അറ്റൻഡർ, ഹെൽപ്പർ, ട്രേഡ്‌സ്മാൻ, പ്രൊഫസർ, ടീച്ചർ തസ്തികകളിലേക്ക് പുതിയ നിയമന വിജ്ഞാപനം. യോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷാ രീതി, അവസാന തീയതി എന്നിവ പരിശോധിച്ച് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം.


കേരള സര്‍ക്കാര്‍ സാമൂഹ്യ നീതി വകുപ്പിൽ വാക്ക് ഇന്‍ ഇന്റര്‍വ്യൂ

കേരള സര്‍ക്കാര്‍ സാമൂഹ്യ നീതി വകുപ്പിനു കീഴില്‍ ഇടുക്കി മുതലക്കോടത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വ്യദ്ധ വികലാംഗ സദനത്തില്‍ ജെ.പി.എച്ച്.എന്‍ വിഭാഗം ജീവനക്കാരെ ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ സ്ഥാപനത്തില്‍ നേരിട്ടുളള കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു.

താല്‍പര്യമുളളവര്‍ യോഗ്യത, പ്രായം, മുന്‍പരിചയം, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസ്സലും, പകര്‍പ്പ് സഹിതം ജൂലൈ 4 രാവിലെ 10.30 ന് സ്ഥാപനത്തില്‍ ഹാജരാകണം. എ.എന്‍.എം കോഴ്സ് പാസായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9497286153

അറ്റന്‍ഡര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം

ഇടുക്കി ജില്ലയില്‍, ഭാരതീയ ചികിത്സാ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന തൊടുപുഴ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സിദ്ധ അറ്റന്‍ഡറുടെ ഒരു ഒഴിവിലേക്ക് ദിവസ വേതന വ്യവസ്ഥയില്‍ അവസരം

90 ദിവസ കാലയളവിലേക്ക് (വേതനം -പ്രതിദിനം 750/ രൂപ നിരക്കില്‍ പ്രതിമാസം 20250/ രൂപയില്‍ അധികരിക്കാതെ) നിയമനം നടത്തുന്നതിന് കുയിലിമല സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ജൂലൈ 3 വെള്ളിയാഴ്ച രാവിലെ 11ന് കൂടിക്കാഴ്ച നടത്തും.

യോഗ്യത എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യമായ യോഗ്യത. ഒരു ഗവണ്‍മെന്റ് അംഗീകൃത സിദ്ധ മെഡിക്കല്‍ ഓഫീസറുടെ കീഴില്‍ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232318


ഹെല്‍പ്പര്‍ ഒഴിവ്

ആലത്തൂര്‍ അഡീ. ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലുള്ള പന്നിയങ്കര അങ്കണവാടിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അങ്കണവാടി കം ക്രഷിലേക്ക് സ്ഥിരം ഹെല്‍പ്പറുടെ തസ്തികയിലേക്ക് വനിതാ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ 17 ആം വാര്‍ഡില്‍ സ്ഥിരതാമസക്കാരായിരിക്കണം. 2026 ജനുവരി ഒന്നിന് 35 വയസ് തികയാത്ത 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത പത്താം ക്ലാസ്. അവസാന തീയതി ജൂലൈ നാല്. ഫോണ്‍: 04922 254007.

ട്രേഡ്‌സ്മാന്‍ കൂടിക്കാഴ്ച ജൂലൈ രണ്ടിന്

ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ എഞ്ചിനീയറിങ്ങ് കോളജില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രേണിക്‌സ് എഞ്ചിനീയറിങ് വിഭാഗത്തില്‍ ട്രേഡ്‌സ്മാന്‍ തസ്തികകളിലെ ഒഴിവിലേക്ക് ജൂലൈ രണ്ടിന്‌രാവിലെ 10ന് കൂടിക്കാഴ്ച നടത്തും.

ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. ട്രേഡ്‌സ്മാന്‍ യോഗ്യത- ബന്ധപ്പെട്ട ട്രേഡില്‍ ടി എച്ച് എസ് എല്‍ സി അല്ലെങ്കില്‍ എസ് എസ് എല്‍ സി വിജയവും കെ ജി സി ഇ/എന്‍ ടി സി/ വി എച്ച് എസ് ഇ/ ഐ ടി ഐ. വിവരങ്ങള്‍ www.gecskp.ac.in ല്‍ ലഭിക്കും. ഫോണ്‍: 0466 2260565.


സര്‍ക്കാര്‍ എഞ്ചിനീയറിങ്ങ് കോളജില്‍ കൂടിക്കാഴ്ച

ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ എഞ്ചിനീയറിങ്ങ് കോളജില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (ബി ടെക്), ട്രേഡ്‌സ്മാന്‍ തസ്തികകളിലെ ഒഴിവിലേക്ക് യഥാക്രമം ജൂലൈ രണ്ട്, മൂന്ന് തിയതികളില്‍ രാവിലെ 10ന് കൂടിക്കാഴ്ച നടത്തും.

ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. ട്രേഡ്‌സ്മാന്‍ യോഗ്യത- ബന്ധപ്പെട്ട ട്രേഡില്‍ ടി എച്ച് എസ് എല്‍ സി അല്ലെങ്കില്‍ എസ് എസ് എല്‍ സി വിജയവും കെ ജി സി ഇ/എന്‍ ടി സി/ വി എച്ച് എസ് ഇ/ ഐ ടി ഐ. അസി. പ്രൊഫസര്‍മാരുടെ ഒഴിവിലേക്ക് ബന്ധപ്പെട്ട ബ്രാഞ്ചില്‍ ഒന്നാം ക്ലാസോടെ ബി ഇ/ ബി ടെക് ആന്‍ഡ് എം ഇ/ എം ടെക് അല്ലെങ്കില്‍ തത്തുല്യമാണ് യോഗ്യത.

പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള ക്ലാസ് എടുക്കാന്‍ തയ്യാറായി വരണം. വിവരങ്ങള്‍ www.gecskp.ac.in ല്‍ ലഭിക്കും. ഫോണ്‍: 0466 2260565.

അസി. പ്രൊഫസര്‍ കൂടിക്കാഴ്ച 29 ന്

ശ്രീകൃഷ്ണപുരം എഞ്ചിനീയറിങ് കോളേജില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അസി. പ്രൊഫസര്‍മാരെ (ബി ടെക്) നിയമിക്കുന്നതിന് ജൂണ്‍ 29 ന് രാവിലെ പത്തിന് കൂടിക്കാഴ്ച നടത്തും.

എഴുത്തുപരീക്ഷയുടേയും കൂടിക്കാഴ്ചയുടേയും അടിസ്ഥാനത്തിലായിരിക്കും നിയമനം. ഉദ്യോഗാര്‍ഥികള്‍ പത്ത് മിനിറ്റ് ക്ലാസെടുക്കാന്‍ തയ്യാറായി വരേണ്ടതാണ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ സഹിതം വകുപ്പില്‍ എത്തിച്ചേരണം. ബന്ധപ്പെട്ട വിഭാഗത്തില്‍ ഒന്നാം ക്ളാസോടെ ബി ഇ/ബി ടെക്ക് , എം ഇ/ എം ടെക് അല്ലെങ്കില്‍ ബി ഇ/ ബി ടെക് , എം ഇ / എം ടെക് അല്ലെങ്കില്‍ തത്തുല്യമാണ് യോഗ്യത.

കൂടുതല്‍ വിവരങ്ങള്‍ www.gecskp.ac.in ല്‍ ലഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0466 2260565.


ടീച്ചര്‍, കെമിസ്ട്രി ജൂനിയര്‍ താല്‍ക്കാലിക ഒഴിവ്

ചിറ്റൂര്‍ ജി വി എച്ച് എസ് എസ് (ബോയ്‌സ്) സ്‌കൂളില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍, കെമിസ്ട്രി ജൂനിയര്‍ എന്നീ തസ്തികകളില്‍ താല്‍ക്കാലിക ഒഴിവ്.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ മൂന്നിന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 9400638208, 9447363427.