സാമൂഹികാരോഗ്യ കേന്ദ്രം (CHC), കുടുംബാരോഗ്യ കേന്ദ്രം (FHC), ജനറൽ ആശുപത്രി, കേരള സാമൂഹ്യ സുരക്ഷ മിഷൻ എന്നിവിടങ്ങളിൽ ലാബ് ടെക്‌നീഷ്യൻ, ഫാർമസിസ്റ്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, നഴ്‌സ് ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷാ രീതി, അവസാന തീയതി തുടങ്ങിയ വിവരങ്ങൾ പരിശോധിച്ച് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം.


സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലിക നിയമനം

നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് 2026-27 കാലയളവിലേക്ക് എച്ച്.എം.സി മുഖേന വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.

റേഡിയോഗ്രാഫര്‍ (ഒഴിവ് - 1), ലാബ് ടെക്‌നീഷ്യന്‍ (ഒഴിവ് - 1), ഫാര്‍മസിസ്റ്റ് (ഒഴിവ് - 2), ഫിസിയോതെറാപ്പിസ്റ്റ് (ഒഴിവ് - 1), ഇ.സി.ജി ടെക്‌നീഷ്യന്‍ (ഒഴിവ് - 1), ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (ഒഴിവ് - 3), ഡ്രൈവര്‍ (ഒഴിവ് - 1), സെക്യൂരിറ്റി (ഒഴിവ് - 2), സെക്യൂരിറ്റി കം അറ്റന്‍ഡര്‍ (ഒഴിവ് - 1) എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.

റേഡിയോഗ്രാഫര്‍-ഡി.ആര്‍.ടി/ ഡി.ആര്‍.ആര്‍.ടി / ഡി.എം.ആര്‍.ടി യോഗ്യതയും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. ലാബ് ടെക്‌നീഷ്യന് എം.എല്‍.ടിയില്‍ ഡിപ്ലോമ / ബി.എസ്.സി, ഫാര്‍മസിസ്റ്റിന് ഡി.ഫാം അല്ലെങ്കില്‍ ബി.ഫാം കോഴ്‌സുകളുമാണ് യോഗ്യത. കൂടാതെ പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും നിര്‍ബന്ധം.

ഫിസിയോതെറാപ്പിസ്റ്റ് ഒഴിവിലേക്ക് ബാച്ചിലര്‍ ഓഫ് ഫിസിയോതെറാപ്പിയും ഇ.സി.ജി ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് സര്‍ക്കാര്‍ അംഗീകൃത ഇ.സി.ജി & ഓഡിയോ മെട്രിക് ടെക്‌നോളജി കോഴ്‌സുമാണ് യോഗ്യത. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ പ്ലസ് ടു പാസും
പി.ജി.ഡി.സി.എ / ഡി.സി.എ / കെ.ജി.റ്റി.ഇ (ലോവര്‍ / ഹയര്‍ / സെക്രട്ടേറിയല്‍ പ്രാക്ടീസ്) യോഗ്യതയും വേണം.

ഡ്രൈവര്‍ -പത്താം ക്ലാസ് വിജയത്തോടൊപ്പം എച്ച്.എം.വി ലൈസന്‍സും ബാഡ്ജും നിര്‍ബന്ധമാണ്. ആംബുലന്‍സ് ഡ്രൈവിംഗില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. സെക്യൂരിറ്റി, സെക്യൂരിറ്റി കം അറ്റന്‍ഡര്‍ തസ്തികകളിലേക്ക് പത്താം ക്ലാസ് വിജയമാണ് യോഗ്യത.

ഡ്രൈവര്‍ ഒഴികെ മറ്റ് തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ 40 വയസിന് താഴെയുള്ളവരാകണം. ബയോഡാറ്റ, വിലാസം, യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജൂലൈ 22ന് രാവിലെ 11ന് നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ : 04923-242677.


ഡോക്ടര്‍, ഫാര്‍മസിസ്റ്റ് കൂടിക്കാഴ്ച

നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് 'സൗഖ്യം' പദ്ധതിയുടെ ഭാഗമായി ദിവസവേതനാടിസ്ഥാനത്തില്‍ ഡോക്ടര്‍, ഫാര്‍മസിസ്റ്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. 

ഡോക്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് എം.ബി.ബി.എസും ടി.സി.എം.സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. ഫാര്‍മസിസ്റ്റ് - സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുമുള്ള ബി.ഫാം അല്ലെങ്കില്‍ ഡി.ഫാം (ഡിപ്ലോമ/ഡിഗ്രി ഇന്‍ ഫാര്‍മസി കോഴ്‌സ്). ബയോഡാറ്റയോടൊപ്പം യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജൂലൈ 22ന് രാവിലെ 11ന് നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ : 04923-242677.

തിരുവാലി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ നിയമനം

തിരുവാലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഈവനിംഗ് ഒ.പിയില്‍ ഡോക്ടറുടെ താത്ക്കാലിക നിയമനത്തിനായി ജൂലൈ 22 ന് രാവിലെ 10 ന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) അഭിമുഖം നടക്കും.

തദ്ദേശ സ്വയംഭരണ വകുപ്പ് മുഖാന്തരമാണ് നിയമനം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ടി.സി.എം.സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, എം.ബി.ബി.എസ് സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി, ആധാര്‍ കാര്‍ഡ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും ഒരു പകര്‍പ്പും സഹിതം ഹാജരാകണം. ഫോണ്‍- 04931-248025.


തൃശ്ശൂർ ജനറൽ ആശുപത്രിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ അഭിമുഖം

ജനറൽ ആശുപത്രിയിൽ താത്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ കം മൾട്ടിപർപ്പസ് തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. 

 ജൂലൈ 24ന് രാവിലെ 10.30-ന് സൂപ്രണ്ടിന്റെ ചേമ്പറിൽ അഭിമുഖം നടത്തും. പ്ലസ്ടു, ഡി.സി.എ, കെ.ജി.ടി.ഇ ഇംഗ്ലീഷ് ഹയർ ആൻഡ് മലയാളം ലോവർ എന്നീ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. 

41 വയസാണ് പ്രായപരിധി. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 675/- രൂപ ദിവസവേതനമായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ജനറൽ ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487-2427778.

ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നഴ്‌സ് നിയമനം

നിലമ്പൂര്‍ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കരാറടിസ്ഥാനത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികയില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂലൈ 31 ന് രാവിലെ 10 ന് സ്‌കൂളില്‍ നടക്കും.

യോഗ്യത- ജനറല്‍ നഴ്‌സിങ്. നിശ്ചിത യോഗ്യതയുള്ള എ.എന്‍.എം കോഴ്‌സ് പാസായ കേരള നഴ്‌സസ് ആന്‍ഡ് മിഡ്വൈവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്ക് പങ്കെടുക്കാം. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം അഭിമുഖത്തിനെത്തണം.


സർക്കാർ മെഡിക്കൽ കോളേജിൽ അഭിമുഖം

വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് തസ്തികകളിൽ കരാർ നിയമനം നടത്തും. 

എംബിബിഎസ് യോഗ്യതയും, ടിസിഎംസി/കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. 

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ മാർക്ക് ലിസ്റ്റ് ഉൾപ്പെടെ, പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ്സ് തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം ജൂലൈ 29 ഉച്ചയ്ക്ക് 2ന് വയനാട് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

വയോമിത്രം പദ്ധതി: മെഡിക്കൽ ഓഫീസർ അപേക്ഷ ക്ഷണിച്ചു

കേരള സാമൂഹ്യ സുരക്ഷ മിഷന്റെ കീഴിൽ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന വടക്കാഞ്ചേരി, കുന്നംകുളം വയോമിത്രം പദ്ധതികളിൽ മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. 

രണ്ട് ഒഴിവുകളാണുള്ളത്. എം.ബി.ബി.എസ് ബിരുദവും മോഡേൺ മെഡിസിൻ കൗൺസിൽ രജിസ്ട്രേഷനുമുള്ളവർക്ക് അപേക്ഷിക്കാം. ഫാമിലി മെഡിസിൻ, ജീറിയാട്രിക് മെഡിസിൻ, ജനറൽ മെഡിസിൻ എന്നിവയിലൊന്നിൽ ബിരുദാനന്തര ബിരുദമോ ഡിപ്ലോമയോ ഉള്ളവർക്കും സർക്കാർ സർവീസിൽ നിന്നും വിരമിച്ചവർക്കും പാലിയേറ്റീവ് ട്രെയിനിങ് നേടിയവർക്കും നിയമനത്തിൽ മുൻഗണന. 65 വയസ്സാണ് ഉയർന്ന പ്രായപരിധി. 

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും അടങ്ങിയ അപേക്ഷകൾ ജൂലൈ 30-ന് വൈകിട്ട് അഞ്ചിനകം വയോമിത്രം പദ്ധതി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ഫോൺ- 8943354045. ഇമെയിൽ- dckssmtcr@gmail.com.