കെയർ ടേക്കർ, ലക്ചറർ, ഓഫീസ് അറ്റൻഡന്റ്, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത, ശമ്പളം, അപേക്ഷാ രീതി, അഭിമുഖ തീയതി, അവസാന തീയതി എന്നിവയുടെ പൂർണ്ണ വിവരങ്ങൾ ഇവിടെ പരിശോധിക്കാം.



ഗണിത, സാമ്പത്തിക ശാസ്‌ത്രങ്ങളിലും കായിക വിദ്യാഭ്യാസത്തിലും അസിസ്റ്റന്റ് പ്രൊഫസർ

ആലപ്പുഴ പുന്നപ്ര കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് മാനേജ്‌മെന്റിൽ ഗണിതശാസ്ത്രം, സാമ്പത്തിക ശാസ്‌ത്രം, കായിക വിദ്യാഭ്യാസം എന്നീ വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്‌തികയിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റും (യു.ജി.സി മാനദണ്ഡപ്രകാരം). 

ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റയും പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂൺ 29-ന് രാവിലെ 9.30-ന് കോളേജിൽ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.
ഫോൺ: 0477 2267311, 9846597311

എം.സി.എ ഡിപ്പാർട്ട്മെന്റിലേക്ക് അസി. പ്രൊഫസർ

ആലപ്പുഴ കേപ്പ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ എം.സി.എ ഡിപ്പാർട്ട്മെന്റിലേക്ക് അസിസ്റ്റന്റ് പ്രൊഫസറുടെ തസ്‌തികയിലേക്ക് താൽകാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: എം.സി.എ/എം.ടെക് (എ ഐ സി ടി ഇ മാനദണ്ഡപ്രകാരം). 

ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റായും പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂൺ 29 രാവിലെ 9.30 മണിക്ക് കോളേജിൽ ഹാജരാകേണ്ടതാണ്. ഫോൺ: 0477 2267311, 9846597311. വെബ്സൈറ്റ്: www.cempunnapra.org

   

കേപ്പ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ അസി. പ്രൊഫസർ നിയമനം

ആലപ്പുഴ കേപ്പ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ വിവിധ വിഷയങ്ങളിൽ അസി. പ്രൊഫസർ തസ്തികയിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

കമ്പ്യൂട്ടർ സയൻസ്, മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്. എ.ഐ.സി.ടി.ഇ (AICTE) മാനദണ്ഡപ്രകാരമു ള്ള എം.ടെക് (M.Tech) ബിരുദമാണ് യോഗ്യത.

ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂൺ 29 തിങ്കളാഴ്ച രാവിലെ 9.30-ന് കോളേജിൽ ഹാജരാകേണ്ടതാണ്.ഫോൺ: 0477 - 2267311, 9846597311 വെബ്സൈറ്റ് :www.cempunnapra.org

അസി. പ്രൊഫസർ ഒഴിവുകൾ; അഭിമുഖം 30ന്

ആലപ്പുഴ കേപ്പ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു.

ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും യു.ജി.സി/എ.ഐ.സി.ടി.ഇ മാനദണ്ഡപ്രകാരമുള്ള നെറ്റ് (NET) യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. 

 ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റയും പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂൺ 30-ന് രാവിലെ 9.30-ന് കോളേജിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0477-2267311, 9846597311 . വെബ്സൈറ്റ്: www.cempunnapra.org



അസി. പ്രൊഫസർമാരെ നിയമിക്കുന്നു

കേപ്പിൻ്റെ കീഴിൽ ആലപ്പുഴ വാടയ്ക്കൽ അക്ഷരനഗരി ക്യാമ്പസ്സിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് ആൻഡ് ടെക്നോളജിയിൽ എം.ബി.എ വിഭാഗത്തിലെ താത്കാലിക ഒഴിവുകളിലേക്ക് അസി. പ്രൊഫസർമാരെ നിയമിക്കുന്നു.

ജനറൽ മാനേജ്മെൻ്റ്, ഫിനാൻസ്, ഓപ്പറേഷൻസ് സ്പെഷ്യലൈസേഷനിലാണ് ഒഴിവുകൾ.
 
ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത (ഫസ്‌റ്റ് ക്ലാസ് എം ബി എ), ഗവേഷണ പ്രസിദ്ധീകരണങ്ങൾ, മുൻ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ പ്രമാണങ്ങളും വ്യക്തി വിവരണം /കരിക്കുലം വിറ്റേ എന്നിവയും സഹിതം ജൂൺ 30 ന് രാവിലെ 10 മണിക്ക് ഡയറക്ടർ മുമ്പാകെ ടെസ്റ്റ് /അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. ഫോൺ: 0477-2267602, 9188067601

അസിസ്റ്റന്റ്‌ പ്രൊഫസർ  ഇന്റർവ്യു 27ന്

ഐഎച്ച്ആർഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന ആറ്റിങ്ങൽ എൻജിനിയറിങ് കോളേജിൽ അസിസ്റ്റന്റ്‌ പ്രൊഫസർ (ഇലക്ട്രിക്കൽ & ഇലക്ട്രോണിക്‌സ് എൻജിനിയറിങ്) തസ്തികയിലേക്ക് ജൂൺ 26ന് നടത്താനിരുന്ന ടെസ്റ്റ്/ ഇന്റർവ്യൂ അവധി പ്രഖ്യാപിച്ചതിനാൽ ജൂൺ 27 രാവിലെ 10ന് നടത്തും.



ഫൈൻ ആർട്‌സ് കോളേജിൽ ലക്ചറർ ഒഴിവുകൾ

തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്‌സിൽ ഗ്രാഫിക്‌സ് (പ്രിന്റ് മേക്കിങ്), പെയിന്റിംഗ്, ശിൽപകല വിഭാഗങ്ങളിലെ ലക്ചറർ തസ്തികകളിലേക്ക് താൽക്കാലിക/ ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനായി ഇന്റർവ്യൂ നടത്തും  ജൂലൈ 1 രാവിലെ 10 മണിക്ക് കോളേജ് ഓഫ് ഫൈൻ ആർട്‌സ് ക്യാമ്പസിലാണ് കൂടിക്കാഴ്ച. 

താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജനന തീയതി എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളും വിശദമായ ബയോഡാറ്റയും സഹിതം അന്നേദിവസം രാവിലെ 10 മണിക്ക് പ്രിൻസിപ്പാളിനു മുമ്പാകെ ഹാജരാകണം.

അംഗീകൃത സർവകലാശാലയിൽ നിന്ന് ഗ്രാഫിക്‌സിൽ (പ്രിന്റ് മേക്കിങ്) 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ഫസ്റ്റ് ക്ലാസ് അല്ലെങ്കിൽ സെക്കൻഡ് ക്ലാസ് ബിരുദാനന്തര ബിരുദം, അല്ലെങ്കിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ പെയിന്റിങ്ങിൽ ഫസ്റ്റ് ക്ലാസ് അല്ലെങ്കിൽ സെക്കൻഡ് ക്ലാസ് നാഷണൽ ഡിപ്ലോമയും ഗ്രാഫിക്‌സിൽ സെക്കൻഡ് ക്ലാസ് ബിരുദാനന്തര ബിരുദവുമാണ് ഗ്രാഫിക്‌സ് (പ്രിന്റ് മേക്കിങ്) ലക്ചറർ യോഗ്യത.

അംഗീകൃത സർവകലാശാലയിൽ നിന്ന് 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ പെയിന്റിങ്ങിൽ ഫസ്റ്റ് ക്ലാസ് അല്ലെങ്കിൽ സെക്കൻഡ് ക്ലാസ് ബിരുദം, അല്ലെങ്കിൽ പെയിന്റിങ്ങിൽ സെക്കൻഡ് ക്ലാസ് ബിരുദാനന്തര ബിരുദമാണ് പെയിന്റിംഗ് വിഭാഗം ലക്ചററുടെ യോഗ്യത. അംഗീകൃത സർവകലാശാലയിൽ നിന്ന് 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ സ്‌കൾപ്ചറിൽ ഫസ്റ്റ് ക്ലാസ് അല്ലെങ്കിൽ സെക്കൻഡ് ക്ലാസ് ബിരുദം, അല്ലെങ്കിൽ സ്‌കൾപ്ചറിൽ സെക്കൻഡ് ക്ലാസ് ബിരുദാനന്തര ബിരുദവുമാണ് ശിൽപകല ലക്ചററുടെ യോഗ്യത.


കേരള മഹിളാ സമഖ്യ സൊസൈറ്റിയിൽ വാക് ഇൻ ഇന്റർവ്യു

കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് ചൈൽഡ് കെയർ സെന്ററിൽ ഒഴിവുള്ള കെയർ ടേക്കർ തസ്തികയിലേക്ക് സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക് ഇൻ ഇന്റർവ്യു നടത്തും. പ്ലസ്ടു/ പ്രിഡിഗ്രിയാണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30-40 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകും. പ്രതിമാസം 12,000 രൂപയാണ് വേതനം.

നിർദ്ദിഷ്ഠ യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജൂൺ 30 രാവിലെ 11ന് തിരുവനന്തപുരം, ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ പൂജപ്പുര (എസ്.ബി.ഐ ഹെഡ് ഓഫീസിന് എതിർവശം) വച്ച് നടക്കുന്ന ഇന്റർവ്യുവിന് ഹാജരാകണം.

കൂടുതൽവിവരങ്ങൾക്ക് : സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി. ഒ, തിരുവനന്തപുരം. ഫോൺ: 0471– 2348666, www.keralasamakhya.org.

ഡെപ്യൂട്ടേഷൻ നിയമനം

ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ (ശമ്പള സ്കെയിൽ 23,000- 50,200) അന്യത്ര സേവന വ്യവസ്ഥയിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. 

സംസ്ഥാന സർക്കാർ സർവീസിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർ നിരാക്ഷേപ സാക്ഷ്യ പത്രവും കേരള സർവീസ് റൂൾസ് പാർട്ട് I, ചട്ടം 144 പ്രകാരമുള്ള വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖാന്തിരം അപേക്ഷിക്കണം. 

അപേക്ഷകൾ ജൂലൈ 10 വൈകുന്നേരം 5ന് മുമ്പായി കമ്മീഷണർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, റ്റി.സി 9/1023 (1), ഗ്രൗണ്ട് ഫ്ലോർ, ശാസ്തമംഗലം, തിരുവനന്തപുരം- 695010 എന്ന വിലാസത്തിലോ ഇമെയിലിലോ (scpwdkerala@gmail.com) ലഭിക്കണം. ഫോൺ: 0471 2720977.