലൈ 10 നകം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം.

ആറ്റിങ്ങൽ എൻജിനിയറിങ് കോളേജിൽ താൽക്കാലിക നിയമനം

ഐഎച്ച്ആർഡിയുടെ (IHRD) കീഴിൽ പ്രവർത്തിക്കുന്ന ആറ്റിങ്ങൽ എൻജിനിയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് വിഭാഗത്തിൽ വിവിധ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. 

കമ്പ്യൂട്ടർ പ്രോഗ്രാമർ, ഡെമോൺസ്‌ട്രേറ്റർ (കമ്പ്യൂട്ടർ സയൻസ്), ട്രേഡ്‌സ്മാൻ (കമ്പ്യൂട്ടർ സയൻസ്) തസ്തികകളിലാണ് ഒഴിവുള്ളത്. കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയ്ക്ക് ഫസ്റ്റ് ക്ലാസ് പി.ജി.ഡി.സി.എ അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് ബി.എസ്‌സി. കമ്പ്യൂട്ടർ സയൻസ്, ഡെമോൺസ്‌ട്രേറ്റർ തസ്തികയ്ക്ക് ഫസ്റ്റ് ക്ലാസ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ സയൻസ് (മൂന്നുവർഷം) അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് ബി.എസ്‌സി. കമ്പ്യൂട്ടർ സയൻസ്, ട്രേഡ്‌സ്മാൻ തസ്തികയ്ക്ക് എസ്.എസ്.എൽ.സി വിജയവും കമ്പ്യൂട്ടർ സയൻസിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റുമാണ് യോഗ്യത.

താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം ജൂലൈ 6 രാവിലെ 10ന് അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0470-2627400.



അസിസ്റ്റന്റ് പ്രൊഫസർ നിയമനം

പുതുച്ചേരി സർക്കാർ സ്ഥാപനമായ മാഹി രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിൽ കൗമാരഭൃത്യ വകുപ്പിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 

ജൂലൈ 17 വരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫോമും അനുബന്ധ വിവരങ്ങളും www.rgamc.in ൽ ലഭ്യമാണ്.

എറണാകുളം ജനറൽ ആശുപത്രിയിൽ ജൂനിയർ ഡോക്ടർ നിയമനം

എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ജൂനിയർ ഡോക്ടർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. വാക്-ഇൻ ഇന്റർവ്യൂ ജൂലൈ 3 രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കും. 

എംബിബിഎസ് (MBBS) അല്ലെങ്കിൽ തത്തുല്യ യോഗ്യതയും കേരള മെഡിക്കൽ കൗൺസിൽ/ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ സാധുവായ രജിസ്‌ട്രേഷനും ഉള്ളവർക്ക് പങ്കെടുക്കാം. 

താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം നിശ്ചിത സമയത്ത് സൂപ്രണ്ടിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0484-2386000