കെയർടേക്കർ, ക്യാമ്പ് ഫോളോവർ, ലൈബ്രേറിയൻ, ഡോക്ടർ, ലക്ചറർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത, ശമ്പളം, അപേക്ഷാ രീതി, അഭിമുഖ തീയതി, അവസാന തീയതി എന്നിവയുടെ പൂർണ്ണ വിവരങ്ങൾ ഇവിടെ പരിശോധിക്കാം.


വനിത കെയർടേക്കേഴ്സ് ഒഴിവ്  

സംസ്ഥാന ശിശുക്ഷേമസമിതിയുടെ കീഴിലുള്ള കണ്ണൂരിലെ ശിശുപരിചരണ കേന്ദ്രത്തിലേക്ക് വനിത കെയർടെക്കേഴ്സിന്റെ ഒഴിവുണ്ട്. 

ചുരുങ്ങിയത് പ്ലസ് ടു/പ്രീ ഡിഗ്രി വിജയിച്ച, 28-42 പ്രായപരിധിയിൽ ഉള്ളവരും കുട്ടികളുടെ പരിചരണ രംഗത്ത് പരിചയമുള്ളവരും ആകണം. 

സേവന താൽപ്പരതയും യോഗ്യതയും ഉള്ളവർ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും പാസ്പോർട്ട് വലിപ്പത്തിലുള്ള ഫോട്ടോയും സഹിതം ജൂൺ 26 ന് രാവിലെ 10 മണിക്ക് പിണറായി പുത്തൻകണ്ടത്തുള്ള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ വീട്-ശിശുപരിചരണ കേന്ദ്രത്തിൽ എത്തണം. ഫോൺ: 9446869775, 9745389920.

തയ്യൽക്കാരുടെ ഒഴിവ്

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന് കീഴിൽ കളത്തൂരിൽ പ്രവർത്തിക്കുന്ന റെഡി മെയ്ഡ് യൂണിറ്റിലേക്ക് പരിചയസമ്പന്നരായ തയ്യൽക്കാരുടെ ഒഴിവുണ്ട്. ഫോൺ: 0481-2560586, 9495749865.

ഗസ്റ്റ് ലക്ചററുടെ താത്ക്കാലിക നിയമനം

നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിനു കീഴിൽ കണ്ടലയിൽ പ്രവർത്തിക്കുന്ന സർക്കാർ ഫാഷൻ ഡെസൈനിങ് സെന്ററിൽ ഇംഗ്ലീഷ് ഗസ്റ്റ് ലക്ചററുടെ ഒരു താൽക്കാലിക ഒഴിവിലേക്ക് നിയമനത്തിന് ജൂൺ 30ന് അഭിമുഖം നടത്തും. 

ഇംഗ്ലീഷ് വിഷയത്തിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്കോടുകൂടിയ ബിരുദാനന്തരബിരുദം, സെറ്റ്/ ബി.എഡ്./ പി.എച്ച്.ഡി (ഹയർ സെക്കൻഡറി) യോഗ്യതയുള്ളവർ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10.30 ന് നെയ്യാറ്റിൻകര, സർക്കാർ പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ : 0471 2222935.


ഡോക്ടർ അഭിമുഖം

വെൺപകൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് രാത്രി ഡ്യൂട്ടിക്ക് ഡോക്ടറെ താത്ക്കാലികമായി നിയമിക്കുന്നു. എം.ബി.ബി.എസ് ബിരുദം, റ്റി.സി.എം.സി രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ, ബയോഡേറ്റ, സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, മുൻപരിചയ സാക്ഷ്യപത്രം എന്നിവ സഹിതം ജൂലൈ 4 രാവിലെ 10ന് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിന് എത്തണമെന്ന് മെഡിക്കൽ ഓഫീസർ ഇൻ ചാർജ്ജ് അറിയിച്ചു.

സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുള്ളവർക്കും അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവർക്കും മുൻഗണന. ഫോൺ: 0471- 2223594.

ലക്ചറർ അഭിമുഖം

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ കമ്പ്യൂട്ടർ എൻജിനീയറിങ് വിഭാഗത്തിൽ ലക്ചറർ തസ്തികയിലേക്കുള്ള അഭിമുഖം ജൂൺ 30 രാവിലെ 10ന് കോളേജിൽ നടക്കും. 

കമ്പ്യൂട്ടർ എൻജിനീയറിങിൽ ഫസ്റ്റ് ക്ലാസോടുകൂടിയുള്ള ബി.ടെക് ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0471 2360391.



ലൈബ്രേറിയൻ ഒഴിവ്

ശ്രീകാര്യം കട്ടേലയിൽ പ്രർത്തിക്കുന്ന ഡോ.അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ലൈബ്രേറിയൻ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. 

ലൈബ്രറി സയൻസിൽ ബിരുദം, കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളിലെ ജോലി പരിചയം എന്നിവയാണ് യോഗ്യത. പി.എസ്.സി നിഷ്‌കർഷിക്കുന്ന പ്രായപരിധിയിലുള്ളവർക്ക് അപേക്ഷിക്കാം.

യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂൺ 29ന് രാവിലെ 10ന് സ്‌കൂളിൽ നേരിട്ട് ഹാജരാകണമെന്ന് സീനിയർ സൂപ്രണ്ട് അറിയിച്ചു. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ എന്നിവ ഹാജരാക്കണം.

ക്യാമ്പ് ഫോളോവര്‍ തസ്തികയില്‍ ഒഴിവ്

ജില്ലാ പോലീസ് ഡി എച്ച് ക്യൂ ക്യാമ്പില്‍ ബാര്‍ബര്‍, കുക്ക്, വാട്ടര്‍ കാരിയര്‍ എന്നീ ക്യാമ്പ് ഫോളോവര്‍ തസ്തികകളില്‍ നിലവിലുള്ള നല് ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി 59 ദിവസത്തേക്ക് നിയമിക്കുന്നു. 

ജോലിയില്‍ മുന്‍പരിചയമുള്ളവര്‍ ജൂണ്‍ 29ന് രാവിലെ 10 മണിക്ക് കല്‍പ്പറ്റ പുത്തൂര്‍ വയല്‍ എ ആര്‍ ക്യാമ്പില്‍ തിരിച്ചറിയല്‍ രേഖ, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകള്‍ സഹിതം അഭിമുഖത്തിന് എത്തണം. ഫോണ്‍- 04936202525

മഞ്ചേരി സര്‍ക്കാര്‍ പോളിടെക്‌നിക് കോളെജില്‍ ലക്ചറര്‍ നിയമനം

മഞ്ചേരി സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജിലെ ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ് ബ്രാഞ്ചിലെ ഒഴിവുള്ള ലക്ചറര്‍ തസ്തികകളിലേക്ക് (യോഗ്യത ബിരുദം) താത്ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖവും എഴുത്തു പരീക്ഷയും ജൂണ്‍ 29 ന് രാവിലെ 9.30 ന് നടക്കും. 60% മാര്‍ക്കോടുകൂടി ഫസ്റ്റ് ക്ലാസ്സ് ബി.ടെക്ക് യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഹാജരാകണം. ഫോണ്‍-0483-2763550.



അതിഥി അധ്യാപക ഒഴിവ്

തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവ.കോളേജില്‍ ഫിസിക്‌സ് വിഭാഗത്തിലെ പ്രതീക്ഷിത അതിഥി അധ്യാപക ഒഴിവിലേക്ക് ജൂലൈ രണ്ടിന് രാവിലെ 10 ന് അഭിമുഖം നടത്തും. .

യു.ജി.സി. റെഗുലേഷന്‍ പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നേടുന്നതിനുള്ള യോഗ്യതയുള്ളവരും സംസ്ഥാനത്തെ ഏതെങ്കിലും കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം.

യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 0494- 2630027.

സ്റ്റുഡന്റ് കൗണ്‍സിലര്‍ അഭിമുഖം മാറ്റി

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും പ്രീമെട്രിക്ക് ഹോസ്റ്റലുകളിലും സ്റ്റുഡന്റ് കൗണ്‍സിലര്‍മാരെ നിയമിക്കുന്നതിന് ജൂണ്‍ 26ന് നിശ്ചയിച്ചിരുന്ന അഭിമുഖം പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജൂണ്‍ 27ലേക്ക് മാറ്റി. 

സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ.റ്റി.ഡി.പി ഓഫീസില്‍ രാവിലെ 10 മണിക്കായിരിക്കും അഭിമുഖം. ഫോണ്‍: 04936 202232.