അങ്കണവാടി വർക്കർ/ഹെൽപ്പർ, ഫാർമസിസ്റ്റ്, അറ്റൻഡർ, ലാബ് ടെക്‌നീഷ്യൻ, ട്രേഡ്സ്മാൻ, ലൈബ്രേറിയൻ, അധ്യാപക ഉൾപ്പെടെ നിരവധി പുതിയ തൊഴിൽ അവസരങ്ങൾ. യോഗ്യത, ശമ്പളം, അപേക്ഷാ രീതി, അവസാന തീയതി എന്നിവയുടെ പൂർണ്ണ വിവരങ്ങൾ ഇവിടെ പരിശോധിക്കാം.



അങ്കണവാടി വര്‍ക്കര്‍, ഹെല്‍പര്‍ നിയമനം

എടവണ്ണ ഗ്രാമപഞ്ചായത്തില്‍ 22-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കുന്നുമ്മല്‍ അങ്കണവാടിയില്‍ പുതുതായി ആരംഭിക്കുന്ന അങ്കണവാടി കം ക്രഷില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 

അപേക്ഷകര്‍ എടവണ്ണ പഞ്ചായത്തിലെ 22-ാം വാര്‍ഡിലെ സ്ഥിരതാമസക്കാരായിരിക്കണം. ഇവരുടെ അഭാവത്തില്‍ അങ്കണവാടി സ്ഥിതി ചെയ്യുന്ന വാര്‍ഡിന്റ തൊട്ടടുത്ത വാര്‍ഡുകളിലെ (വാര്‍ഡുകള്‍ 23, 20, 21, 11, 10, 5) സ്ഥിര താമസക്കാരായ വനിതകളേയും പരിഗണിക്കും. ക്രഷ് വര്‍ക്കര്‍, ഹെല്‍പര്‍ തസ്തികയുടെ പ്രായപരിധി- 18-35. ക്രഷ് വര്‍ക്കര്‍ പ്ലസ് ടു പാസായവരും ഹെല്‍പ്പര്‍ എസ്.സ്.എല്‍.സി വിജയിച്ചവരുമായിരിക്കണം.

ജൂലൈ മൂന്നിന് വൈകുന്നേരം അഞ്ചിനകം അപേക്ഷിക്കണം. അപേക്ഷ ഫോമും കൂടുതല്‍ വിവരങ്ങളും അരീക്കോട് ശിശുവികസന പദ്ധതി ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍-9188959781.

വർക്കർ/ ഹെൽപ്പർ നിയമനം

പാമ്പാക്കുട ഐസിഡിഎസ് പ്രോജക്ടിന്റെ പരിധിയിലുള്ള രാമമംഗലം ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡിൽ പ്രവർത്തിക്കുന്ന കോരങ്കടവ് അങ്കണവാടിയിൽ പൽന സ്‌കീമിന്റെ ഭാഗമായി ആരംഭിക്കുന്ന ക്രഷിലേക്ക് വർക്കർ/ഹെൽപ്പർ തസ്തികയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. രാമമംഗലം പഞ്ചായത്തിലെ 14-ാം വാർഡിൽ സ്ഥിരതാമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം. വാർഡിൽ യോഗ്യരായ അപേക്ഷകർ ഇല്ലാത്ത പക്ഷം സമീപ വാർഡുകളിലെ യോഗ്യരായ വനിതകളെയും പരിഗണിക്കും.

വർക്കർ തസ്തികയ്ക്ക് പ്ലസ് ടു പാസായിരിക്കണം. ഹെൽപ്പർ തസ്തികയ്ക്ക് പത്താം ക്ലാസ് വിജയമാണ് യോഗ്യത. ഇരുതസ്തികകളിലേക്കും 2026 ജനുവരി ഒന്നിന് 35 വയസ് തികയാൻ പാടില്ല. വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, മതം, താമസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം പൂരിപ്പിച്ച അപേക്ഷകൾ ജൂൺ 24-ന് ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി പാമ്പാക്കുട ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിൽ നേരിട്ടോ തപാൽ മാർഗമോ ലഭിക്കണം. അപേക്ഷയോടൊപ്പം അഞ്ച് രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവർ കൂടി ഉൾപ്പെടുത്തണം.

തപാൽ വഴി അപേക്ഷ അയക്കുന്നവർ ശിശുവികസന പദ്ധതി ഓഫീസർ, ശിശുവികസന പദ്ധതി ഓഫീസ്, പാമ്പാക്കുട, അഞ്ചൽപ്പെട്ടി പി.ഒ., പിൻ - 686667 എന്ന വിലാസത്തിൽ ജൂൺ 24-നകം ലഭിക്കുന്ന വിധം അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് 0485 2274404.



കംപ്യൂട്ടർ പ്രോഗ്രാമറുടെ ഒഴിവ്

പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എം.സി.എ വിഭാഗത്തിൽ കംപ്യൂട്ടർ പ്രോഗ്രാമറുടെ താൽക്കാലിക ഒഴിവുണ്ട്.

വിശദവിവരങ്ങൾക്ക് www.rit.ac.in സന്ദർശിക്കണം. താൽപര്യമുള്ളവർ രേഖകൾ സഹിതം ജൂൺ 24ന് രാവിലെ 10.30ന് എം.സി.എ വിഭാഗത്തിലെത്തണം. ഫോൺ: 0481 2506153,2507763.

ഫാർമസിസ്റ്റ് ഒഴിവ്

വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണ നിയന്ത്രണത്തിലുള്ള കറുകച്ചാൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റിന്റെ താൽക്കാലിക ഒഴിവുണ്ട്. 

അഭിമുഖം ജൂൺ 24 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് വാഴൂർ ബ്ലോക്ക്പഞ്ചായത്ത് ഓഫീസിൽ നടക്കും. ഫോൺ: 0481 2485241.

അതിഥി അധ്യാപക നിയമനം

മലപ്പുറം ഗവ. വനിതാ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഇസ്ലാമിക് ഹിസ്റ്ററി വിഷയത്തില്‍ അതിഥി അധ്യാപക നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂണ്‍ 23 ന് ഉച്ചയ്ക്ക് രണ്ടിന് കോളെജില്‍ നടക്കും യു.ജി.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ള (നെറ്റ്/പി.എച്ച്.ഡി), കോഴിക്കോട് കോളെജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 9188900203.


ഗസ്റ്റ് അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവ്

ഇടുക്കി സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ 2026-2027 അധ്യയന വര്‍ഷത്തില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, സിവില്‍ എഞ്ചിനീയറിംഗ് എന്നീ വിഭാഗത്തില്‍ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് എ.ഐ.സി.ടി.ഇ മാനദണ്ഡപ്രകാരം യോഗ്യത ഉള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മുന്‍ പരിചയം അഭികാമ്യം.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റാ, വിദ്യാഭ്യാസ യോഗ്യത, മുന്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സഹിതം ജൂണ്‍ 22 തിങ്കളാഴ്ച രാവിലെ 10 മണിക്ക് കോളജ് ഓഫീസില്‍ അഭിമുഖത്തിനായി ഹാജരാകണം. കംപ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് എന്നീ വിഭാഗത്തിലെ അഭിമുഖം ജൂണ്‍ 23 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04862233250. ഇമെയില്‍:www.gecidukki.ac.in

ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍ താല്‍ക്കാലിക നിയമനം

റാന്നി താലൂക്ക് ആശുപത്രിയില്‍ ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് പാസായിരിക്കണം.

ആശുപത്രി ജോലിയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായ പരിധി 45. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയോടൊപ്പം തിരിച്ചറിയല്‍ രേഖ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ് സഹിതം റാന്നി താലൂക്ക് ആശുപത്രിയില്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ജൂണ്‍ 29. ഫോണ്‍: 9188522990.


ലാബ് ടെക്‌നീഷ്യന്‍ ഇന്റര്‍വ്യൂ

തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്‍ ഇന്റര്‍വ്യൂ ജൂണ്‍ 19 ന് രാവിലെ 10 മണിക്ക് നടത്തും.

ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ നിന്നോ, അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ബി.എസ്.സി.എം.എല്‍.ടി, ഡി.എം.എല്‍.ടി പാസായിരിക്കണം. പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പ്രായപരിധി 35 വയസില്‍ താഴെ.കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04862 222630

ഗസ്റ്റ് അധ്യാപകർക്ക് അപേക്ഷിക്കാം

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സെന്ററുകളിൽ പ്രിന്റിംഗ് ടെക്‌നോളജി വിഷയത്തിലേക്ക് ഗസ്റ്റ് അഡ്യാപകരെ ആവശ്യമുണ്ട്.

അപേക്ഷകർ ബന്ധപ്പെട്ട വിഷയത്തിൽ പി.ജി/ഡിഗ്രി/ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമാ യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവരായിരിക്കണം. 

വിശദമായ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം-695024 വിലാസത്തിൽ ജൂൺ 24 വൈകിട്ട് 5ന് മുമ്പായി ലഭിക്കത്തക്ക വിധത്തിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0471-2474720, 0471-2467728. വെബ്സൈറ്റ്: www.captkerala.com.



ട്രേഡ്സ്മാൻ അഭിമുഖം

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ ഇൻസ്ട്രമെന്റേഷൻ എൻജിനീയറിങ് വകുപ്പിൽ ട്രേഡ്സ്മാൻ തസ്തികയിൽ 2026-27 അധ്യയന വർഷത്തേക്ക് താൽക്കാലിക നിയമനത്തിന് ജൂൺ 23 രാവിലെ 10ന് അഭിമുഖം നടക്കും. ഇൻസ്ട്രമെന്റേഷനിൽ ഐ.ടി.ഐ/ തത്തുല്യ യോഗ്യത/ പി.എസ്.സി അംഗീകൃത ഉയർന്ന യോഗ്യത ഉണ്ടായിരിക്കണം. ഉദ്യോഗാർഥികൾ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നിശ്ചിത ദിവസം സ്ഥാപന മേധാവി മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.

ആർട്സ് & സയൻസ് കോളേജിൽ അഭിമുഖം

മലയിൻകീഴ് എം.എം.എസ് ഗവ. ആർട്സ് & സയൻസ് കോളേജിൽ ജേർണലിസം വിഭാഗം ഗസ്റ്റ് ലക്ചററുടെ നിയമനത്തിന് ജൂൺ 23, രാവിലെ 10ന് അഭിമുഖം നടത്തും. 

കോളേജ് വിദ്യാഭ്യാസ ഡയറക്ടർ/ ഡെപ്യൂട്ടി ഡയറക്ടർ കൊല്ലം മേഖലാ ആഫീസിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ നമ്പർ, യോഗ്യത, ജനനത്തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം.

എഞ്ചിനീയറിംഗ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍

കൊട്ടാരക്കര ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനിയറിംഗ്) തസ്തികയില്‍ ഒഴിവുണ്ട്. 

എ.ഐ.സി.ടി.ഇ/യു.ജി.സി പ്രകാരമുള്ള യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 23ന് രാവിലെ 9.30ന് കോളേജ് ഓഫീസില്‍ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0474 2453300, 8547005039, 9446523626.



പട്ടികവര്‍ഗ വികസന ഓഫീസിൽ  വോക്ക് ഇന്‍ ഇന്റര്‍വ്യൂ

പുനലൂര്‍ ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസിന്റെ അധികാര പരിധിയിലെ കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഹോസ്റ്റലുകളിലും, കുളത്തൂപ്പുഴ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലും സ്റ്റുഡന്റ് കൗണ്‍സിലര്‍ തസ്തികകളില്‍ കരാര്‍ നിയമനം നടത്തും. 

യോഗ്യത: എം.എ സൈക്കോളജി / എം.എസ്.ഡബ്ല്യു, സ്റ്റുഡന്റ്സ് കൗണ്‍സിലിംഗ് പരിശീലനം നേടിയിരിക്കണം. കൗണ്‍സിലിംഗില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവര്‍ക്കും, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും മുന്‍ഗണന. കരാര്‍ കാലാവധി ഒരു വര്‍ഷം. പ്രായപരിധി: 2026 ജനുവരി ഒന്നിന് 25 നും 45 നും മദ്ധ്യേ. യാത്രബത്ത ഉള്‍പ്പെടെ പ്രതിമാസം 20,000 രൂപയാണ് പ്രതിഫലം. 

വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, പ്രവൃത്തി പരിചയം കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ്, മേല്‍വിലാസം തെളിയിക്കുന്ന രേഖ, തിരിച്ചറിയല്‍ രേഖ സഹിതം ജൂണ്‍ 22ന് രാവിലെ 10 ന് പുനലൂര്‍ മിനി സിവില്‍ സ്റ്റേഷന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസില്‍ നടത്തുന്ന വോക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0475-2222353.

ലൈബ്രേറിയന്‍ നിയമനം

കുളത്തൂപ്പുഴ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ ലൈബ്രേറിയന്‍ തസ്തികയിലെ ഒഴിവിലേക്ക് നിയമനത്തിനായി ജൂണ്‍ 22 രാവിലെ 12ന് പുനലൂര്‍ ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസില്‍ വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യത: ലൈബ്രറി സയന്‍സില്‍ ബിരുദം. ഫോണ്‍: 0475-2222353.

കൗൺസലർമാരെ നിയമിക്കുന്നു

പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ കൊല്ലം, ആലപ്പുഴ ജില്ലകളിൽ പ്രവർത്തിക്കുന്ന മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ, പ്രീ-മെട്രിക് ഹോസ്റ്റലുകൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്കായി കൗൺസലർമാരെ നിയമിക്കുന്നു. 2026-27 അധ്യയന വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്.

യോഗ്യത: എം.എ സൈക്കോളജി / എം.എസ്.ഡബ്ല്യു (സ്റ്റുഡന്റ്സ് കൗൺസിലിങ്ങിൽ പരിശീലനം നേടിയിരിക്കണം). കൗൺസിലിങ്ങിൽ സർട്ടിഫിക്കറ്റ് / ഡിപ്ലോമ നേടിയവർക്കും സ്റ്റുഡന്റ്സ് കൗൺസിലിംഗ് രംഗത്ത് മുൻപരിചയമുള്ളവർക്കും മുൻഗണന ലഭിക്കും.പ്രായപരിധി: 2026 ജനുവരി ഒന്നിന് 25-നും 45-നും മധ്യേ.

താൽപര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, പ്രവൃത്തിപരിചയം കാണിക്കുന്ന സർട്ടിഫിക്കറ്റ്, അഡ്രസ് പ്രൂഫ്, ഐഡന്റിറ്റി കാർഡ് എന്നിവ സഹിതം ജൂൺ 22-ന് രാവിലെ 10 മണിക്ക് പുനലൂർ മിനി സിവിൽ സ്റ്റേഷന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസിൽ വെച്ച് നടത്തുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.
പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയും നൈപുണ്യവും കഴിവുമുള്ള ഉദ്യോഗാർഥികൾക്ക് വെയിറ്റേജ് മാർക്ക് നൽകി മുൻഗണന നൽകുന്നതാണ്.



ജേർണലിസം ഗസ്റ്റ് ലക്ചർ ഒഴിവ്

മലയിൻകീഴ് എം.എം.എസ് ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജിൽ ജേർണലിസം വിഭാഗം ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ ഡയറക്ടർ അല്ലെങ്കിൽ ഡെപ്യൂട്ടി ഡയറക്ടർ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

യോഗ്യരായവർ യോഗ്യത, മുൻപരിചയം എന്നിവയുടെ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂൺ 23ന് രാവിലെ 10ന് കോളേജിൽ അഭിമുഖത്തിന് എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 0471-2282020

കായിക പരിശീലകരുടെ ഒഴിവ്

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വെള്ളായണി ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവ.മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്‌കൂളിൽ കായിക പരിശീലകരെ നിയമിക്കുന്നു. അത്ലറ്റിക്സ്, ഫുട്ബോൾ ഇനങ്ങളിലാണ് ഒഴിവുള്ളത്.

യോഗ്യത: ഡിഗ്രി അല്ലെങ്കിൽ ഫിസിക്കൽ എഡ്യുക്കേഷൻ ഡിഗ്രി, ഒരു വർഷത്തെ എൻഐഎസ് ഡിപ്ലോമ പാസായിരിക്കണം.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആവശ്യമായ രേഖകളും സർട്ടിഫിക്കറ്റുകളും സഹിതം ജൂൺ 23 ഉച്ചയ്ക്ക് 2ന് നന്ദാവനത്തുള്ള പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0471- 2314238