കേരളത്തിൽ ഡ്രൈവർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ആശാ വർക്കർ, ടെക്നിക്കൽ അസിസ്റ്റന്റ്, യോഗ ഇൻസ്ട്രക്ടർ ഉൾപ്പെടെ നിരവധി പുതിയ തൊഴിൽ അവസരങ്ങൾ. യോഗ്യത, ശമ്പളം, അപേക്ഷാ രീതി, അവസാന തീയതി എന്നിവ അറിയാൻ ഇപ്പോൾ പരിശോധിക്കൂ.


ഡ്രൈവര്‍ നിയമനം

കോട്ടക്കല്‍ ഗവ.വനിതാ പോളിടെക്നിക് കോളേജിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ 17 ന് രാവിലെ 10 ന് നടക്കും.

ഹെവി ഡ്രൈവിംഗ് ലൈസന്‍സും കൃത്യമായ മുന്‍പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യരായ ആളുകള്‍ സാധുതയുള്ള ഹെവി ഡ്രൈവിംഗ് ലൈസന്‍സ്, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍- 9846422425.

ഡേറ്റാ എൻട്രി ഓപ്പറേറ്റർ ട്രെയിനി

കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക്ക് കോളേജിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ട്രെയിനി തസ്തികയിൽ താൽക്കാലിക ഒഴിവ്.

യോഗ്യത – കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് കോഴ്സ്/ഒരു വർഷ ദൈർഘ്യമുള്ള ഗവ.അംഗീകൃത ഡാറ്റാ എൻട്രി ടെക്നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ. മലയാളം ടൈപ്പ് റൈറ്റിംഗ്, ടാലി അഭികാമ്യം. ജൂൺ 12ന് രാവിലെ 10ന് അഭിമുഖം നടക്കും.

യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി പ്രിൻസിപ്പലിന് മുമ്പാകെ അഭിമുഖത്തിന് എത്തണം. ഫോൺ : 9447488348, 8547005083.


ആശ വര്‍ക്കര്‍ ഒഴിവ്

മലപ്പുറം നഗരസഭയില്‍ വാര്‍ഡ് 1, 7, 30, 38, 41 എന്നിവയില്‍ ആശാപ്രവര്‍ത്തകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ 22 ന് രാവിലെ 10 ന് മലപ്പുറം മുന്‍സിപ്പല്‍ ഓഫീസില്‍ നടക്കും.

പത്താം ക്ലാസ് പാസായ 25 നും 45 നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. മുന്‍ ആശാപ്രവര്‍ത്തകര്‍, ആരോഗ്യമേഖലയില്‍ സന്നദ്ധ സേവനം നടത്തിയവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. അതാത് വാര്‍ഡില്‍ സ്ഥിര താമസക്കാര്‍ ആയിരിക്കണം. സ്ഥിരതാമസക്കാര്‍ അപേക്ഷകരായി ഇല്ലെങ്കില്‍ മറ്റ് വാര്‍ഡുകളില്‍ നിന്നുള്ള അപേക്ഷകരെയും പരിഗണിക്കും.

യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും പരിചയ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍- 04832836033.

ടെക്നിക്കൽ അസിസ്റ്റന്റ്

തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിലെ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിലുള്ള ഒരൊഴിവ് നിലവിലുണ്ട്.

ഫിസിക്സിൽ ബിരുദവും, ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിൽ ജോലി ചെയ്തിട്ടുള്ള പരിചയവും ഉണ്ടായിരിക്കണം. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജൂൺ 20 ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം.


യോഗ ഇന്‍സ്ട്രക്ടർ ഒഴിവ്

പറപ്പൂര്‍ ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ വനിതകള്‍ക്ക് യോഗ പരിശീലനം നല്‍കുന്നതിന് ദിവസവേതനാടിസ്ഥാനത്തില്‍ യോഗ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ബി.എന്‍.വൈ.എസ്.ബിരുദം/എം.എസ്.സി (യോഗ)/ എം.ഫില്‍ യോഗ/ തത്തുല്യ യോഗ്യത-യോഗ അസോസിയോഷന്‍/ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരം അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ സര്‍ക്കാര്‍ വകുപ്പില്‍ നിന്നോ ഉള്ള ഒരു വര്‍ഷത്തില്‍ കുറയാതെ യോഗ കോഴ്‌സിലുള്ള സര്‍ട്ടിഫിക്കറ്റ്/ പി ജി ഡിപ്ലോമ.

താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകളും അഡ്രസും ഫോണ്‍ നമ്പറും സഹിതം പറപ്പൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ ജൂണ്‍ 17 നകം അപേക്ഷിക്കണം. ഫോണ്‍- 9744322314.

സാമൂഹികാരോഗ്യകേന്ദ്രത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ

പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വെള്ളറട സാമൂഹികാരോഗ്യകേന്ദ്രത്തിൽ ബ്ലോക്ക് പ്രോജക്ട് ഡോക്ടറുടെ താത്കാലിക നിയമനത്തിന് (കരാർ അടിസ്ഥാനത്തിൽ) ജൂൺ 15 രാവിലെ 11ന് ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും അസൽ രേഖകളുമായി അന്നേ ദിവസം രാവിലെ 10.30 ന് വെള്ളറട സാമൂഹികാരോഗ്യകേന്ദ്രത്തിൽ എത്തണം. പ്രായപരിധി 60 വയസ്സ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2243785.