കേരളത്തിൽ സ്വീപ്പർ കം നൈറ്റ് വാച്ച്മാൻ, ലാബ് ടെക്‌നീഷ്യൻ, വെറ്ററിനറി സർജൻ ഉൾപ്പെടെ നിരവധി തൊഴിൽ അവസരങ്ങൾ. കൂടാതെ ജോബ് ഡ്രൈവ് വഴിയും നിയമനങ്ങൾ. യോഗ്യത, ശമ്പളം, അപേക്ഷാ രീതി, അവസാന തീയതി എന്നിവയുടെ പൂർണ്ണ വിവരങ്ങൾ ഇവിടെ പരിശോധിക്കാം.


ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ജോബ് ഡ്രൈവ് 20ന്

തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിനോടൊപ്പം പ്രവർത്തിക്കുന്ന എംപ്ലോയ്ബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂൺ 20 രാവിലെ 11ന് ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു. കടകംപള്ളി മിനി സിവിൽ സ്റ്റേഷനിലെ നാലാമത്തെ നിലയിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ വെച്ചാണ് ജോബ് ഡ്രൈവ് നടത്തുന്നത്.

മിനിമം പത്തം ക്ലാസ് യോഗ്യത മുതൽ ബിരുദം, ബിരുദാനന്തര ബിരുദം എന്നീ യോഗ്യതയുള്ളവരായ 40 വയസിൽ താഴെ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തതിനു ശേഷം സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിനായി ജോബ് ഡ്രൈവിൽ പങ്കെടുക്കാം.

മാനേജ്‌മെന്റ്‌ അസോസിയേറ്റ്, ബിസിനസ് ഡെവലപ്പർ, എച്ച് ആർ എക്സിക്യൂട്ടീവ്, എച്ച് ആർ മാനേജർ, ബ്രാഞ്ച് മാനേജർ, ഇൻഷുറൻസ് മാനേജർ, അസിസ്റ്റന്റ് ഇൻഷുറൻസ് മാനേജർ, ഫിനാൻഷ്യൽ കൺസൾട്ടന്റ്, മക്ഡൊണാൾഡ്സ് ജനറൽ സ്റ്റാഫ് തസ്തികകളിലേക്കാണ് അഭിമുഖം നടക്കുന്നത്.

ഒറ്റത്തവണയായി 300 രൂപ ഒടുക്കി രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് തിരുവനന്തപുരത്തെയും മറ്റു ജില്ലകളിലെയും എംപ്ലോയബിലിറ്റി സെന്ററുകൾ മുഖേനെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ആഴ്ചതോറും നടത്തുന്ന അഭിമുഖങ്ങൾ/ജോബ്‌ഫെയർ എന്നിവയിൽ പങ്കെടുക്കാം.

ഒറ്റത്തവണ രജിസ്റ്റർ ചെയ്യുന്നതിനായി ആധാർ കാർഡ് കൊണ്ടുവരേണ്ടതാണ്. രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് അഭിമുഖങ്ങളിൽ പങ്കെടുത്ത് ജോലി നേടുന്നതിന് പ്രാപ്തരാക്കുന്നതിന് ആവശ്യമായ സോഫ്റ്റ്സ്‌കിൽ/കമ്പ്യൂട്ടർ പരിശീലനവും എംപ്ലോയബിലിറ്റി സെന്റിൽ ലഭ്യമാക്കും. ഫോൺ: 8921916220, 0471 2992609.



സ്വീപ്പർ കം നൈറ്റ് വാച്ച്മാൻ ഒഴിവ്

പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള ഐ.ടി.ഐ പേരുമലയിൽ സ്വീപ്പർ കം നൈറ്റ് വാച്ച്മാൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് പാസായ 35നും 55നും ഇടയിൽ പ്രായമുള്ള വൈകല്യങ്ങൾ ഇല്ലാത്ത പുരുഷന്മാർക്ക് അപേക്ഷിക്കാം. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 20 രാവിലെ 11ന് നെടുമങ്ങാട് പേരുമല ഗവ.ഐ.ടി.ഐ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0472-2804772, 9072257945

വെറ്ററിനറി സര്‍ജന്‍ നിയമനം

ജില്ലാ മൃഗസംരക്ഷണ വകുപ്പ് മലപ്പുറം ജില്ലയില്‍ നടപ്പിലാക്കിവരുന്ന രാത്രികാല അടിയന്തിര മൃഗ ചികിത്സാ സേവന പദ്ധതിയുടെ ഭാഗമായ നൈറ്റ് വെറ്റ്, മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നതിനായുള്ള അഭിമുഖം ജൂണ്‍ 20 ന് രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കും. 

90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ബി.വി.എസ്.സി-എ.എച്ച് യോഗ്യതയും വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0483273497.


ലാബ് ടെക്‌നീഷ്യന്‍ ഇന്റര്‍വ്യൂ

തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്‍ ഇന്റര്‍വ്യൂ ജൂണ്‍ 19 ന് രാവിലെ 10 മണിക്ക് നടത്തുന്നു.

ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ നിന്നോ, അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ബി.എസ്.സി.എം.എല്‍.ടി, ഡി.എം.എല്‍.ടി പാസായിരിക്കണം. പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പ്രായപരിധി 35 വയസ്സില്‍ താഴെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04862 222630

അസിസ്റ്റന്റ് പ്രൊഫസര്‍ അഭിമുഖം

അടൂര്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (മാത്തമാറ്റിക്സ്) തസ്തികയില്‍ താല്ക്കാലിക ഒഴിവുണ്ട്. 

യു.ജി.സി ചട്ടപ്രകാരമുള്ള യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 19ന് രാവിലെ 11ന് കോളേജ് ഓഫീസില്‍ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. വിവരങ്ങള്‍ക്ക്: www.cea.ac.in