ഗ്രാജുവേറ്റ് അപ്രന്റീസ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ ഗ്രാജുവേറ്റ് അപ്രന്റീസ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊമേഴ്‌സിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. ജൂലൈ 2-നകം 30 വയസ് കവിയരുത്. മൂന്ന് ഒഴിവുകളാണുള്ളത്.
അപേക്ഷകരെ യോഗ്യതയുടെ അടിസ്ഥാനത്തിൽ ഷോർട്ട്ലിസ്റ്റ് ചെയ്തതിന് ശേഷം എഴുത്തുപരീക്ഷയും/അഭിമുഖവും നടത്തി തിരഞ്ഞെടുക്കും. പരിശീലന കാലാവധി ഒരു വർഷമാണ്. പ്രതിമാസം 15,000 രൂപ സ്‌റ്റൈപൻഡ് ലഭിക്കും.
ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 2 വൈകിട്ട് 5 മണിവരെ. അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക്: https://forms.gle/fUcbCpdAYkZdCV6W9.
ലബോറട്ടറി മാനേജർ കം മൈക്രോബയോളജിസ്റ്റ് ഒഴിവ്
കേരള സർക്കാർ ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ അഡ്വാൻസ്ഡ് മോളിക്യുലർ ഡയഗ്‌നോസ്റ്റിക് ഫസിലിറ്റിയിൽ ലബോറട്ടറി മാനേജർ കം മൈക്രോബയോളജിസ്റ്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഒരു ഒഴിവാണുള്ളത്. 2026 ജൂലൈ 2-നകം 35 വയസ് കവിയരുത്. മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി (മൈക്രോബയോളജി)/ മെഡിക്കൽ മൈക്രോബയോളജി/ മെഡിക്കൽ ബയോകെമിസ്ട്രി/ മൈക്രോബയോളജി/ ക്ലിനിക്കൽ വൈറോളജി വിഷയങ്ങളിലൊന്നിൽ 60 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും എൻ എ ബി എൽ അംഗീകാരമുള്ള വൈറോളജി/ മൈക്രോബയോളജി ഡയഗ്‌നോസ്റ്റിക്‌സിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രതിമാസം 32,000 രൂപ വേതനം ലഭിക്കും.
അപേക്ഷകൾ ഓൺലൈനായി ജൂലൈ 2 വൈകിട്ട് 5 വരെ സമർപ്പിക്കാം. അപേക്ഷാ ഫീസ് ജി.എസ്.ടി ഉൾപ്പെടെ 236 രൂപ. അപേക്ഷ സമർപ്പിക്കണ്ട ലിങ്ക്: https://forms.gle/k9kQzMGsrsyFbzZu8.
പോളിടെക്നിക് കോളേജിൽ ഗസ്റ്റ് അധ്യാപകർ
വെച്ചുച്ചിറ സർക്കാർ പോളിടെക്നിക് കോളേജിൽ നിലവിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.
ലക്ചറർ ഇൻ ബയോമെഡിക്കൽ എൻജിനീയറിംഗിന് ബന്ധപ്പെട്ട വിഷയത്തിൽ ബി.ടെക് ഫസ്റ്റ് ക്ലാസും ഡെമോൺസ്ട്രേറ്റർ ഇൻ കമ്പ്യൂട്ടർ എൻജിനീയറിംഗിന് ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയും ട്രേഡ്സ്മാൻ ഇൻ ബയോമെഡിക്കൽ എൻജിനീയറിംഗിന് ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ/ ഡിപ്ലോമയുമാണ് യോഗ്യത.
താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, മാർക്ക്‌ലിസ്റ്റ്, പത്താംതരം/ തത്തുല്യം, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 17 രാവിലെ 10ന് വെച്ചുച്ചിറ സർക്കാർ പോളിടെക്നിക് കോളേജ് ഓഫീസിൽ വച്ച് നടത്തപ്പെടുന്ന ടെസ്റ്റ്/ അഭിമുഖത്തിന് ഹാജരാകണം.
ഗസ്റ്റ് അധ്യാപക നിയമനം
കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സെന്ററുകളിൽ പ്രിന്റിംഗ് ടെക്‌നോളജി വിഷയത്തിലേക്ക് ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്.
അപേക്ഷകർ ബന്ധപ്പെട്ട വിഷയത്തിൽ പി.ജി/ഡിഗ്രി/ത്രിവത്സര എൻജിനീയറിംഗ് ഡിപ്ലോമാ യോഗ്യതയും പ്രവൃത്തി പരിചയവും ഉളളവരായിരിക്കണം.
വിശദമായ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം – 695024 എന്ന വിലാസത്തിൽ ജൂൺ 24 വൈകിട്ട് 5 ന് മുമ്പായി ലഭിക്കത്തക്ക വിധത്തിൽ അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക്: www.captkerala.com, 0471 -2474720, 0471 - 2467728.
പോളിടെക്നിക് കോളേജിൽ അഭിമുഖം
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ സിവിൽ എൻജിനീയറിങ് വിഭാഗത്തിൽ ട്രേഡ്സ്മാൻ, ലക്ചറർ തസ്തികകളിലേക്കുള്ള അഭിമുഖം ജൂൺ 18 രാവിലെ 10ന് കോളേജിൽ വച്ച് നടത്തും.
ട്രേഡ്സ്മാൻ ഇൻ സിവിൽ എൻജിനീയറിങ്ങിനുള്ള യോഗ്യത സിവിൽ എൻജിനീയറിങിൽ ഐ.ടി.ഐ അല്ലെങ്കിൽ ഉയർന്ന യോഗ്യതയും ലക്ചറർ ഇൻ സിവിൽ എൻജിനീയറിങ്ങിനുള്ള യോഗ്യത ബി.ടെക് സിവിൽ എൻജിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസുമാണ്.
നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.cpt.ac.in.
ഗസ്റ്റ് ലക്ചറർ നിയമനം
കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളേജ് തലശ്ശേരി ചൊക്ലിയിൽ 2026-27 അധ്യയന വർഷത്തേക്ക് ഇംഗ്ലീഷ് വിഷയത്തിന് ഒരു ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്.
ഉദ്യോഗാർഥികൾ നിലവിലെ യു.ജി.സി റഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുള്ള യോഗ്യത നേടിയിരിക്കണം. നെറ്റ്/ പി.എച്ച്.ഡി യോഗ്യത ഉള്ളവരുടെ അഭാവത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടുകൂടി ബിരുദാനന്ത ബിരുദം നേടിയവരേയും പരിഗണിക്കും.
കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക പോർട്ടലിൽ അതിഥി അധ്യാപക രജിസ്ട്രേഷൻ പൂർത്തിയാക്കി വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്/ നമ്പർ ലഭിച്ചിട്ടുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന ഒർജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂൺ 18ന് രാവിലെ 11 മണിക്ക് കോളേജിൽ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: https://govtcollegetly.ac.inhttps://go, 9188900210.
അതിഥി അധ്യാപക നിയമനം
തിരുവനന്തപുരം ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിൽ വീണ, വയലിൻ ഡിപ്പാർട്ട്മെന്റുകളിലേക്ക് അതിഥി അധ്യാപകരുടെ (ഒരു ഒഴിവ് വീതം) അഭിമുഖം നടത്തുന്നു.
വീണ ഡിപ്പാർട്ട്മെന്റിലെ അഭിമുഖം ജൂൺ 29 രാവിലെ 10.30 നും വയലിൻ ഡിപ്പാർട്ട്മെന്റിലെ അഭിമുഖം 27 ന് രാവിലെ 10 നുമാണ് നടത്തുക.
കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ മേഖല ഓഫീസുകളിലെ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ മറ്റു അനുബന്ധ രേഖകൾ ഓരോ പകർപ്പുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.
.webp)