ലാബ് ടെക്നീഷ്യൻ നിയമനം
കല്ലറ കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. യോഗ്യത: പ്ലസ് ടൂ, ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽനിന്ന് ലഭിച്ച ഡി.എം.എൽടി/ഉയർന്ന യോഗ്യത എന്നിവ ഉള്ളവരും പാരാമെഡിക്കൽ കൗൺസിൽ അംഗീകൃത രജിസ്ട്രേഷൻ ഉള്ളവരും ആയിരിക്കണം.
മുൻപരിചയമുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും സഹിതം ഓഗസ്റ്റ് മൂന്നിന് രാവിലെ 11ന് കല്ലറ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തണം.
ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സ് ഒഴിവ്
വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ അഡ്‌ഹോക്ക് വ്യവസ്ഥയില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സ് ഗ്രേഡ് II തസ്തികയിലേക്ക് താല്ക്കാലിക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്കായി ജൂലൈ 25 ന് രാവിലെ 10.30 ന് വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രം ഓഫീസില്‍ അഭിമുഖം നടക്കും.
ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സ് ഒഴിവ്
വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ അഡ്‌ഹോക്ക് വ്യവസ്ഥയില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സ് ഗ്രേഡ് II തസ്തികയിലേക്ക് താല്ക്കാലിക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്കായി ജൂലൈ 25 ന് രാവിലെ 10.30 ന് വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രം ഓഫീസില്‍ അഭിമുഖം നടക്കും.
പ്ലസ് ടു, സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ലഭിച്ച ജെ.പി.എച്ച്.എന്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റ്, കേരള നഴ്സസ് ആന്‍ഡ് മിഡ്വൈവ്സ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 0494 2457642.
പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ നിയമനം
പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് താല്ക്കാലികാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്സ്, അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ തസ്തികകളില്‍ അഭിമുഖം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും അവയുടെ പകര്‍പ്പുകളും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും സഹിതം അഭിമുഖത്തിന് ഹാജരാകണം.
സ്റ്റാഫ് നഴ്സ് തസ്തികയില്‍ നിയമിക്കുന്നതിന് ജൂലൈ 21 ന് രാവിലെ 11 ന് അഭിമുഖം നടക്കും. പ്ലസ് ടു, കേരള നഴ്സിംഗ് കൗണ്‍സില്‍ അംഗീകാരമുള്ള ജി.എന്‍.എം അല്ലെങ്കില്‍ ബി.എസ്.സ്.നഴ്സിംഗ് എന്നിവയാണ് യോഗ്യത.
അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ നിയമനത്തിന് പ്ലസ് ടു, ഓപ്പറേഷന്‍ തിയേറ്റര്‍ & അനസ്‌തേഷ്യ ടെക്‌നോളജിയില്‍ ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമയാണ് യോഗ്യത. രണ്ടു തസ്തികകളിലേക്കും പ്രവൃത്തി പരിചയം അഭികാമ്യമാണ്. ജൂലൈ 22 ന് രാവിലെ 11 ന് അഭിമുഖം നടക്കും. ഫോണ്‍ നമ്പര്‍: 9495999304.
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ താൽക്കാലിക നിയമനം
മഴക്കാല പകർച്ചവ്യാധികൾ വ്യാപകമാകുന്ന സാഹചര്യത്തിൽ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ അടിയന്തരാടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് താൽക്കാലിക നിയമനത്തിനായി വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.
സ്റ്റാഫ് നഴ്സ് തസ്തികയിലേക്കുള്ള യോഗ്യത പ്ലസ് ടു, സർക്കാർ അംഗീകൃത ജി.എൻ.എം കോഴ്സ് അല്ലെങ്കിൽ ബി.എസ്‌സി. നഴ്സിംഗ്, നഴ്സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയാണ്. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
അനസ്‌തേഷ്യ ടെക്‌നീഷ്യൻ തസ്തികയിലേക്ക് പ്ലസ് ടു വും ഡിഗ്രി/ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയേറ്റർ ആൻഡ് അനസ്‌തേഷ്യ ടെക്‌നോളജിയും യോഗ്യതയാണ്. പ്രവൃത്തിപരിചയം അഭികാമ്യമാണ്. സ്റ്റാഫ് നഴ്സ് തസ്തികയിലേക്കുള്ള അഭിമുഖം ജൂലൈ 21 രാവിലെ 11നും, അനസ്‌തേഷ്യ ടെക്‌നീഷ്യൻ തസ്തികയിലേക്കുള്ള അഭിമുഖം ജൂലൈ 22 രാവിലെ 11 നും നടക്കും.
താത്പര്യമുള്ള ഉദ്യോഗാർഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും സഹിതം നിശ്ചിത സമയത്ത് അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് സമയങ്ങളിൽ ജില്ലാ ആശുപത്രിയുമായി ബന്ധപ്പെടാം.
ഫുൾടൈം മീനിയൽ നിയമനം
ആലപ്പുഴ ഗവ. മുഹമ്മദൻ ഗേൾസ് എച്ച് എസിൽ ദിവസവേതന അടിസ്ഥാനത്തിൽ ഒരു ഫുൾടൈം മീനിയൽ ജീവനക്കാരനെ തിരഞ്ഞെടുക്കുന്നതിനായി ജൂലൈ 21 രാവിലെ 11 മണിക്ക് അഭിമുഖം നടത്തും. ഫോൺ:9142158099.
അതിഥി അധ്യാപക ഒഴിവ്
മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ 2മലയാളം വിഭാഗത്തിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് മേഖല കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ജൂലൈ 20 ന് രാവിലെ 9.30 ന് അഭിമുഖം നടക്കും.
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ അസ്സല്‍ രേഖകള്‍ സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍- 9061734918, 0483-2734918 .
വെറ്ററിനറി സര്‍ജന്‍ നിയമനം
മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടപ്പിലാക്കുന്ന രാത്രികാല അടിയന്തര മൃഗചികിത്സാ സേവനമായ 'നൈറ്റ് വെറ്റ്' മൊബൈല്‍ യൂണിറ്റിലെ നിലവിലുള്ള ഒഴിവുകളിലേക്ക് 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജന്‍മാരെ നിയമിക്കുന്നതിനായി ജൂലൈ 21-ന് രാവിലെ 11 ന് വാക്ക്-ഇന്‍ ഇന്റര്‍വ്യൂ നടത്തും.
വെറ്ററിനറി സര്‍ജന്‍ നിയമനം
മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടപ്പിലാക്കുന്ന രാത്രികാല അടിയന്തര മൃഗചികിത്സാ സേവനമായ 'നൈറ്റ് വെറ്റ്' മൊബൈല്‍ യൂണിറ്റിലെ നിലവിലുള്ള ഒഴിവുകളിലേക്ക് 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജന്‍മാരെ നിയമിക്കുന്നതിനായി ജൂലൈ 21-ന് രാവിലെ 11 ന് വാക്ക്-ഇന്‍ ഇന്റര്‍വ്യൂ നടത്തും.
ബി.വി.എസ്.സി & എ.എച്ച്. യോഗ്യതയും വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉള്ളവര്‍ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഹാജരാകണം. ഫോണ്‍- 0483 273497.
എം.എസ്.പിയില്‍ ക്യാമ്പ് ഫോളോവര്‍ നിയമനം
മലബാര്‍ സ്‌പെഷ്യല്‍ പോലീസ് (എം.എസ്.പി) ബറ്റാലിയനില്‍ 59 ദിവസത്തേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ക്യാമ്പ് ഫോളോവര്‍മാരെ താത്ക്കാലികമായി നിയമിക്കുന്നതിനായി ജൂലൈ 21-ന് രാവിലെ 10 ന് എം.എസ്.പി ആസ്ഥാനത്ത് പ്രായോഗിക പരീക്ഷയും അഭിമുഖവും നടത്തും. സ്വീപ്പര്‍, വാട്ടര്‍ കാരിയര്‍, ധോബി, ട്രെയിനിങ് പര്‍പ്പസ് എന്നീ ജനറല്‍ വിഭാഗങ്ങളിലേക്കാണ് സെലക്ട് ലിസ്റ്റ് തയ്യാറാക്കി നിയമനം നടത്തുക.
താത്്പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം ഹാജരാകണം. ഫോണ്‍- 0483-2734921.
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജി-കണ്ണൂരിന് കീഴിലുള്ള കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിങ്ങ് കോളേജില്‍, അസിസ്റ്റന്റ് പ്രൊഫസര്‍(ഇന്റീരിയര്‍ ഡിസൈനിങ്ങ് ആന്റ് ഫര്‍ണിഷിങ്ങ്) തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി, എം.ആര്‍ക് അല്ലെങ്കില്‍ എം.എസ്.സി ഇന്റീരിയര്‍ യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യതയുള്ളവര്‍ വയസ്, വിദ്യാഭ്യാസയോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം ജൂലൈ 31 ന് വൈകിട്ട് 5 മണിക്കു മുമ്പായി എക്സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജി-കണ്ണൂര്‍, പി.ഒ.കിഴുന്ന, തോട്ടട, കണ്ണൂര്‍-7 എന്ന വിലാസത്തില്‍ തപാല്‍മുഖേനയോ നേരിട്ടോ അപേക്ഷകള്‍ സമര്‍പ്പിക്കണം.
മേല്‍ യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ ബി.ആര്‍ക് യോഗ്യതയുളളവരെയും പരിഗണിക്കും. ഇ-മെയില്‍ മുഖേനയുള്ള അപേക്ഷകള്‍ സ്വീകരിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8281574390, 0497 2965390
കായികാധ്യാപകൻ, ലൈബ്രറിയൻ ഒഴിവ്
ജില്ലാ പഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ജില്ലാ പഞ്ചായത്തിന് കീഴിൽ വരുന്ന ഗവ.സ്‌കൂളുകളിൽ കായികാധ്യാപകൻ, ലൈബ്രറിയൻ എന്നീ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 23 രാവിലെ 10.30ന് ജില്ലാ പഞ്ചായത്തിൽ അഭിമുഖത്തിന് എത്തണമെന്ന് തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.
ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കൂടിക്കാഴ്ച
ഷൊര്‍ണ്ണൂര്‍ ഗണേശ്ഗിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എസ് വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഹിന്ദി (ജൂനിയര്‍) അധ്യാപക ഒഴിവ്. യോഗ്യരായവര്‍ അസല്‍ രേഖകള്‍ സഹിതം ജൂലായ് 22ന് ഉച്ചയ്ക്ക് 2ന് അഭിമുഖത്തിനായി എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ : 9446142917.
പി.എം.ജി.എച്ച്.എസില്‍ കൂടിക്കാഴ്ച
പി.എം.ജി.എച്ച്.എസില്‍ യു.പി.എസ്.ടി തസ്തികയിലേക്ക് ദിവസവേതാടിസ്ഥാനത്തില്‍ അധ്യാപക നിയമനത്തിനായി ജൂലൈ 21ന് രാവിലെ 10ന് കൂടിക്കാഴ്ച നടത്തും.
യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. ഫോണ്‍ : 9495761229
പാലക്കാട് സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ കൂടിക്കാഴ്ച
പാലക്കാട് സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ഒഴിവുള്ള ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് എഞ്ചിനിയറിംഗ് ട്രേഡ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് കൂടിക്കാഴ്ച ജൂലൈ 22ന് രാവിലെ 10ന് നടത്തും.
പാലക്കാട് സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ കൂടിക്കാഴ്ച
പാലക്കാട് സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ഒഴിവുള്ള ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് എഞ്ചിനിയറിംഗ് ട്രേഡ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് കൂടിക്കാഴ്ച ജൂലൈ 22ന് രാവിലെ 10ന് നടത്തും.
ബന്ധപ്പെട്ട വിഷയത്തില്‍ ഐ.ടി.ഐ അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. വിവരങ്ങള്‍ www.gptcpalakkad.in ല്‍ ലഭിക്കും. ഫോണ്‍ - 04912572640.
പോളിടെക്നിക് കോളേജിൽ അഭിമുഖം
തിരുവനന്തപുരം നെടുമങ്ങാട് ഗവ. പോളിടെക്നിക് കോളേജിലെ വിവിധ തസ്തികകളിലേക്കുള്ള അഭിമുഖം ജൂലൈ 21, 22 തീയതികളിൽ രാവിലെ 10 മുതൽ കോളേജിൽ നടക്കും. മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളിൽ അസി. പ്രൊഫസർ, ഇലക്ട്രോണിക്സ് എൻജിനിയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് ടെക്നോളജി വിഷയങ്ങളിൽ ലക്ചറർ എന്നീ തസ്തികയിലേക്ക് 21 നും കമ്പ്യൂട്ടർ എൻജിനിയറിങ്, ഇലക്ട്രോണിക്സ് എൻജിനിയറിങ് വിഷയങ്ങളിൽ ഡെമോൺസ്ട്രേറ്റർ തസ്തികകളിലേക്ക് 22 നുമാണ് അഭിമുഖം.
പോളിടെക്നിക് കോളേജിൽ അഭിമുഖം
തിരുവനന്തപുരം നെടുമങ്ങാട് ഗവ. പോളിടെക്നിക് കോളേജിലെ വിവിധ തസ്തികകളിലേക്കുള്ള അഭിമുഖം ജൂലൈ 21, 22 തീയതികളിൽ രാവിലെ 10 മുതൽ കോളേജിൽ നടക്കും. മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളിൽ അസി. പ്രൊഫസർ, ഇലക്ട്രോണിക്സ് എൻജിനിയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് ടെക്നോളജി വിഷയങ്ങളിൽ ലക്ചറർ എന്നീ തസ്തികയിലേക്ക് 21 നും കമ്പ്യൂട്ടർ എൻജിനിയറിങ്, ഇലക്ട്രോണിക്സ് എൻജിനിയറിങ് വിഷയങ്ങളിൽ ഡെമോൺസ്ട്രേറ്റർ തസ്തികകളിലേക്ക് 22 നുമാണ് അഭിമുഖം.
ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പാൾ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് നേരിട്ട് എത്തണം. വിശദവിവരങ്ങൾക്ക്: 0472-2802686.
