ലാബ് ടെക്നിഷ്യൻ, കേസ് വർക്കർ, നഴ്‌സിംഗ് ഓഫീസർ, ക്ലാർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ, അധ്യാപക തുടങ്ങി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷാ രീതി, അവസാന തീയതി എന്നിവ പരിശോധിച്ച് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം.
ലാബ് ടെക്നിഷ്യൻ താൽക്കാലിക ഒഴിവ്
തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ആന്റ് ക്ലിനിക്കൽ ലബോറട്ടറിയിൽ NCDC പ്രോജക്ടിലേക്ക് ലബോറട്ടറി ടെക്നീഷ്യന്റെ ഒരു താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
എം.എസ്.സി എം.എൽ.ടി (മൈക്രോബയോളജി) അല്ലെങ്കിൽ ബി.എസ്.സി എം.എൽ.ടി, എം.എസ്.സി മെഡിക്കൽ മൈക്രോബയോളജിയും ആറ് മാസം പ്രവർത്തിപരിചയവുമാണ് യോഗ്യത.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20. അപേക്ഷ സമർപ്പിക്കേണ്ട മേൽവിലാസം: ഡയറക്ടർ, സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ആന്റ് ക്ലിനിക്കൽ ലബോറട്ടറി, റെഡ്ക്രോസ് റോഡ്, വഞ്ചിയൂർ പി.ഒ., തിരുവനന്തപുരം–695035. ഇമെയിൽ: phlabtvpm@gmail.com. ഫോൺ: 0471 2472225.
സർക്കാർ ടെക്നിക്കൽ ഹൈസ്‌കൂളിൽ താത്ക്കാലിക നിയമനം
നെടുമങ്ങാട് സർക്കാർ ടെക്നിക്കൽ ഹൈസ്‌കൂളിൽ മെക്കാനിക്കൽ വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ, ഇലക്ട്രോപ്ലേറ്റിംഗ് ട്രേഡ് ഇൻസ്ട്രക്ടർ, ഇലക്ട്രിക്കൽ ട്രേഡ്‌സ്മാൻ എന്നിവയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു.
അഭിമുഖം ജൂലൈ 16 രാവിലെ 10ന് സ്‌കൂളിൽ നടക്കും. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പുകൾ എന്നിവ സഹിതം അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 0472- 2812686

സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ താൽക്കാലിക ഒഴിവ്
പാലക്കാട് ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിൽ വനിതകൾക്കായി സംവരണം ചെയ്ത കേസ് വർക്കർ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്.
നിയമം/സോഷ്യൽവർക്ക്/സോഷ്യോളജി/സോഷ്യൽ സയൻസ്/സൈക്കോളജി എന്നീ വിഷയങ്ങളിലേതിലെങ്കിലും അംഗീകൃത സർവ്വകലാശാലാ ബിരുദവും, 3 വർഷത്തെ പ്രവൃത്തിപരിചയവും ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
പ്രതിമാസ ശമ്പളം 28000 രൂപ. പ്രായപരിധി 01/01/2026 ന് 25 നും 45 നും മദ്ധ്യേ. തത്പരരായ ഉദ്യോഗാർത്ഥികൾ 2026 ജൂലൈ 22 നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള NOC ഹാജരാക്കേണ്ടതാണ്.
നഴ്‌സിംഗ് ഓഫീസര്‍ താല്‍ക്കാലിക നിയമനം
റാന്നി താലൂക്ക് ആശുപത്രിയില്‍ നഴ്‌സിംഗ് ഓഫീസര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
നഴ്‌സിംഗ് ഓഫീസര്‍ താല്‍ക്കാലിക നിയമനം
റാന്നി താലൂക്ക് ആശുപത്രിയില്‍ നഴ്‌സിംഗ് ഓഫീസര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ബി.എസ്.സി നഴ്‌സിംഗ്/ജി എന്‍ എം, കേരള നഴ്‌സസ് ആന്റ് മിഡ്വൈവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ഉയര്‍ന്ന പ്രായപരിധി 45. ഉദ്യോഗാര്‍ഥികള്‍ വ്യക്തിവിവര കുറിപ്പിനൊപ്പം തിരിച്ചറിയല്‍ രേഖ, പ്രവൃത്തി പരിചയം, യോഗ്യത എന്നിവ തെളിയിക്കുന്ന പ്രമാണങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം താലൂക്ക് ആശുപത്രിയില്‍ അപേക്ഷ സമര്‍പ്പിക്കണം.
അവസാന തീയതി ജൂലൈ 22 രാവിലെ 10.30. അഭിമുഖം ജൂലൈ 22 രാവിലെ 11 ന് റാന്നി എം.സി.സി.എം താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ നടത്തും. അഭിമുഖത്തിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. പ്രവൃത്തി പരിചയമുള്ളവര്‍ക്കും റാന്നി താലൂക്കില്‍ സ്ഥിര താമസക്കാര്‍ക്കും മുന്‍ഗണന. ഫോണ്‍: 9188522990.
ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി നിയമനം
കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന് കീഴിലുള്ള ജില്ലാ സ്‌പോർട്‌സ് കൗൺസിലുകളിലെ പ്രതീക്ഷിത ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി തസ്തികകളിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കൊല്ലം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഒഴിവുകളിലേക്കാണ് നിയമനം.
കേരള ഗവൺമെന്റ് സെക്രട്ടേറിയറ്റ് സർവീസിലെ സെക്ഷൻ ഓഫീസർ തസ്തികയിലോ വിവിധ വകുപ്പുകളിലെ സമാന തസ്തികകളിലോ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. മാതൃവകുപ്പിൽ നിന്നുള്ള നിരാക്ഷേപപത്രം സഹിതമുള്ള അപേക്ഷ ജൂലൈ 31 വൈകുന്നേരം 5 നകം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ, തിരുവനന്തപുരം-695001 എന്ന വിലാസത്തിൽ ലഭിക്കണം.
കൂടുതൽ വിവരങ്ങൾക്ക് കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ നേരിട്ടോ 0471-2330167 എന്ന ഫോൺ നമ്പരിലോ ബന്ധപ്പെടാം.
ഗവൺമെന്റ് പോളിടെക്‌നിക് കോളേജിൽ ഇന്റർവ്യൂ
ഗവൺമെന്റ് പോളിടെക്‌നിക് കോളേജ് നെടുമങ്ങാട്ടിൽ വിവിധ അധ്യാപക, സാങ്കേതിക തസ്തികകളിലേക്കുള്ള താൽക്കാലിക നിയമനത്തിനായി ജൂലൈ 15, 16 തീയതികളിൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ കൂടിക്കാഴ്ച നടത്തും.
ജൂലൈ 15 രാവിലെ 10ന് മാത്തമാറ്റിക്‌സ് അസിസ്റ്റന്റ് പ്രൊഫസർ, രാവിലെ 11ന് ഫിസിക്‌സ് അസിസ്റ്റന്റ് പ്രൊഫസർ, ഉച്ചയ്ക്ക് 12ന് ഇലക്ട്രോണിക്‌സ് ലക്ചറർ എന്നീ തസ്തികകളിലേക്കാണ് കൂടിക്കാഴ്ച.
ജൂലൈ 16 രാവിലെ 10ന് ഇലക്ട്രോണിക്‌സ് ഡെമോൺസ്‌ട്രേറ്റർ, രാവിലെ 11ന് കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ഡെമോൺസ്‌ട്രേറ്റർ എന്നീ തസ്തികകളിലേക്കും അഭിമുഖം നടക്കും. മാത്തമാറ്റിക്‌സ്, ഫിസിക്‌സ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികകൾക്ക് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. NET/M.Phil./Ph.D. യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും.
ഇലക്ട്രോണിക്‌സ് ലക്ചറർ തസ്തികയ്ക്ക് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗിൽ 60 ശതമാനം മാർക്കോടെ ബി.ടെക്കും എം.ടെക് യോഗ്യതയുള്ളവർക്ക് മുൻഗണനയും ഉണ്ടായിരിക്കും. ഇലക്ട്രോണിക്‌സ് ഡെമോൺസ്‌ട്രേറ്റർ തസ്തികയ്ക്ക് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗിൽ മൂന്ന് വർഷ ഡിപ്ലോമയോ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദമോ, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ഡെമോൺസ്‌ട്രേറ്റർ തസ്തികയ്ക്ക് കമ്പ്യൂട്ടർ എഞ്ചിനീയറിംഗിൽ മൂന്ന് വർഷ ഡിപ്ലോമയോ കമ്പ്യൂട്ടർ സയൻസ്, ഐ.ടി. അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ ബിരുദമോ ആണ് യോഗ്യത.
താൽപര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം നിശ്ചിത സമയത്ത് പ്രിൻസിപ്പാൾ ഓഫീസിൽ നേരിട്ട് ഹാജരാകണം.

ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ ഡെപ്യൂട്ടേഷൻ നിയമനം
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പത്തനംതിട്ട, കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസുകളിൽ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ തസ്തികകളിലെ ഒഴിവുകളിലേയ്ക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു.
സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 51,400-1,10,300 ശമ്പള സ്‌കെയിലുള്ളവർക്കും അതിനു താഴെ 41,300-87,000 വരെ ശമ്പള സ്‌കെയിലുള്ളവർക്കും അപേക്ഷിക്കാം. ചട്ടപ്രകാരമുള്ള അപേക്ഷകൾ ജൂലായ് 28-ന് മുമ്പായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്, കാഞ്ഞാണി റോഡ്, എസ്.എൻ. പാർക്ക്, പൂത്തോൾ പി.ഒ., തൃശ്ശൂർ, പിൻ: 680 004 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0487 2386871.
ക്ലാർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഡെപ്യൂട്ടേഷൻ ഒഴിവ്
കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയിൽ നിലവിലുള്ള ക്ലാർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലെ ഒഴിവിലേക്ക് അന്യത്ര സേവന വ്യവസ്ഥയിലുള്ള നിയമനത്തിന് സമാന തസ്തികയിലുള്ള വിവിധ സർക്കാർ അർധ സർക്കാർ വകുപ്പുകളിലെ ജീവനക്കാരിൽനിന്നും അപേക്ഷ ക്ഷണിച്ചു. ശമ്പള സ്കെയിൽ : 26,500-60,700. കൂടുതൽവിവരങ്ങൾക്ക്: www.ksmha.org.