ഫാർമസിസ്റ്റ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ടെക്‌നീഷ്യൻ, തെറാപ്പിസ്റ്റ്, അധ്യാപക ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷാ രീതി, അവസാന തീയതി എന്നിവ പരിശോധിച്ച് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം.

 

ജില്ലാ ആശുപത്രിയില്‍ കരാര്‍ നിയമനം

തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ദിവസവേതന വ്യവസ്ഥയില്‍ ലാബ് ടെക്നീഷ്യന്‍, നേഴ്സിംഗ് ഓഫീസര്‍, ഡയാലിസിസ് ടെക്നീഷ്യന്‍, റേഡിയോഗ്രാഫര്‍, ഫാര്‍മസിസ്റ്റ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഫിസിയോതെറാപ്പിസ്റ്റ്, അനസ്തേഷ്യ ടെക്നീഷ്യന്‍, മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രേറിയന്‍, ഫുള്‍ ടൈം സ്വീപ്പര്‍, ക്ലര്‍ക്ക്, ലിഫ്റ്റ് ഓപ്പറേറ്റര്‍, സി.എസ്.എസ്.ഡി ടെക്നീഷ്യന്‍, ഇ.സി.ജി ടെക്നീഷ്യന്‍, ടെലഫോണ്‍ ഓപ്പറേറ്റര്‍, ഇലക്ട്രീഷന്‍ & പ്ലംബര്‍, എ.സി മെക്കാനിക്ക്, ഡ്രൈവര്‍, നേഴ്സിംഗ് അസിസ്റ്റന്റ്, ഓക്സിജന്‍ പ്ലാന്റ് ഓപ്പറേറ്റര്‍ തുടങ്ങിയ തസ്തികയിലേക്ക് ദിവസ വേതന നിരക്കില്‍ നിയമനം നടത്തുന്നതിന് യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു.

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിലാസം, യോഗ്യത, പ്രവര്‍ത്തി പരിചയം, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും, പകര്‍പ്പും സഹിതം തൊടുപുഴ ജില്ലാ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 222630,9961119148. ഇമെയില്‍: supdtthqhtdpa@gmail.com

വർക്കല ആയുർവേദ ആശുപത്രിയിൽ ഒഴിവുകൾ; അഭിമുഖം 22 ന്

വർക്കല ഗവ. ജില്ലാ ആയുർവേദ ആശുപത്രിയിലേക്ക് എച്ച്.എം.സി വഴി ദിവസവേതന അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഫിസിയോതെറാപ്പിസ്റ്റ്, ആയുർവേദ തെറാപ്പിസ്റ്റ് (ഫീമെയിൽ), പഞ്ചകർമ്മ അറ്റൻഡർ (ഫീമെയിൽ), സാനിറ്റേഷൻ വർക്കർ എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായുള്ള അഭിമുഖം ജൂലൈ 22ന് ജില്ലാ പഞ്ചായത്തിലെ കോൺഫറൻസ് ഹാളിൽ വച്ച് നടത്തും.

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഫിസിയോതെറാപ്പി ബിരുദം/ബിരുദാനന്തര ബിരുദമാണ് ഫിസിയോതെറാപ്പിസ്റ്റ് തസ്തികയുടെ യോഗ്യത. ആയുർവേദ തെറാപ്പിസ്റ്റിന് കേരള സർക്കാർ നടത്തുന്ന ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സ് പാസായിരിക്കണം. പഞ്ചകർമ്മ അറ്റൻഡർ തസ്തികയ്ക്ക് എസ്.എസ്.എൽ.സിയും പഞ്ചകർമ്മ കോഴ്‌സുമാണ് യോഗ്യത. സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള കോഴ്‌സും പരിഗണിക്കും. സാനിറ്റേഷൻ വർക്കർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി ജയിച്ചിരിക്കണം.

ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് രാവിലെ 10 മണിക്കും ആയുർവേദ തെറാപ്പിസ്റ്റ്, പഞ്ചകർമ്മ അറ്റൻഡർ തസ്തികകളിലേക്ക് 12 മണിക്കും സാനിറ്റേഷൻ വർക്കർ തസ്തികയിലേക്ക് ഉച്ചയ്ക്ക് 2 മണിക്കുമാണ് അഭിമുഖം നടത്തുകയെന്ന് ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു.

ഉദ്യോഗാർത്ഥികൾ അപേക്ഷ, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നിശ്ചിത സമയത്ത് ഇന്റർവ്യൂവിന് നേരിട്ട് ഹാജരാക്കണം. പ്രായപരിധി 45 വയസ്. കൂടുതൽ വിവരങ്ങൾക്ക്: 0470-2605363.



ക്ലിനിക്കൽ സൈക്കോളജിസ്റ്റിറ്റ് താത്കാലിക ഒഴിവ്

കോളേജ് ഓഫ് എൻജിനീയറിങ് ട്രിവാൻഡ്രത്തിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ പാനലിൽ ഉൾപ്പെടുത്തുന്നതിനായി താൽപര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 

സർക്കാർ നിശ്ചയിച്ചിട്ടുള്ള ദിവസ വേതന അടിസ്ഥാനത്തിൽ താൽകാലികമായാണ് നിയമനം നടത്തുന്നത്. ക്ലിനിക്കൽ സൈക്കോളജിയിൽ എം.എ/എം.എസ്.സി അല്ലെങ്കിൽ ക്ലിനിക്കൽ സൈക്കോളജിയിൽ എം.ഫിൽ അല്ലെങ്കിൽ ആർസിഐ അംഗീകാരമുള്ള കോളേജ്/യൂണിവേഴ്സിറ്റിയിൽ നിന്നും 2 വർഷത്തെ കോഴ്സ് പാസായിരിക്കണം അല്ലെങ്കിൽ റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റായി രജിസ്റ്റർ ചെയ്തിരിക്കണം. 

താൽപ്പര്യമുളളവർ ജൂലൈ 22ന് മുൻപ് അപേക്ഷയും ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും principal@cet.ac.in എന്ന ഈമെയിൽ വിലാസത്തിലേക്ക് അയക്കണം. അർഹരായ ഉദ്യോഗാർഥികളെ അഭിമുഖ തീയതി ഇമെയിൽ മുഖാന്തരം അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.cet.ac.in.

സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ അഭിമുഖം

നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ (മെക്കാനിക്കൽ), ട്രേഡ് ഇൻസ്ട്രക്ടർ (ഇലക്ട്രോപ്ലേറ്റിങ്), ട്രേഡ്‌സ്മാൻ (ഇലക്ട്രിക്കൽ) എന്നിവയിൽ ഓരോ ഒഴിവ് ഉണ്ട്. 

ഈ ഒഴിവുകളിലേക്ക് ദിനവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിനായുള്ള അഭിമുഖം ജൂലൈ 16ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് സ്‌കൂളിൽ നടക്കും. 

താല്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സൽ, അവയുടെ പകർപ്പുകൾ എന്നിവ സഹിതം യഥാസമയം അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0472 2812686


ഡോക്ടർ അഭിമുഖം

പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ കരാറടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. എം.ബി.ബി.എസ് ആണ് യോഗ്യത. ടി.സി.എം.സി രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. 

താത്പര്യമുള്ളവർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂലൈ 16 രാവിലെ 11ന് കണ്ണൂരിലെ ജില്ലാ കളക്ടറേറ്റ് ഹാളിൽ ഹാജരാകണം.

എഞ്ചിനീയറിംഗ് കോളേജില്‍ അഭിമുഖം

കൊട്ടാരക്കര ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തും. 

യോഗ്യത: ഇലക്ട്രിക്കല്‍ എന്‍ജിനീറിങ്ങില്‍ ഒന്നാം ക്ലാസ് ഡിപ്ലോമ. പ്രായം, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ജൂലൈ 21 ന് രാവിലെ 9.30 ന് കോളേജില്‍ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0474 2453300, 9746169654.

സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം

ജില്ലയിലെ പോക്സോ സ്പെഷ്യല്‍ കോടതി (അഡീ.ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതി-ഒന്ന്), പുനലൂര്‍, കൊട്ടാരക്കര, കൊല്ലം, കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് (പോക്ലോ) സ്പെഷ്യല്‍ കോടതികള്‍ എന്നിവിടങ്ങളിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ അഭിഭാഷകരുടെ പാനലില്‍ ഉള്‍പ്പെടുത്തുന്നതിലേക്കായി ഏഴ് വര്‍ഷത്തില്‍ കുറയാത്ത അഭിഭാഷക പരിചയമുള്ള വരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പേര്, മേല്‍വിലാസം, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി, വയസ്, ജനന തീയതി, ജാതി/മതം, യോഗ്യത, എന്റോള്‍മെന്റ് നമ്പരും തീയതിയും, പ്രവൃത്തിപരിചയം, താമസസ്ഥലം ഉള്‍പ്പെടുന്ന പൊലീസ് സ്റ്റേഷന്റെ പേര് എന്നിവ ഉള്‍പ്പെടുത്തിയ ബയോഡേറ്റയും ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഉള്ളടക്കം ചെയ്യണം. അപേക്ഷകള്‍ ജൂലൈ 22 നകം ജില്ലാകലക്ടറുടെ കാര്യാലയത്തില്‍ ലഭിക്കണം. ഫോണ്‍: 0474 2793473.



കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് തത്ക്കാലിക നിയമനം

വിഴിഞ്ഞം (ന്യൂ) മൂക്കോല കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് വിവിധ തസ്തികകളിൽ 180 ദിവസത്തേക്ക് താത്ക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 

ബി.എസ്.സി എം.എൽ.റ്റി അല്ലെങ്കിൽ ഡി.എം.എൽ.റ്റി യോഗ്യതയുള്ളവർക്ക് ലാബ് ടെക്‌നീഷ്യൻ തസ്തികയിലേക്കും, ഇ.സി.ജി ടെക്‌നീഷ്യൻ കോഴ്‌സും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് ഇ.സി.ജി ടെക്‌നീഷ്യൻ കം മൾട്ടിപർപ്പസ് വർക്കർ തസ്തികയിലേക്കും അപേക്ഷിക്കാം. ബി ഫാം അല്ലെങ്കിൽ ഡി ഫാം ഉള്ളവർക്കാണ് ഫാർമസിസ്റ്റ് തസ്തികയിലേക്ക് അവസരം.

മൂന്ന് തസ്തികകളിലും ഓരോ ഒഴിവുകൾ വീതമാണുള്ളത്. പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർഥികൾക്ക് നിയമനത്തിൽ മുൻഗണന നൽകുന്നതായിരിക്കും. 

താത്പര്യമുള്ള ഉദ്യോഗാർഥികൾ മൊബൈൽ നമ്പർ സഹിതമുള്ള ബയോഡാറ്റ, വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം ജൂലൈ 18 ഉച്ചയ്ക്ക് 2 മണിക്ക് ആശുപത്രിയിൽ ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ ഇൻ ചാർജ്ജ് അറിയിച്ചു.

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഡെപ്യൂട്ടേഷൻ നിയമനം

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പത്തനംതിട്ട, കോട്ടയം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസുകളിലെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ തസ്തികകളിലെ ഒഴിവുകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. 

സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ 51,400-1,10,300 രൂപ ശമ്പള സ്‌കെയിലിലോ അതിനു താഴെയുള്ള 41,300-87,000 രൂപ ശമ്പള സ്‌കെയിലിലോ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അപേക്ഷിക്കാം. ചട്ടപ്രകാരമുള്ള അപേക്ഷകൾ ജൂലൈ 28-ന് മുമ്പായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്, കാഞ്ഞാണി റോഡ്, എസ്.എൻ. പാർക്ക്, പൂത്തോൾ പി.ഒ., തൃശ്ശൂർ - 680004 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2386871.



ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ അധീനതയിലുള്ള ദക്ഷിണമേഖല ട്രെയിനിംഗ് ഇൻസ്പെക്ടറുടെ നിയന്ത്രണത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം ജില്ലകളിൽ പ്രവർത്തിച്ചുവരുന്ന ഐ.ടി.ഐകളിലേയ്ക്ക് 'എംപ്ലോയബിലിറ്റി സ്‌കിൽസ്' വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇൻസ്ട്രക്ടറുടെ നിയമനത്തിന് അഭിമുഖം നടത്തും. 

ബി ബി എ/ എം ബി എ/ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രി, ഇംഗ്ലീഷിൽ മികച്ച ആശയവിനിമയത്തിനുള്ള കഴിവും, പ്ലസ്ടു / ഡിപ്ലോമ തലത്തിലുള്ള അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. 

യോഗ്യതയുള്ളവർ ജൂലൈ 22ന് രാവിലെ 11ന് തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിൽ പ്രവർത്തിക്കുന്ന ദക്ഷിണമേഖല ട്രെയിനിംഗ് ഇൻസ്പെക്ടർ ഓഫീസിൽ അഭിമുഖത്തിനെത്തണം. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, സർട്ടിഫിക്കറ്റിന്റെ അസലും പകർപ്പും സഹിതം നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2316680.

കേരള എസ്.സി.ഇ.ആർ.ടിയിലേക്ക്  ഡെപ്യൂട്ടേഷൻ നിയമനം

കേരള സർക്കാരിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ കേരള എസ്.സി.ഇ.ആർ.ടിയിലേക്ക് മലയാളം, അറബിക്, ഉർദു, ഹിസ്റ്ററി, റിസർച്ച് ആൻഡ് പബ്ലിക്കേഷൻ, ഇൻ സർവീസ് ടീച്ചർ എഡ്യൂക്കേഷൻ, പ്രി പ്രൈമറി എഡ്യൂക്കേഷൻ എന്നീ വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ/ റിസർച്ച് ഓഫീസർ ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിനായി സർക്കാർ സ്‌കൂളുകൾ, സർക്കാർ അദ്ധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളേജുകൾ, സർക്കാർ ട്രെയിനിംഗ് കോളേജുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ഫുൾടൈം അദ്ധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 

അപേക്ഷകൾ വകുപ്പു മേലധികാരികളുടെ നിരാക്ഷേപ പത്രം സഹിതം ജൂലൈ 23ന് മുൻപായി ഡയറക്ടർ, എസ്.സി.ഇ.ആർ.ടി., വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം 12 വിലാസത്തിൽ ലഭിക്കണം. അഭിമുഖം നടത്തിയായിരിക്കും നിയമനത്തിനായുളളവരെ തെരഞ്ഞെടുക്കുന്നത്. വിശദവിവരങ്ങൾക്ക്: www.scert.kerala.gov.in.

അധ്യാപക ഒഴിവ്: അഭിമുഖം 15ന്

കരിക്കകം ഗവ. ഹൈസ്‌കൂളിൽ എച്ച്. എസ്. ടി സാമൂഹ്യശാസ്ത്രം തസ്തികയിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്.

യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 15ന് രാവിലെ 11 മണിക്ക് സ്‌കൂൾ ഓഫീസിൽ ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.



അധ്യാപക നിയമനം

കൊല്ലം സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമിലെ ഏഴാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്ക് കണക്ക്, സയന്‍സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ ട്യൂഷന്‍ നല്‍കുന്നതിനായി അധ്യാപകരെ നിയമിക്കും. 

യോഗ്യത: ബി.എഡ്. ബയോഡേറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പ് സഹിതം ജൂലൈ 21ന് രാവിലെ 10ന് ചില്‍ഡ്രന്‍സ് ഹോമില്‍ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0474-2743821.

കേരള വന ഗവേഷണ സ്ഥാപനത്തിൽ ഇന്റർവ്യൂ

കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ “Developing improved management practices and eco restoration protocols for teak plantations of different site qualities in Kerala” ൽ പ്രോജക്ട് ഫെല്ലോയുടെ താത്ക്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ജൂലൈ 23, രാവിലെ 10ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വച്ച് ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.kfri.res.in.

ഇക്കണോമിക്സിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്

2026-27 അധ്യയന വർഷത്തിൽ തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിംഗ് ട്രിവാൻഡ്രത്തിൽ ഇക്കണോമിക്സ് വിഷയത്തിൽ ഗസ്റ്റ് ലക്ചററെ ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നതിനായി കോളേജ് വിദ്യാഭ്യാസ വകുപ്പ് തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരായ ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളുമായി ജൂലൈ 20 രാവിലെ 9.30ന് ബന്ധപ്പെട്ട വിഭാഗം മേധാവിയ്ക്ക് മുൻപാകെ നേരിട്ട് ഹാജരാകണം. കൂടുതൽവിവരങ്ങൾക്ക്: www.cet.ac.in.

പ്രോജക്ട് ഫെലോ ഒഴിവ്

കേരള സംസ്ഥാന ശാസ്ത്ര, സാങ്കേതിക, പരിസ്ഥിതി കൗൺസിലിൽ (KSCSTE) ഇൻഫർമേഷൻ സിസ്റ്റംസ് ഡിവിഷനിലെ താൽക്കാലിക പ്രോജക്ട് ഫെലോ തസ്തികയിലേക്ക് ജൂലൈ 21 രാവിലെ 11 ന് തിരുവനന്തപുരം പട്ടം ശാസ്ത്രഭവനിൽ വച്ച് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദ വിവരങ്ങൾക്ക്: www.kscste.kerala.gov.in.