അറ്റന്‍ഡര്‍ ഒഴിവ്
കപ്പൂര്‍ ഗ്രാമപഞ്ചായത്ത് ഗവ. ഹോമിയോ ഡിസ്പെന്‍സറിയില്‍ അറ്റന്‍ഡര്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാനുള്ള തീയതി ജൂലൈ 14 വരെ നീട്ടി.
പത്താംക്ലാസ് പാസായവര്‍ക്കും രജിസ്റ്റേഡ് ഹോമിയോ മെഡിക്കല്‍ ഓഫീസറുടെ കീഴില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 0466 2276067.
മെഡിക്കല്‍ കോളജിൽ ഇന്റര്‍വ്യൂ
പാലക്കാട് മെഡിക്കല്‍ കോളജിലെ വിവിധ വകുപ്പുകളിലായി ഒഴിവുള്ള പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, സീനിയര്‍ റസിഡന്റ്, ജൂനിയര്‍ റസിഡന്റ്, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍, ലേഡിമെഡിക്കല്‍ ഓഫീസര്‍ തസ്തികകളിലേക്ക് കരാര്‍ വ്യവസ്ഥയിലും, സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച (70 വയസിന് താഴെ) ജീവനക്കാരെ പുന: നിയമന വ്യവസ്ഥയിലും നിയമനം നടത്തുന്നതിന് വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.
യോഗ്യരായവര്‍ ജൂലൈ ഒന്‍പതിന് രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. വിശദ വിവരങ്ങള്‍ക്ക് www.gmcpalakkad.in. ഫോണ്‍: 0491 2951010. www.gmcpalakkad.in.
ഡോക്ടര്‍ നിയമനം
പാലാ കെ.എം. മാണി സ്മാരക ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയില്‍ റേഡിയോ ഡയഗ്‌നോസിസ് ഡോക്ടര്‍ തസ്തികയില്‍ എച്ച്.എം.സി മുഖാന്തിരം കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
അഭിമുഖം ജൂലൈ13ന് ഉച്ചകഴിഞ്ഞ് രണ്ടിന് ആശുപത്രി ഓഫീസില്‍ നടത്തും. യോഗ്യത: എം.ബി.ബി.എസ്, എം.ഡി/ഡി.എം.ആര്‍.ഡി ഇന്‍ റേഡിയോ ഡയഗ്‌നോസിസ്. ഫോണ്‍: 04822 215154.
കണ്ടിജന്റ് ജീവനക്കാരുടെ വോക്ക് ഇന്‍ ഇന്റര്‍വ്യൂ
ജില്ലയിലെ നഗര പ്രദേശങ്ങളില്‍ കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കൊല്ലം വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലേക്ക് കണ്ടിജന്റ് ജീവനക്കാരെ തിരഞ്ഞെടുക്കും.
യോഗ്യത: ഏഴാം ക്ലാസ്. കായികക്ഷമത, മുന്‍കാല പ്രവര്‍ത്തി പരിചയം അഭികാമ്യം. നിയമന കാലാവധി പരമാവധി 90 ദിവസം. വേതനം - ദിവസം 675 രൂപ. കൊല്ലം എന്‍ എച്ച് എം ഹാളില്‍ ജൂലൈ 10ന് രാവിലെ 10 ന് നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍: 0474 2795017.
ചിക്ക് സെക്‌സര്‍ നിയമനം
ആയൂര്‍ തോട്ടത്തറ ഹാച്ചറി കോംപ്ലെക്‌സിലേക്ക് ദിവസ വേതന വ്യവസ്ഥയില്‍ ചിക്ക് സെക്‌സറെ നിയമിക്കും.
യോഗ്യത : വി.എച്ച്.എസ്.ഇ പൗള്‍ട്രി ഹസ്ബന്ററി, ചിക്ക് സെക്‌സിംഗ് ആന്റ് ഹാച്ചറി മാനേജ്‌മെന്റ്, ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നും വെന്റ് രീതി ഉപയോഗിച്ചു കൊണ്ടുള്ള ഡേ ഓള്‍ഡ് ചിക്ക് സെക്‌സിങ്ങില്‍ 98 ശതമാനത്തില്‍ കുറയാത്ത കൃത്യത സാക്ഷ്യപ്പെടുത്തിയ കുറഞ്ഞത് ആറ് മാസത്തെ പ്രവര്‍ത്തി പരിചയം. വേതനം : പ്രതിദിനം 810 രൂപ നിരക്കില്‍ പരമാവധി പ്രതിമാസം 21870 രൂപ.
യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ സഹിതമുള്ള അപേക്ഷ ജൂലൈ 21നകം അസിസ്റ്റന്റ് ഡയറക്ടര്‍, ഹാച്ചറി കോംപ്ലെക്‌സ് തോട്ടത്തറ, ആയൂര്‍-691533 വിലാസത്തില്‍ ലഭിക്കണം.
പാലിയേറ്റീവ് നഴ്സ്
അയ്മനം കുടുംബാരോഗ്യ കേന്ദ്രത്തിൽ പാലിയേറ്റീവ് നഴ്സിന്റെ ഒഴിവിൽ നിയമനത്തിന് ജൂലൈ 21ന് രാവിലെ 10.30ന് അയ്മനം കുടുംബാരോഗ്യ കേന്ദ്രത്തിൽ അഭിമുഖം നടത്തും.
അയ്മനം പഞ്ചായത്ത് നിവാസികൾക്ക് മുൻഗണന. ഫോൺ: 8075436526.
സൈറ്റ് എഞ്ചിനീയര്‍ നിയമനം
മലപ്പുറം ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിലേക്ക് സൈറ്റ് എഞ്ചിനീയര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു.
യോഗ്യത സിവില്‍ എഞ്ചിനീയറിങ്ങില്‍ ബി ടെക് ബിരുദം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷിക്കേണ്ട അവസാന തിയ്യതി ജൂലൈ 25. അപേക്ഷ അയക്കേണ്ട വിലാസം പ്രൊജക്ട് മാനേജര്‍ & എക്‌സിക്യൂട്ടീവ് സെക്രട്ടറി, ജില്ലാ നിര്‍മ്മിതി കേന്ദ്രം, സിവില്‍ സ്റ്റേഷന്‍,മലപ്പുറം 676 505. കൂടുതല്‍ വിവരങ്ങള്‍ക്ക് 0483 2735594
ഫെസിലിറ്റേറ്റര്‍ നിയമനം
തൃശൂര്‍ മെഡിക്കല്‍ കോളേജിലും ചെസ്റ്റ് ആശുപത്രിയിലും ചികിത്സക്കെത്തുന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട രോഗികള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കുന്നതിനായി ആരംഭിച്ച ഫെസിലിറ്റേഷന്‍ സെന്ററില്‍ ഫെസിലിറ്റേറ്ററായി പ്രവര്‍ത്തിക്കുന്നതിന് തൃശൂര്‍ ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു.
പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉള്ളവരെയാണ് നിയമനത്തിന് പരിഗണിക്കുന്നത്. (ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന). പ്രായം 18 നും 45 നും മദ്ധ്യേ. പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ചാലക്കുടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ ജൂലൈ 16 ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന വാക്ക്-ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
ഉദ്യോഗാര്‍ത്ഥികള്‍ ഉച്ചയ്ക്ക് 1.30 മുന്‍പായി റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. നിയമനം ലഭിക്കുന്നവര്‍ക്ക് പ്രതിമാസം 20,000 രൂപ നിരക്കില്‍ ഹോണറേറിയം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0480 2706100.
സഹായി സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ നിയമനം
പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികളുടെയും വിദ്യാര്‍ത്ഥികളുടെയും ഉന്നമനത്തിനായി അവര്‍ക്ക് വിവിധ മേഖലകളില്‍ ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുവേണ്ടി ചാലക്കുടി പട്ടികവര്‍ഗ്ഗ വികസന ഓഫീസിനു കീഴില്‍ സഹായി സെന്റര്‍ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്നതിന് താല്‍പര്യമുള്ള പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യത എസ്.എസ്.എല്‍.സി, കമ്പ്യൂട്ടറില്‍ ഡാറ്റ തയ്യാറാക്കുന്നതിനും അയയ്ക്കുന്നതിനും ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ ടൈപ്പ് ചെയ്യുന്നതിനുമുള്ള പ്രാവിണ്യം. പ്രായപരിധി 18 നും 45 നും മദ്ധ്യേ. ഉദ്യോഗാര്‍ത്ഥികള്‍ ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ജൂലൈ 17 ന് രാവിലെ 10.30 ന് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
സപ്പോര്‍ട്ടിംഗ് എഞ്ചിനീയര്‍ നിയമനം
തൃശ്ശൂര്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കി വരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഡി ബി ടി എസ് മുഖേനയുള്ള ആനുകൂല്യ വിതരണം കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുന്നതിന് സപ്പോര്‍ട്ടിംഗ് എഞ്ചിനീയര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. പ്രതിമാസ ഹോണറേറിയം വ്യവസ്ഥയില്‍ താല്ക്കാലികമായാണ് നിയമനം. ബി.ടെക് ഡിഗ്രി (ബി ടെക് കംപ്യൂട്ടര്‍ സയന്‍സ്/ ഐടി), എം.സി.എ/ എം.എസ്.സി ഐ.ടി/ എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിലുള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രായ പരിധി പരമാവധി 35 വയസ്സ്. നിയമന കാലാവധി ഒരു വര്‍ഷം. ഉദ്യോഗാര്‍ത്ഥികള്‍ വെള്ളക്കടലാസ്സില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റയും, ജാതി, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂലൈ 18 ന് വൈകിട്ട് 5 മണിക്കകം അയ്യന്തോള്‍ സിവില്‍ സ്റ്റേഷനിലുള്ള തൃശ്ശൂര്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2360381.
റീജിയണൽ ക്യാൻസർ സെന്ററിൽ ഇന്റർവ്യൂ
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ വൺ ഇയർ മെഡിക്കൽ ഡോക്യൂമെന്റേഷൻ ട്രെയിനിംഗ് പ്രോഗ്രാമിലേയ്ക് ജൂലൈ 20ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
ജലനിധിയിൽ ഡെപ്യൂട്ടേഷൻ നിയമനം
കേരള റൂറൽ വാട്ടർ സപ്ലൈ ആന്റ് സാനിറ്റേഷൻ ഏജൻസി (ജലനിധി) യുടെ ഇടുക്കി, കണ്ണൂർ റീജണൽ പ്രോജക്റ്റ് മാനേജ്‌മെന്റ് യൂണിറ്റിൽ അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
സർക്കാർ / അർദ്ധസർക്കാർ / പൊതുമേഖല സ്ഥാപനങ്ങൾ / സെക്രട്ടേറിയേറ്റ് ഫിനാൻസ് എന്നിവയിൽ അക്കൗണ്ട്‌സ് ഓഫീസർ റാങ്കിലോ മറ്റു തത്തുല്യ തസ്തികയിലോ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. അക്കൗണ്ട്‌സ് വിഭാഗത്തിൽ 8 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന വികസന പദ്ധതികളിൽ കമ്പ്യൂട്ടർ അടിസ്ഥാനത്തിലുള്ള സാമ്പത്തിക / അക്കൗണ്ട്‌സ് പരിപാലനത്തിലുള്ള 5 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. ജൂലൈ 31നകം അപേക്ഷ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.jalanidhi.kerala.gov.in.
