പാർട്ട് ടൈം സ്വീപ്പർ/സാനിറ്ററി വർക്കർ, സ്റ്റാഫ് നഴ്‌സ്, പ്രോജക്ട് ഫെല്ലോ, ട്രേഡ്‌സ്മാൻ ഉൾപ്പെടെ നിരവധി തൊഴിൽ അവസരങ്ങൾ. യോഗ്യത, ശമ്പളം, അപേക്ഷാ രീതി, അവസാന തീയതി എന്നിവയുടെ വിശദ വിവരങ്ങൾ ഇവിടെ ലഭിക്കും.
പാർട്ട് ടൈം സ്വീപ്പർ, പാർട്ട് ടൈം സാനിറ്ററി വർക്കർ ഒഴിവ്
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ ജില്ലയിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾ, ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ പാർട്ട് ടൈം സ്വീപ്പർ, പാർട്ട് ടൈം സാനിറ്ററി വർക്കർ ഒഴിവുണ്ട്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ഏഴാം ക്ലാസാണ് യോഗ്യത. ഡിഗ്രി പരിഗണിക്കില്ല.
താത്പര്യമുള്ളവർ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ജൂൺ 23 രാവിലെ 11ന് നന്ദാവനത്തുള്ള പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റിൽ അഭിമുഖത്തിന് ഹാജരാകണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. ഫോൺ: 0471-2314238.
സ്റ്റാഫ് നഴ്‌സ് താത്ക്കാലിക നിയമനം
ഐരാണിമുട്ടം ഗവ.ഹോമിയോ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സിനെ താത്ക്കാലികമായി നിയമിക്കുന്നു. ആകെ 6 ഒഴിവുകളാണുള്ളത്. ജി.എൻ.എം അല്ലെങ്കിൽ ബി.എസ്.സി നഴ്സിംഗ് ബിരുദവും കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷനും ഉണ്ടായിരിക്കണം.
ഗവേഷണ പദ്ധതിയിൽ ഒഴിവ്
സിവിൽ എൻജിനിയറിങ് ഡിപ്പാർട്ട്മെന്റിലെ ട്രാൻസ്പോർട്ടേഷൻ റിസർച്ച് സെന്ററിന്റെ കീഴിലുള്ള പ്രോജക്ടിലേക്ക് പ്രോജക്ട് ഫെല്ലോയുടെ അപേക്ഷ ക്ഷണിച്ചു.
കരാർ നിയമനം
അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രം ശാസ്ത്ര സാങ്കേതിക വകുപ്പുമായി ചേർന്നു നടത്തുന്ന പ്രോജക്ടിലേക്ക് കരാർ നിയമനത്തിന് ജൂൺ 30ന് അഭിമുഖം നടത്തും.
പോളിടെക്‌നിക് കോളേജിൽ അഭിമുഖം
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ട്രേഡ്‌സ്മാൻ, ലക്ചറർ തസ്തികകളിലേക്കുളള അഭിമുഖം ജൂൺ 24 രാവിലെ 10 ന് നടക്കും.
ചേർത്തല ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ താൽക്കാലിക നിയമനം
ചേർത്തല ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ( എസ് എൻ എം ഗവ . ബി എച്ച് എസ് എസ് കാമ്പസ്) 2026-26 അധ്യയനവർഷത്തിൽ ഒഴിവുള്ള അധ്യാപക/അനധ്യാപക തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു.
താൽപര്യമുള്ള ഉദ്യോഗാർഥികൾബയോഡേറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 30-ന് രാവിലെ 10 മണിക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹാജരാകേണ്ടതാണ്.ഫോൺ നമ്പർ: 0478 2817234.
അസിസ്റ്റന്റ് പ്രൊഫസർ പാനലിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം ബാർട്ടൺ ഹിൽ സർക്കാർ എൻജിനീയറിങ് കോളേജിൽ ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗത്തിൽ 2026-27 അധ്യയന വർഷത്തിൽ ഉണ്ടായേക്കാവുന്ന അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുകളിലേക്ക് ദിവസവേതന നിയമനത്തിന് പാനൽ തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.

പ്രായപരിധി 21നും 45നും ഇടയിൽ. ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും 10 കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണനയുണ്ടായിരിക്കും.പ്രവർത്തി പരിചയം അഭികാമ്യം.
യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂൺ 23 രാവിലെ 11ന് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 0471-2463746.
യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂൺ 23 രാവിലെ 11ന് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 0471-2463746.
ഗവേഷണ പദ്ധതിയിൽ ഒഴിവ്
സിവിൽ എൻജിനിയറിങ് ഡിപ്പാർട്ട്മെന്റിലെ ട്രാൻസ്പോർട്ടേഷൻ റിസർച്ച് സെന്ററിന്റെ കീഴിലുള്ള പ്രോജക്ടിലേക്ക് പ്രോജക്ട് ഫെല്ലോയുടെ അപേക്ഷ ക്ഷണിച്ചു.
എം.ടെക് ഇൻ ട്രാൻസ്പോർട്ടേഷൻ എൻജിനിയറിങ് ആണ് യോഗ്യത. പ്രവൃത്തിപരിചയം അഭികാമ്യം.
താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ thusharavt@cet.ac.in എന്ന മെയിൽ ഐ.ഡി.യിലേക്ക് ജൂൺ 28നകം ഇ-മെയിൽ ചെയ്യണം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി ഈ സ്ഥാപനത്തിലെ സിവിൽ വിഭാഗത്തിലെ ടി.ഇ. സെമിനാർ ഹാളിൽ ജൂൺ 29 രാവിലെ 9.30ന് അഭിമുഖം നടക്കും.
പ്രോജക്ട് ഫെല്ലോ
തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ പ്രൊജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവിൽ അപേക്ഷ ക്ഷണിച്ചു.

ബി.ടെക്/ എം.ടെക് (ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്/ കമ്പ്യൂട്ടർ / കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ തത്തുല്യം) ആണ് യോഗ്യത. എ.ഐ/ മെഷീൻ ലേണിങ്ങിൽ പ്രവൃത്തിപരിചയം അഭികാമ്യം.
താത്പര്യമുള്ളവർ ഉദ്യോഗാർഥികൾ https://bit.ly/4vZPGdL ഗൂഗിൾ ഫോം ലിങ്കിലേക്ക് ജൂൺ 25നകം ബയോഡാറ്റ അയയ്ക്കണം. നിശ്ചിത യോഗ്യതയുള്ളവർക്കായി ഈ സ്ഥാപനത്തിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവിയുടെ കോൺഫറൻസ് റൂമിൽ ജൂൺ 30 രാവിലെ 10ന് അഭിമുഖം നടക്കും.
കരാർ നിയമനം
അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രം ശാസ്ത്ര സാങ്കേതിക വകുപ്പുമായി ചേർന്നു നടത്തുന്ന പ്രോജക്ടിലേക്ക് കരാർ നിയമനത്തിന് ജൂൺ 30ന് അഭിമുഖം നടത്തും.
പ്രവൃത്തി പരിചയമുള്ള ബി.ടെക് (ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രമെന്റേഷൻ എൻജിനിയറിങ്/ മെക്കാനിക്കൽ എൻജിനിയറിങ്) ബിരുദധാരികൾക്ക് സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും ബയോഡാറ്റയുമായി അഭിമുഖത്തിൽ പങ്കെടുക്കാം.
താല്പര്യമുള്ളവർ ഐസിഫോസിന്റെ വെബ്‌സൈറ്റ് വഴി മുൻകൂർ രജിസ്റ്റർ ചെയ്യണം. കൂടുതൽവിവരങ്ങൾക്ക്: https://icfoss.in, 0471-2700012/13/14; 0471 2413013; 9400225962.
പോളിടെക്‌നിക് കോളേജിൽ അഭിമുഖം
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ട്രേഡ്‌സ്മാൻ, ലക്ചറർ തസ്തികകളിലേക്കുളള അഭിമുഖം ജൂൺ 24 രാവിലെ 10 ന് നടക്കും.
ഐ.ടി.ഐ ഇൻ സിവിൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ ഉയർന്ന യോഗ്യത ട്രേഡ്സ്മാനുണ്ടായിരിക്കണം. സിവിൽ എഞ്ചിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസോടെയുള്ള ബി.ടെക് ആണ് ലക്ചറുടെ യോഗ്യത. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം.
ചേർത്തല ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ താൽക്കാലിക നിയമനം
ചേർത്തല ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ( എസ് എൻ എം ഗവ . ബി എച്ച് എസ് എസ് കാമ്പസ്) 2026-26 അധ്യയനവർഷത്തിൽ ഒഴിവുള്ള അധ്യാപക/അനധ്യാപക തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു.
താൽപര്യമുള്ള ഉദ്യോഗാർഥികൾബയോഡേറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 30-ന് രാവിലെ 10 മണിക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹാജരാകേണ്ടതാണ്.ഫോൺ നമ്പർ: 0478 2817234.
അസിസ്റ്റന്റ് പ്രൊഫസർ പാനലിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം ബാർട്ടൺ ഹിൽ സർക്കാർ എൻജിനീയറിങ് കോളേജിൽ ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗത്തിൽ 2026-27 അധ്യയന വർഷത്തിൽ ഉണ്ടായേക്കാവുന്ന അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുകളിലേക്ക് ദിവസവേതന നിയമനത്തിന് പാനൽ തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.
AICTE മാനദണ്ഡ പ്രകാരം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർഥികൾ എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനും തയ്യാറായി പേര്, മേൽവിലാസം, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ജൂൺ 23 രാവിലെ 10ന് കോളേജിലെ ഐ.ടി. വിഭാഗത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: http://www.gecbh.ac.in, 0471-2300484.
.webp)