സ്റ്റാഫ് നഴ്സ്, ക്ലർക്ക് കം ടൈപ്പിസ്റ്റ്, ഫാർമസിസ്റ്റ്, മെഡിക്കൽ ഓഫീസർ, ക്ലീനിങ് സ്റ്റാഫ്, അധ്യാപക ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ഏറ്റവും പുതിയ ജോലി അവസരങ്ങൾ, അപേക്ഷാ രീതി, ശമ്പളം, പ്രായപരിധി, തിരഞ്ഞെടുപ്പ് നടപടികൾ, അവസാന തീയതി എന്നിവയുടെ വിശദവിവരങ്ങൾ ഇവിടെ ലഭിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഉടൻ അപേക്ഷിക്കുക.



പോളിടെക്നിക് കോളേജില്‍ താല്‍ക്കാലിക നിയമനം

നെടുംകണ്ടം സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ വിവിധ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

മാത്തമാറ്റിക്സ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, മെക്കാനിക്കല്‍ വിഭാഗങ്ങളില്‍ വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഡെമോണ്‍സ്ട്രേറ്റര്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം.

യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, ബയോഡേറ്റ എന്നിവയുമായി ആഗസ്റ്റ് അഞ്ചിന് രാവിലെ 10 ന് എഴുത്തുപരീക്ഷയ്ക്കും അഭിമുഖത്തിനുമായി പോളിടെക്‌നിക് കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 04868 -234082. ഇമെയില്‍-gptcnedumkandam.ac.in

സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ​​​​​​​വാക്-ഇൻ ഇന്റർവ്യൂ

അഞ്ചൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ആഗസ്റ്റ് 5 രാവിലെ 10 ന് ആശുപത്രിയിൽ വാക്-ഇൻ ഇന്റർവ്യൂ നടത്തും.

ബിഎസ്‌സി നഴ്സിങ്/ ജനറൽ നഴ്സിങ് യോഗ്യതയും നഴ്സിങ് കൗൺസിൽ രജസ്ട്രേഷനും ഉള്ളവർക്ക് പങ്കെടുക്കാം. പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ആശുപത്രിയിൽ നേരിട്ടെത്തണം. കൂടുതൽ വിവരങ്ങൾക്ക്: 0475-2273560.


അതിഥി അധ്യാപക നിയമനം

അരിമ്പ്ര ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഒഴിവുള്ള കെമിസ്ട്രി സീനിയര്‍, സുവോളജി ജൂനിയര്‍ തസ്തികകളിലേക്കുള്ള അതിഥി അധ്യാപക നിയമത്തിനുള്ള അഭിമുഖം ആഗസ്റ്റ് 17 ന് രാവിലെ 10 ന് കോളെജ് ഓഫീസില്‍ നടക്കും. ഫോണ്‍- 9946429265.

എച്ച്എസ്എസ്ടി റഷ്യൻ നിയമനം

തിരുവനന്തപുരം, വെള്ളനാട് ജി. കാർത്തികേയൻ സ്മാരക വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി (ജൂനിയർ) റഷ്യൻ തസ്തികയിലേക്കുള്ള താത്കാലിക അധ്യാപക നിയമനത്തിനുള്ള അഭിമുഖം ജൂലൈ 14 രാവിലെ 11.30 ന് നടക്കും. 

താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫീസിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക്: 0472 2882032.

ക്ലർക്ക് കം ടൈപ്പിസ്റ്റ്

ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ താത്കാലികാടിസ്ഥാനത്തിൽ കരാർ വ്യവസ്ഥയിൽ ക്ലർക്ക് കം ടൈപ്പിസ്റ്റ് തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 

ബിരുദവും ടൈപ്പിങ് സർട്ടിഫിക്കറ്റും പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഓഗസ്റ്റ് 6 വൈകിട്ട് 5നകം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, ടി.സി. 9/1023 (1), ഗ്രൗണ്ട് ഫ്ലോർ, ശാസ്തമംഗലം, തിരുവനന്തപുരം വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക് : 0471- 2720977, scpwd.kerala.gov.in


ഫാർമസിസ്റ്റ് അഭിമുഖം

അഞ്ചൽ സാമൂഹികാരോഗ്യകേന്ദ്രത്തിൽ രണ്ട് ഫാർമസിസ്റ്റിന്റെ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് ഓഗസ്റ്റ് 13ന് അഭിമുഖം നടത്തും.

ഫാർമസി ഡിഗ്രി/ ഡിപ്ലോമ ആണ് യോഗ്യത. ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ളവർ അന്നേ ദിവസം രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകളുമായി ആശുപത്രിയിൽ നേരിട്ട് ഹാജരാകണം. കൂടുതൽവിവരങ്ങൾക്ക്: 0475-2273560.

അസിസ്റ്റന്‍റ് പ്രൊഫസർ നിയമനം

കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ഡബ്ല്യു.എം.ഒ.ഐ.ജി ആർട്സ് ആന്‍ഡ് സയൻസ് കോളേജിൽ സൈക്കോളജി, കമ്പ്യൂട്ടർ സയൻസ് വകുപ്പുകളിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. 

55 ശതമാനം മാർക്കിൽ കുറയാത്ത ബന്ധപെട്ട വിഷയത്തിലെ പി. ജി.,നെറ്റ് യോഗ്യതയുള്ളവർ സി.വി, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം ജൂലൈ 30നകം igascoffice@gmail.com ലേക്ക് ഇ-മെയിൽ അയക്കണം. ഫോണ്‍; 04935-221833, 9188663304

ലക്‌ചറർ നിയമനം

മീനങ്ങാടി ഗവ പോളിടെക്നിക് കോളേജില്‍ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, സിവിൽ എഞ്ചിനീയറിംഗ് തസ്തികകളിലേക്ക് താത്കാലികമായി ദിവസവേതന അടിസ്ഥാനത്തിൽ ലക്‌ചറർ നിയമനം നടത്തുന്നു. 

ബന്ധപെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 30ന് രാവിലെ 11ന് കോളേജിൽ നടക്കുന്ന കുടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍- 04936 247420


അധ്യാപക നിയമനം

വടക്കഞ്ചേരി ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ താല്‍ക്കാലിക (മണിക്കൂര്‍) അടിസ്ഥാനത്തില്‍ പാര്‍ട്ട്‌ടൈം ഇംഗ്ലീഷ് ടീച്ചറെ നിയമിക്കുന്നു. 

എം എ ലിറ്ററേച്ചര്‍ കഴിഞ്ഞ ഉദ്യോഗാര്‍ഥികള്‍ക്ക് fcipalakkad@gmail.com ല്‍ അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 30 വൈകീട്ട് അഞ്ച് വരെ. ഫോണ്‍: 04922 256677, 9142190406.

സ്വകാര്യ സ്ഥാപനത്തില്‍ ടെക്‌നീഷ്യന്‍ താല്‍ക്കാലിക ഒഴിവ്

ജില്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ടെക്‌നീഷ്യന്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവ്. 

യോഗ്യത ഐ ടി ഐ യില്‍ എന്‍ സി വി ടി സര്‍ട്ടിഫിക്കറ്റും(ഫിറ്റര്‍) സെക്കന്‍ഡ് ക്ലാസ് ബോയിലര്‍ സര്‍ട്ടിഫിക്കറ്റും, കുറഞ്ഞത് രണ്ടാം ക്ലാസ് ബോയിലര്‍ അറ്റന്‍ഡന്റ് സര്‍ട്ടിഫിക്കറ്റും ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് നല്‍കുന്ന രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റും. 

വയസ്: 2026 ജനുവരി ഒന്നിന് 18 നും 40 നും മധ്യേ. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യതയും, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ആഗസ്ത് ഏഴിനകം നേരിട്ട് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505204.

അസി. പ്രൊഫസർ നിയമനം

കേപ്പിന്റെ നിയന്ത്രണത്തിലുള്ള കോളേജ് ഓഫ് എഞ്ചിനീയറിംഗ് തൃക്കരിപ്പൂരിലേക്ക് കമ്പ്യൂട്ടർ സയൻസ് വിഷയത്തിൽ അസി. പ്രൊഫസർ തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

യോഗ്യത: എം.ടെക്. ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റായും പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂലൈ 30 രാവിലെ 10 മണിക്ക് കേപ്പ് കോളേജ് ഓഫ് എൻജിനീയറിംഗ് ആലപ്പുഴയിൽ നേരിട്ട് ഹാജരാകണം. പ്രതിഫലത്തിന് പുറമേ താമസ സൗകര്യം നൽകും. ഫോൺ : 0477-2267311, 9846597311.


മെഡിക്കൽ ഓഫീസർമാരുടെ ഒഴിവുകൾ

ആലപ്പുഴ, എറണാകുളം, തൃശൂർ, ഇടുക്കി എന്നീ ജില്ലകളിലെ ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിന് കീഴിലുള്ള വിവിധ ഇ.എസ്.ഐ. സ്ഥാപനങ്ങളിലെ അലോപ്പതി വിഭാഗം മെഡിക്കൽ ഓഫീസർമാരുടെ ഒഴിവുകളിലേക്കും ഇനി ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവിലേക്കും കരാർ വ്യവസ്ഥയിൽ താൽക്കാലിക നിയമനം നടത്തും.

പങ്കെടുക്കാൻ താൽപ്പര്യമുളള എംബിബിഎസ് ഡിഗ്രിയും. ടിസിഎംസി രജിസ്ട്രേഷനും ഉള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ cru.czims@kerala.gov.in എന്ന ഇ-മെയിൽ ജൂലൈ 31 വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി സമർപ്പിക്കേണ്ടതാണ്. പ്രതിമാസ ശമ്പളം: 63440/- രൂപ (കൺസോളിഡേറ്റഡ് പേ). ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തിൽ ഇന്റർവ്യൂ നടത്തുന്ന സ്ഥലവും. സമയവും, തീയതിയും ഉദ്യോഗാർഥികളെ പിന്നീട് ഇ-മെയിൽ മുഖാന്തിരം അറിയിക്കുന്നതായിരിക്കും. ഫോൺ : 0484 2391018.

തൃശൂർ മോഡൽ ഗേൾസ് ഹൈസ്‌കൂളിൽ അധ്യാപക, ക്ലീനിങ് സ്റ്റാഫ് ഒഴിവുകൾ

തൃശൂർ ഗവ. മോഡൽ ഹൈസ്‌കൂൾ ഫോർ ഗേൾസിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രതീക്ഷിത ഒഴിവുകളിലേക്ക് എച്ച്.എസ്.എ. ഹിന്ദി അധ്യാപിക, ഫുൾ ടൈം മെനീയൽ (ക്ലീനിങ്) സ്റ്റാഫ് എന്നിവരെ നിയമിക്കുന്നു. 

യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂലൈ 30-ന് ഉച്ചയ്ക്ക് രണ്ടിന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹൈസ്‌കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിനായി ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. ഫോൺ- 0487-2331163. ഇമെയിൽ- thrissur.gmghs46@gmail.com.