കുക്ക്, ലക്ചറർ, അസിസ്റ്റന്റ് പ്രൊഫസർ, കെമിസ്റ്റ്, അപ്രന്റീസ് ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ പുതിയ ജോലി അവസരങ്ങൾ. ശമ്പളം, പ്രായപരിധി, അപേക്ഷാ രീതി, അവസാന തീയതി എന്നിവ പരിശോധിച്ച് ഇപ്പോൾ അപേക്ഷിക്കൂ.

കുടുംബശ്രീ എം.ഇ.സി നിയമനം

കുടുംബശ്രീ സൂക്ഷ്മ സംരംഭ കൺസൽട്ടന്റ് സംവിധാനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിൽ പുതുതായി മൈക്രോ എന്റർപ്രൈസ് കൺസ‌ൾട്ടന്റുമാരെ നിയമിക്കുന്നു. ബിരുദധാരികളും മാർക്കറ്റിംഗിൽ താൽപര്യമുള്ളവരുമായ കുടുംബശ്രീ അംഗങ്ങൾക്കും അംഗങ്ങളുടെ കുടുംബാംഗങ്ങൾക്കും ഒക്സിലറി അംഗങ്ങൾക്കുമാണ് അവസരം.

പ്രായപരിധി 25നും 40നും ഇടയിൽ. കുടുംബശ്രീ പ്രവർത്തനങ്ങളെകുറിച്ച് അറിവും ആശയ വിനിമയ ശേഷിയും അവതരണ ശേഷിയുമുണ്ടായിരിക്കണം. കണക്കും ബിസിനസ്സ് ആശയങ്ങളും മനസിലാക്കാനുള്ള അഭിരുചിയും പ്രോജക്ടുകൾ തയ്യാറാക്കാനുള്ള കഴിവും ആവശ്യമാണ്. മാർക്കറ്റ് ഗവേഷണവും വിശകലനവും നടത്തുന്നതിനുള്ള അറിവും ബിസിനസ് നിയമങ്ങളെ കുറിച്ചുള്ള അറിവും ഉണ്ടായിരിക്കണം.

താത്പര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, വയസ് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, കുടുംബശ്രീ അംഗം അല്ലെങ്കിൽ ഒക്സിലറി അംഗമാണെന്നുള്ള സി.ഡി.എസ് സാക്ഷ്യപത്രം എന്നിവ സഹിതം ജൂലൈ 30 വൈകുന്നേരം അഞ്ചിനകം കൽപ്പറ്റ സിവിൽ സ്റ്റേഷന് എതിർവശത്തുള്ള ജില്ലാ മിഷൻ ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 04936 299370.

വനിതകള്‍ക്ക് കുക്ക് നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ തിരുവല്ല നഗരസഭയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ പ്രീ -മെട്രിക് ഹോസ്റ്റലിലേക്ക് 2026-27 അധ്യയന വര്‍ഷം കുക്കിന്റെ താല്‍കാലിക ഒഴിവിലേക്ക് വനിതകളില്‍നിന്നും അപേക്ഷ ക്ഷണിച്ചു.

ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫുഡ് പ്രൊഡക്ഷന്‍ അംഗീകൃത കോഴ്‌സ് പഠിച്ചവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖ, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം തിരുവല്ല പട്ടികജാതി വികസന കാര്യാലയത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ഓഗസ്റ്റ് ഒന്ന്. ഫോണ്‍: 8547630038.


ലക്ചറർ അഭിമുഖം

കടുത്തുരുത്തി ഗവണ്മെന്റ് പോളിടെക്നിക് കോളജിൽ ഇലക്ട്രോണിക്‌സ് എൻജിനീയറിംഗ്, കംപ്യൂട്ടർ ഹാർഡ്്‌വേർ എൻജിനീയറിംഗ് വിഭാഗങ്ങളിൽ ഒഴിവുള്ള ലക്ചറർ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.

ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസോടെയുള്ള ബി.ടെക് ആണ് യോഗ്യത. താൽപര്യമുള്ളവർ ജൂലൈ 27ന് രാവിലെ 10.30ന് കോളജിൽ നടക്കുന്ന അഭിമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കണം.

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളേജിൽ ഗണിതശാസ്ത്ര വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തും. അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 29ന് രാവിലെ 10.30ന് നെയ്യാറ്റിൻകര, സർക്കാർ പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണം.

അതിഥി അധ്യാപകരുടെ നിയമനത്തിനുള്ള കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന യു ജി സി റെഗുലേഷൻ പ്രകാരം നിശ്ചിത യോഗ്യത നേടിയിട്ടുള്ള ഉദ്യോഗാർഥികളും, കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാർഥികളും, മതിയായ അസൽ രേഖകളും അവയുടെ പകർപ്പുമായി അഭിമുഖത്തിന് ഹാജരാകണം. വെബ്സൈറ്റ്: www.gptenta.ac.in. ഫോൺ: 0471- 2222935.


റിസോഴ്സ് ടീച്ചര്‍സിനെ വോക്ക് ഇന്‍ ഇന്റര്‍വ്യൂ

ജില്ലയില്‍ ഇംഗ്ലീഷ് എന്റിച്ച്‌മെന്റ് പദ്ധതിയുടെ ഭാഗമായി റിസോഴ്സ് ടീച്ചര്‍സിനെ ദിവസവേതനടിസ്ഥാനത്തില്‍ നിയമിക്കും.

യോഗ്യത: ബി.എ ഇംഗ്ലിഷ്/ടിടിസി/ഡിഎഡ്/ഡി.ലെഡ്/ബി.എഡ് ഇന്‍ ഇംഗ്ലിഷ്. എം.എ ഇംഗ്ലീഷ്, അസാപ്പ് ട്രെയിനിങ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ഡിപ്ലോമ ഉള്ളവര്‍ക്ക് മുന്‍ഗണന.

അസല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ്, ബയോഡാറ്റ സഹിതം ജൂലൈ 27ന് രാവിലെ 11ന് കൊല്ലം മലയാളി സമാജം എന്‍.എസ്.എസ്.യു.പി സ്‌കൂളില്‍ (ജില്ലാപഞ്ചായത്തിന് സമീപം) നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍: 7306649845.

എൻഡോസ്കോപ്പി ടെക്നീഷ്യൻ

ഒരു സ്വകാര്യ സ്ഥാപനത്തിൽ എൻഡോസ്കോപ്പി ടെക്നീഷ്യൻ തസ്തികയിൽ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്.

എൻഡോസ്കോപ്പി ടെക്നോളജിയിൽ ഡിപ്ലോമയും ബന്ധപ്പെട്ട മേഖലയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രായപരിധി 01.01.2026ൽ 25നും 35നും ഇടയിൽ.

താത്പര്യമുള്ളവർ ജൂലൈ 29നകം യോഗ്യത/ പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം.


കെമിസ്റ്റ് താൽക്കാലിക നിയമനം

തൃശ്ശൂർ സർക്കാർ എൻജിനീയറിങ് കോളേജ് സിവിൽ എൻജിനീയറിങ് വിഭാഗത്തിലെ എൻവയോൺമെന്റൽ ലാബിൽ നിലവിലുള്ള ഒരു കെമിസ്റ്റ് ഒഴിവിലേക്ക് താൽക്കാലിക നിയമനത്തിനുള്ള പരീക്ഷയും അഭിമുഖവും ജൂലൈ 27 രാവിലെ 10ന് കോളേജിൽ നടക്കും.

യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10ന് സിവിൽ എൻജിനീയറിങ് വിഭാഗത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.getcr.ac.in.

കെ എസ് ആർ ആർ ഡി എ-യിൽ സിവിൽ അപ്രന്റീസ് ഒഴിവുകൾ

അസാപ് കേരള മുഖേന കേരള സ്റ്റേറ്റ് റൂറൽ റോഡ്സ് ഡെവലപ്മെന്റ് ഏജൻസിയിൽ (KSRRDA) വിവിധ അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷിക്കാം.

സിവിൽ എൻജിനീയറിങ് ബിരുദമുള്ളവർക്കായി വയനാട്, ഇടുക്കി, കാസർഗോഡ്, പാലക്കാട് ജില്ലകളിൽ ഓരോ ഒഴിവുകൾ വീതമുണ്ട് (സ്‌റ്റൈപ്പൻഡ്: 10,000 രൂപ). സിവിൽ എൻജിനീയറിങ് ഡിപ്ലോമയുള്ളവർക്കായി സംസ്ഥാനത്തെ 13 ജില്ലകളിലായി 13 ഒഴിവുകളും നിലവിലുണ്ട് (സ്‌റ്റൈപ്പൻഡ്: 8,000 രൂപ). താല്പര്യമുള്ളവർക്ക് careerlink.asapkerala.gov.in മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.