തിരുവനനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ മൈക്രോബയോളജി വിഭാഗത്തിനു കീഴിൽ പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് തസ്തികയിലേക്ക് (1 ഒഴിവ്) കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ബിരുദവും 2 വർഷം പ്രവർത്തി പരിചയവും / മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ബിരുദാനന്തര ബിരുദവുമാണ് യോഗ്യത.
കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഒരു വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം. യോഗ്യതയുള്ളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജൂൺ 10 രാവിലെ 11ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.
ഗസ്റ്റ് അധ്യാപക ഒഴിവ്
കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സെന്ററുകളിൽ പ്രിന്റിംഗ് ടെക്നോളജി, കമ്പ്യൂട്ടർ, കെമിസ്ട്രി, മൾട്ടിമീഡിയ വിഷയങ്ങളിലേക്ക് ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്.
അപേക്ഷകർ ബന്ധപ്പെട്ട വിഷയത്തിൽ പി.ജി / ഡിഗ്രി യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവരായിരിക്കണം.
വിശദമായ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം – 695024 എന്ന വിലാസത്തിൽ ജൂൺ 6 വൈകുന്നേരം 5ന് മുമ്പായി ലഭിക്കണം. ഫോൺ: 0471-2474720, 0471-2467728. വിശദവിവരങ്ങൾക്ക്: www.captkerala.com.
ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ നിയമനം
തൃശൂർ റവന്യൂ ഡിവിഷണൽ ഓഫീസ് ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒരു ഒഴിവാണ് നിലവിലുള്ളത്. എം എസ് ഡബ്ല്യു,മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ടൈപ്പ്‌റൈറ്റിംഗ് പരിജ്ഞാനവും വേർഡ് പ്രോസസിംഗിൽ സർക്കാർ അംഗീകൃത കമ്പ്യൂട്ടർ കോഴ്സ് എന്നിവയാണ് യോഗ്യത.
സാമൂഹ്യസേവന മേഖലകളിൽ പ്രവൃത്തിപരിചയമുള്ളവർക്കും മുതിർന്ന പൗരന്മാരുമായി ബന്ധപ്പെട്ട ക്ഷേമപദ്ധതികളുടെ നിർവഹണത്തിൽ പരിചയമുള്ളവർക്കും മുൻഗണന ലഭിക്കും. പ്രായപരിധി 18 മുതൽ 40 വയസ് വരെയാണ്. പ്രതിമാസ വേതനം 22,290 രൂപയാണ്.
താൽപര്യമുള്ള ഉദ്യോഗാർഥികൾ നിശ്ചിത ഫോറത്തിലുള്ള അപേക്ഷ, ഫോട്ടോ, യോഗ്യത, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂൺ 10 രാവിലെ 10 മണിക്ക് തൃശൂർ സിവിൽ സ്റ്റേഷനിലെ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ചേംബറിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് 0487-2321702.
കെമിസ്റ്റ് ഒഴിവ്
കേരള വാട്ടർ അതോറിറ്റി ക്വാളിറ്റി കണ്ട്രോൾ സബ്ഡിവിഷൻ തിരുവല്ല സാനിറ്ററി കെമിസ്റ്റ് തസ്തികയിൽ STB വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള 1 ഒഴിവ് നിലവിലുണ്ട്.
ബി.എസ്.സി കെമിസ്ട്രിയും വാട്ടർ ക്വാളിറ്റി അനാലിസിസിലും മോണിറ്ററിങ്ങിലുമുള്ള 3 വർഷത്തെ പ്രവൃത്തിപരിചയവും / എം.എസ്.സി കെമിസ്ട്രിയും 2 വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. മേൽപ്പറഞ്ഞ വിഭാഗത്തിലെ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ മറ്റ് വിഭാഗത്തിലെ / ഓപ്പൺ വിഭാഗത്തിലെ ഉദ്യോഗാർത്ഥികളെ സംവരണ ക്രമത്തിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കും.
ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 6നകം ബന്ധപ്പെട്ട പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട സ്ഥാപനമേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
.webp)