ട്രേഡ് അപ്രന്റീസ് ട്രെയിനി ഒഴിവ് 

തിരുവനന്തപുരം ജില്ലയിലെ ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ട്രേഡ് അപ്രന്റീസ് ട്രെയിനി-ഫൗൺട്രിമാൻ തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ 3 അപ്രന്റീസ്ഷിപ്പ് ഒഴിവുകൾ നിലവിലുണ്ട്. SSLC/SSC pass, ITI Trade (Foundryman) qualified and NTC/Provisional NTC by NCVT (2021നു ശേഷം NTC പാസ്സായവർ മാത്രം) ആണ് യോഗ്യത. പ്രായപരിധി: 28/02/2026ന് 18-30 നും മധ്യേ.

ട്രേഡ് അപ്രന്റീസ് ട്രെയിനി-ഡ്രാഫ്റ്റ്സ്മാൻ മെക്കാനിക്കൽ തസ്തികയിൽ EWS, പട്ടികവർഗ്ഗ വിഭാഗങ്ങളിലായി നാല് അപ്രന്റീസ്ഷിപ്പ് ഒഴിവുകൾ നിലവിലുണ്ട്. SSLC/SSC pass, ITI Trade Draftsman (Mechanical) qualified and NTC/Provisional NTC by NCVT (2021നു ശേഷം NTC പാസ്സായവർ മാത്രം) ആണ് യോഗ്യത. പ്രായപരിധി: 28/02/2026ന് 18-30 നും മധ്യേ (നിയമാനുസൃത വയസിളവ് ബാധകം).

ട്രേഡ് അപ്രന്റീസ് ട്രെയിനി-ടർണർ തസ്തികയിൽ EWS വിഭാഗത്തിൽ രണ്ട് അപ്രന്റീസ്ഷിപ്പ് ഒഴിവുകൾ നിലവിലുണ്ട്. SSLC/SSC pass, ITI Trade (Turner) qualified and NTC/Provisional NTC by NCVT (2021നു ശേഷം NTC പാസ്സായവർ മാത്രം) ആണ് യോഗ്യത. പ്രായപരിധി: 28/02/2026ന് 18-30 നും മധ്യേ (നിയമാനുസൃത വയസിളവ് ബാധകം).

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന എല്ലാ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജൂൺ 18ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം.


ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

നെടുമങ്ങാട് ഐ.ടി.ഡി പ്രൊജക്ട് ഓഫീസറുടെ അധികാരപരിധിയിൽ കട്ടേലയിൽ പ്രവർത്തിക്കുന്ന ഡോ.അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ താത്ക്കാലിക ഒഴിവുണ്ട്. 

ഡിഗ്രിയും അംഗീകൃത സർക്കാർ സ്ഥാപനത്തിൽ നിന്നുള്ള ഡിസിഎ മലയാളം അല്ലെങ്കിൽ ഇംഗ്ലീഷ് ടൈപ്പിംഗ് ആണ് യോഗ്യത.

പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. പ്രായപരിധി 45 വയസ്സ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം ഇന്ന് (ജൂൺ 9) രാവിലെ 10ന് സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് സീനിയർ സൂപ്രണ്ട് അറിയിച്ചു.


വനിതാ ഹോസ്റ്റലിലേക്ക് വാക്ക്-ഇൻ ഇന്റർവ്യൂ

തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിംഗ് കോളേജിന്റെ വനിതാ ഹോസ്റ്റലിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ കിച്ചൺ ഹെൽപ്പറുടെ ആറ് ഒഴിവ് നിലവിലുണ്ട്. 

എട്ടാം ക്ലാസും 40 നും 60 നും ഇടയിൽ പ്രായവുമുള്ള വനിത ഉദ്യോഗാർഥികൾക്ക് ജൂൺ 17 ഉച്ചയ്ക്ക് 2 ന് കോളേജ് ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. 

പ്രവൃത്തി പരിചയം അഭിലഷണീയം. താൽപര്യമുള്ളവർ വയസ്, യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ അസൽ രേഖകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.