ഹെൽപ്പർ, ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്, റിസർച്ച് ഫെല്ലോ, ഓഫീസ് അസിസ്റ്റന്റ് ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ഏറ്റവും പുതിയ ജോലി അവസരങ്ങൾ, ശമ്പളം, പ്രായപരിധി, അപേക്ഷാ രീതി, തിരഞ്ഞെടുപ്പ് നടപടികൾ, അവസാന തീയതി എന്നിവയുടെ വിശദവിവരങ്ങൾ അറിയാൻ ഈ ലേഖനം വായിക്കൂ. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഉടൻ അപേക്ഷിക്കുക.


ക്ലീൻ കേരള കമ്പനി ലിമിറ്റഡിൽ വാക്ക്-ഇൻ-ഇന്റർവ്യൂ

തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ക്ലീൻ കേരള കമ്പനി ലിമിറ്റഡിൽ കൊല്ലം, ആലപ്പുഴ ജില്ലകളിൽ പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിനായി ഹെൽപ്പർ തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും.

പത്താം ക്ലാസ് വിജയിച്ച, ശാരീരികക്ഷമതയുള്ള പുരുഷ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. ഭിന്നശേഷിക്കാരും സ്ത്രീകളും ഈ നിയമനത്തിന് അർഹരല്ല. കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കും.

ഓഗസ്റ്റ് 5-ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം വഴുതക്കാട് സ്റ്റേറ്റ് മുനിസിപ്പൽ ഹൗസിന്റെ രണ്ടാം നിലയിലുള്ള ക്ലീൻ കേരള കമ്പനി ലിമിറ്റഡ് ഓഫീസിലാണ് അഭിമുഖം. ദിവസവേതനം 750 രൂപ ആണ്.

താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം, തിരിച്ചറിയൽ എന്നിവ തെളിയിക്കുന്ന അസൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ ഓരോ സെറ്റ് പകർപ്പുകളും സഹിതം നിശ്ചിത സമയത്ത് ഹാജരാകണം. കൂടുതൽവിവരങ്ങൾക്ക്: 0471-2724600.

റവന്യൂ വകുപ്പിൽ കരാർ നിയമനം

റവന്യൂ വകുപ്പിന്റെ ഔദ്യോഗിക ജനസമ്പർക്ക / പ്രസിദ്ധീകരണ വിഭാഗമായ റവന്യൂ ഇൻഫർമേഷൻ ബ്യൂറോയിൽ കണ്ടന്റ് റൈറ്റർ, പ്രൂഫ് റീഡർ, സ്റ്റുഡിയോ അറ്റൻഡർ എന്നീ ഒഴിവുകളിലേക്ക് ദിവസ വേതന/ കരാർ നിയമനത്തിന് ആഗസ്റ്റ് 14ന് അഭിമുഖം നടത്തും.

ബിരുദം, ജേർണലിസം/ മാസ് കമ്മ്യൂണിക്കേഷൻ വിഷയത്തിൽ ഡിപ്ലോമ, മേഖലയിൽ 5 വർഷത്തെയെങ്കിലും പ്രവൃത്തി പരിചയം, ഏതെങ്കിലും മാധ്യമ സ്ഥാപനങ്ങളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ പബ്ലിക് റിലേഷൻ ഓഫീസ് ജോലി പരിചയവുമാണ് കണ്ടന്റ് റൈറ്റർ യോഗ്യത.

ബിരുദം, ഏതെങ്കിലും മാധ്യമ സ്ഥാപനത്തിൽ പ്രൂഫ് റിഡറായി 3 വർഷത്തെയെങ്കിലും പ്രവൃത്തി പരിചയവും (വിരമിച്ചവർക്കും അപേക്ഷിക്കാം) ആണ് പ്രൂഫ് റീഡർ യോഗ്യത.

റെക്കോർഡിങ് സ്റ്റുഡിയോ സ്ഥാപനങ്ങളിൽ ഏറ്റവും കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയമാണ് സ്റ്റുഡിയോ അറ്റൻഡർ യോഗ്യത.

ഉദ്യോഗാർഥികൾ രാവിലെ 10.30ന് തിരുവനന്തപുരം പി.ടി.പി നഗറിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് കോമ്പൗണ്ടിലെ അക്കാഡമിക് ബ്ലോക്കിലെ റവന്യൂ ഇൻഫർമേഷൻ ബ്യൂറോ സ്റ്റുഡിയോയിൽ അസ്സൽ സാക്ഷ്യപത്രങ്ങൾ സഹിതം ഹാജരാകണം.


ബാർട്ടൺഹിൽ സർക്കാർ എൻജിനീയറിങ് കോളേജിൽ അഭിമുഖം

തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനീയറിങ് കോളേജിൽ ദിവസവേതനാടിസ്ഥാനത്തിൽ ബസ് ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റിന്റെ താത്ക്കാലിക നിയമനത്തിന് ആഗസ്റ്റ് 5 രാവിലെ 10.30ന് അഭിമുഖം നടത്തും.

ഏഴാം ക്ലാസ് വിജയം, ഹെവി പാസഞ്ചർ / ഹെവി ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതിന് നിലവിലുള്ള സാധുവായ മോട്ടോർ ഡ്രൈവിങ് ലൈസൻസ് എടുത്ത് പത്ത് വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റും, പൂർണ്ണമായ കാഴ്ച / ശ്രവണശേഷി / ഫിറ്റ്നസ് (അംഗീകൃത മെഡിക്കൽ ഓഫീസർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് കൂടിക്കാഴ്ചയ്ക്ക് വരുമ്പോൾ ഹാജരാകേണ്ടതാണ്) ഉണ്ടായിരിക്കണം. പ്രായപരിധി 30-56 വയസ്സ്. വിമുക്തഭടന്മാർക്ക് മുൻഗണന.

നിശ്ചിത യോഗ്യതയുള്ളവർ, അനുബന്ധ രേഖകൾ സഹിതം സർക്കാർ എൻജിനീയറിങ് കോളേജ് പ്രിൻസിപ്പാൾ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാകണം.

ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ നിയമനം

മാനന്തവാടി സര്‍ക്കാര്‍ കോളേജിലെ ഇലക്ട്രോണിക്സ് വിഭാഗം മേജര്‍ റിസര്‍ച്ച് പ്രൊജക്റ്റില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ തസ്തികയിലേക്ക് അഭിമുഖം നടത്തും.

മൈക്രോവേവ് ഇലക്ട്രോണിക്സ് സ്പെഷ്യലൈസേഷനോടെയുള്ള എം.എസ്.സി/എംടെക്ക് ഇലക്ട്രോണിക്സ് ബിരുദവും, യു.ജി.സി നെറ്റ്/ഗേറ്റ് അല്ലെങ്കില്‍ മറ്റ് യോഗ്യതാ പരീക്ഷകളും പാസായവര്‍ക്ക് പങ്കെടുക്കാം. സി.എസ്.ടി/എച്ച്.എഫ്.എസ്.എസ് സോഫ്‌റ്റ്വെയറുകള്‍, മൈക്രോസ്ട്രിപ്പ് ആന്റിന അറേകള്‍, ആന്റിന മെഷര്‍മെന്റുകള്‍, ഹീറ്റ് സിങ്ക് ഡിസൈന്‍, തെര്‍മല്‍ സിമുലേഷന്‍ എന്നിവയില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

അസല്‍ സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും സഹിതം ഓഗസ്റ്റ് മൂന്ന് രാവിലെ 10 ന് കോളജില്‍ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. വിവരങ്ങള്‍ക്ക്: http://gcmananthavady.ac.in/wp-content/uploads/sites/127/2026/06/respond.pdf

ഫോണ്‍: 9447959305, 8848629527.


ജനറൽ ആശുപത്രിയിൽ വാക്ക് ഇൻ ഇന്റർവ്യൂ

എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ഫിസിഷ്യൻ അസിസ്റ്റന്റ് തസ്തികയിലേക്ക് താൽകാലിക നിയമനം നടത്തുന്നതിനായി താഴെ പറയുന്ന യോഗ്യതയുള്ളവർക്കായി ജൂലൈ 31 രാവിലെ 11ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.

General: A pass in Pre-Degree or equivalent examination with not less than 50% marks or ‘B’ grade in Science subjects. Technical: BSc Physician Assistant in Cardiothoracic and vascular surgery.

താൽപര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്കും സംശയനിവാരണത്തിനും പ്രവർത്തി സമയങ്ങളിൽ 0484-2386000 എന്ന നമ്പറിൽ ബന്ധപ്പെടാം.

ജൂനിയർ ഇൻസ്ട്രക്ടർ

തിരുവനന്തപുരം, വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളേജിൽ ജൂനിയർ ഇൻസ്ട്രക്ടർ (പ്രിന്റിംഗ് ടെക്‌നോളജി) തസ്തികയിലേക്കുളള അഭിമുഖം ജൂലൈ 31ന് രാവിലെ 10 ന് കോളേജിൽ വച്ച് നടക്കും.

കെ.ജി.റ്റി.ഇ പ്രിന്റിങ് ടെക്‌നോളജി/ ഡിപ്ലോമ ഇൻ പ്രിന്റിങ് ടെക്നോളജി ആണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം.


റിസർച്ച് അസോസിയേറ്റ് ഒഴിവുകൾ

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റിൽ വിവിധ പരിശീലന പദ്ധതികൾക്കും ഗവേഷണ പ്രവർത്തനങ്ങൾക്കുമായി കരാർ അടിസ്ഥാനത്തിൽ അഞ്ച് റിസർച്ച് അസോസിയേറ്റുമാരെ നിയമിക്കുന്നു.

മാനേജ്‌മെന്റ്, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, ഇക്കണോമിക്‌സ്, പബ്ലിക് പോളിസി, സോഷ്യൽ സയൻസസ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രതിമാസം 30,000 രൂപ വേതനം ലഭിക്കും.

അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 30. ഷോർട്ട് ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർഥികളെ ഓഗസ്റ്റ് 5-ന് അഭിമുഖത്തിന് ക്ഷണിക്കും. വിശദവിവരങ്ങൾക്ക്: www.img.kerala.gov.in.

സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റിൽ ഓഫീസ് അസിസ്റ്റന്റ് ഒഴിവ്

സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റിൽ (C W R D M) ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഒരു ഒഴിവുണ്ട്.

1983 ഫെബ്രുവരി 26-ലെ G.O.(MS) No.11/83/LBR സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ C W R D M-ന് വേണ്ടി ഭൂമി ഏറ്റെടുത്തപ്പോൾ സ്ഥലം നഷ്ടപ്പെട്ടവർക്കായി സംവരണം ചെയ്ത ഒഴിവിലേക്കാണ് നിയമനം.2026 ജൂലൈ 9-ന് 25 വയസ് കവിയാൻ പാടില്ല. നിയമാനുസൃത വയസിളവ് ബാധകമായിരിക്കും. പ്രതിമാസ ശമ്പളം 24,590 ആണ്. ബിരുദവും പി ജി ഡി സി എ /ഓഫീസ് ഓട്ടോമേഷൻ കോഴ്‌സോ അല്ലെങ്കിൽ അംഗീകൃത ഏതെങ്കിലും കമ്പ്യൂട്ടർ കോഴ്‌സോ ആണ് യോഗ്യത.

യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും കുടിയൊഴിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട രേഖകളും സഹിതം 2026 ഓഗസ്റ്റ് 5-നകം തിരുവനന്തപുരം ജില്ലയിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.