അസിസ്റ്റന്റ് പ്രൊഫസർ, ഗസ്റ്റ് ലക്ചറർ, റിസർച്ച് അസിസ്റ്റന്റ്, തെറാപ്പിസ്റ്റ്, നഴ്‌സ്, ടീച്ചർ എന്നീ തസ്തികകളിലേക്ക് പുതിയ നിയമന വിജ്ഞാപനം. യോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷാ രീതി, അവസാന തീയതി എന്നിവ പരിശോധിച്ച് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം.


അസിസ്റ്റന്റ് പ്രൊഫസർ നിയമനം

തൃശൂർ സർക്കാർ എൻജിനിയറിങ് കോളേജിലെ ഡിജിറ്റൽ ലാംഗ്വേജ് ലാബിൽ ഇംഗ്ലീഷ് വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിനുള്ള പരീക്ഷ/കൂടിക്കാഴ്ച ജൂലൈ 10 രാവിലെ 10 ന് ഫിസിക്സ് വകുപ്പിൽ നടക്കും.

താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം. കൂടുതൽ വിവരങ്ങൾക്ക്: www.gectcr.ac.in.

ഗസ്റ്റ് ലക്ചറർ നിയമനം

നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളേജിൽ ഇലക്ട്രേണിക്സ് എൻജിനിയറിങ് വിഭാഗത്തിൽ ഗസ്റ്റ ലക്ചറർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.

ഇലക്ട്രോണിക്സ് എൻജിനിയറിങ്ങിൽ 60 ശതമാനത്തിൽ കുറയാത്ത മാർക്കോട് കൂടിയ ബിരുദമോ തത്തുല്യമോ ആണ് യോഗ്യത. താൽപര്യമുള്ളവർ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 9 രാവിലെ 10.30 ന് നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ടെത്തണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2222935, www.gptcnta.ac.in.


റിസർച്ച് അസിസ്റ്റന്റ് ഒഴിവ്

തിരുവനന്തപുരം മെഡിക്കൽ കോളേജ്, ചൈൽഡ് ഡവലപ്പ്മെന്റ് സെന്ററിലെ യൂനിസെഫ് ഫണ്ടഡ് പ്രോജക്ടിലേക്ക് ആറു മാസത്തേക്ക് (ഡിസംബർ 2026 വരെ) ഒരു റിസർച്ച് അസിസ്റ്റന്റിന്റെ താത്ക്കാലിക ഒഴിവുണ്ട്. പ്രതിമാസ വേതനം 30,000 രൂപ. PGDCCD ആണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.

താത്പര്യമുള്ളവർ വിശദമായ ബയോഡേറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ എന്നിവയുമായി ജൂലൈ 10 രാവിലെ 11 ന് സി.ഡി.സി യിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് നേരിട്ടെത്തണം. വിശദവിവരങ്ങൾക്ക്: www.cdckerala.org, 0471 2553540.

മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ്

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജില്‍ ആരംഭിക്കുന്ന ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് ഓണ്‍ലൈനായി ജൂലൈ 15 വരെ അപേക്ഷിക്കാം.

യോഗ്യത: പ്ലസ്ടു, ഏതെങ്കിലും ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സ്, അല്ലെങ്കില്‍ ഏതെങ്കിലും ഡിപ്ലോമ. ഒരു വര്‍ഷത്തെ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് ഡിപ്ലോമ പൂര്‍ത്തിയാക്കിയവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി അഡ്വാന്‍സ് ഡിപ്ലോമയുടെ രണ്ടാം വര്‍ഷ കോഴ്‌സിലേക്ക് പ്രവേശനം (ലാറ്ററല്‍ എന്‍ട്രി) ലഭിക്കും. https://app.srccc.in/register മുഖേന അപേക്ഷിക്കണം.

വിവരങ്ങള്‍ക്ക് www.srccc.in. ജില്ലയിലെ പഠനകേന്ദ്രങ്ങള്‍: ഓക്സ്ഫോര്‍ഡ് കിഡ്സ് മോണ്ടിസോറി ഹൗസ് ഓഫ് ചില്‍ഡ്രന്‍ ആന്‍ഡ് ടീച്ചര്‍ ട്രെയിനിംഗ്, ആശ്രാമം. (ഫോണ്‍: 9745406916), ഓക്സ്ഫോര്‍ഡ് കിഡ്സ് മോണ്ടിസോറി ഹൗസ് ഓഫ് ചില്‍ഡ്രന്‍ ആന്‍ഡ് ടീച്ചര്‍ ട്രെയിനിംഗ്, കെ.സി സെന്റര്‍, ഹൈസ്‌കൂള്‍ ജംഗ്ഷന്‍, കരുനാഗപ്പള്ളി (ഫോണ്‍: 7356971881, 9895616665).


ആയുര്‍വേദ തെറാപ്പിസ്റ്റ് നിയമനം

ജില്ലാ മെഡിക്കല്‍ ഓഫീസിനു കീഴിലുള്ള വിവിധ ആയുര്‍വേദ ആശുപത്രികളില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ്മാരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ജൂലൈ 15 ന് രാവിലെ 11.30 ന് കൂടിക്കാഴ്ച നടത്തും.

എസ് എസ് എല്‍ സിയും സര്‍ക്കാര്‍ അംഗീകൃത ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സുമാണ് യോഗ്യത. പ്രായം 45 വയസില്‍ താഴെ. യോഗ്യത, ജനന തീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് നിയമനം

അട്ടപ്പാടി ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പട്ടികവര്‍ഗ വിഭാഗത്തിലെ യുവതികള്‍ക്കാണ് അവസരം. ഇവരുടെ അഭാവത്തില്‍ മറ്റു വിഭാഗക്കാരെയും പരിഗണിക്കും.

യോഗ്യത- എസ്.എസ്.എല്‍.സി/ തത്തുല്യം, കേരള/ ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകരിച്ച 18 മാസത്തെ ഓക്‌സിലറി നഴ്‌സ് മിഡ്വൈഫറി സര്‍ട്ടിഫിക്കറ്റും കേരള നഴ്‌സസ് ആന്‍ഡ് മിഡ്വൈവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍/ കേരള നഴ്‌സസ് കൗണ്‍സില്‍ നല്‍കുന്ന ഹെല്‍ത്ത് വര്‍ക്കേഴ്‌സ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ്. ശാരീരിക വൈകല്യമുള്ളവര്‍ അര്‍ഹരല്ല.

യോഗ്യത, വയസ്, ജാതി, പ്രവൃത്തിപരിചയം, തിരിച്ചറിയല്‍ രേഖ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജൂലൈ 9ന് രാവിലെ 11ന് അട്ടപ്പാടി എം.ആര്‍.എസില്‍ നടക്കുന്ന വോക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍: 04924-253347.