അഡ്മിനിസ്ട്രേറ്റർ (1 ഒഴിവ്), സൈക്കോ സോഷ്യൽ കൗൺസിലർ (1 ഒഴിവ്), കേസ് വർക്കർ (2 ഒഴിവ്), സെക്യൂരിറ്റി ആൻഡ് നൈറ്റ് ഗാർഡ് (3 ഒഴിവ്), മൾട്ടി പർപ്പസ് സ്റ്റാഫ്/കുക്ക് (1 ഒഴിവ്) തസ്തികകളിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
ജൂലായ് 7 ഉച്ചയ്ക് 2 ന് തിരുവനന്തപുരം കുടപ്പനക്കുന്ന് കളക്ടറേറ്റിലെ മിനി കോൺഫറൻസ് ഹാളിൽ വച്ച് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട യോഗ്യതയുള്ളവർ അന്നേ ദിവസം സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ, പകർപ്പ്, ബയോഡേറ്റ, ആധാർ ഒറിജിനൽ, പകർപ്പ്' എന്നിവ സഹിതം ഉച്ചക്ക് 1.30 ന് ഹാജരാകണം. വിശദവിവരങ്ങൾക്ക്: sjdwpotvpm@gmail.com , ഫോൺ : 0471 – 2344245.
കണ്ടിജന്റ് ജീവനക്കാരെ നിയമിക്കുന്നു
ജില്ലയിലെ നഗരപ്രദേശങ്ങളില്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കൊല്ലം ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലേക്ക് കണ്ടിജന്റ് ജീവനക്കാരെ നിയമിക്കുന്നു.
യോഗ്യത: എട്ടാം ക്ലാസ്. ആരോഗ്യമേഖലയില്‍ ഫീല്‍ഡ് പ്രവര്‍ത്തനം നടത്തിയവര്‍ക്ക് മുന്‍ഗണന. പരമാവധി 90 ദിവസമാണ് നിയമന കാലാവധി. ദിവസവേതനം 675 രൂപ.
അപേക്ഷയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, ഏതെങ്കിലും തിരിച്ചറിയല്‍ രേഖ, മുന്‍ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയും ഇവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം കൊല്ലം എന്‍.എച്ച്.എം ഹാളില്‍ ജൂലൈ 10 രാവിലെ 10ന് നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0474-2795017.
ലാബ് ടെക്‌നീഷ്യന്‍ നിയമനം
മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു.
അംഗീകൃത മെഡിക്കല്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഡിപ്ലോമയും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ള 18നും 40നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്കും മുന്‍ഗണന ലഭിക്കും.
താത്പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ജൂലൈ ഏഴിന് ഉച്ചയ്ക്ക് രണ്ടിന് മുള്ളന്‍കൊല്ലി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 04936 234799.
