തൊഴിൽമേള 19ന്
കേരള യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ ആഗസ്റ്റ് 19 രാവിലെ 10 മുതൽ സൗജന്യ തൊഴിൽ മേള സംഘടിപ്പിക്കുന്നു.
വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ ആൻഡ് ഗ്രാജുവേഷൻ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി വിവിധ തസ്തികകളിലെ ഒഴിവുകളിലേക്കാണ് തൊഴിൽ മേള നടത്തുന്നത്.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ https://tinyurl.com/3cyryxcs എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിശദവിവരങ്ങൾക്ക്: 0471-2304577 / Model Career Centre - Thiruvananthapuram ഫേസ് ബുക്ക് പേജ് സന്ദർശിക്കുക.
അപ്രന്റീസ്ഷിപ്പ് മേള 18ന്
കേന്ദ്ര നൈപുണ്യ വികസന സംരഭകത്വ മന്ത്രാലയത്തിന്റെയും കേരള സംസ്ഥാന വ്യാവസായിക പരീശീലന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള ആഗസ്റ്റ് 18ന് തിരുവനന്തപുരം ആർ ഐ സെന്ററിന്റെ നേതൃത്വത്തിൽ ചാക്ക ഐ ടി ഐ ക്യാമ്പസിൽ സംഘടിപ്പിക്കും.
ജില്ലയിലെ കേന്ദ്ര സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളും പങ്കെടുക്കുന്ന ഈ മേളയിൽ നിന്നും എൻജിനീയറിങ്/ നോൺ എൻജിനീയറിങ് ട്രേഡുകളിൽ ഐ ടി ഐ യോഗ്യതയുള്ളവരെ ഒരു വർഷം അപ്രന്റീസായി തെരഞ്ഞെടുക്കും.
താത്പര്യമുള്ളവർ ട്രേഡ് സർട്ടിഫിക്കറ്റും മറ്റ് അനുബന്ധ രേഖകളുമായി ചാക്ക ഗവ. ഐ ടി ഐ യിൽ എത്തണം. രജിസ്ട്രേഷൻ ആഗസ്റ്റ് 18 രാവിലെ 8.30ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2501897, 7558029669, 7012018339.
ജോബ് ഡ്രൈവ്
എറണാകുളം എംപ്ലോയബിലിറ്റി സെൻററിൻറെ ആഭിമുഖ്യത്തിൽ 13 ന് രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ കാക്കനാട് സിവിൽ സ്റ്റേഷനിലെ അഞ്ചാം നിലയിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ ടെക്ക് മഹീന്ദ്ര പ്രവൈറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ വർക്ക് ഫ്രം ഹോം സൗകര്യത്തോടെ വിവിധ തസ്തികകളിലേക്ക് ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു.
പത്താം ക്ലാസ്, പ്ലസ് ടു, ഐ.ടി.ഐ, ബിരുദം, തുടങ്ങിയ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ രാവിലെ 11.00 ന് കാക്കനാട് സിവിൽ സ്റ്റേഷൻ ഓൾഡ് ബ്ലോക്കിൽ 5-ആം നിലയിൽ പ്രവർത്തിക്കുന്ന എംപ്ലോയ്മെൻറ് എക്സ്‌ചേഞ്ചിൽ ബയോഡാറ്റ, പാൻ കാർഡ്/ആധാർ, ബിപിഒ പ്രവർത്തി പരിചയമുണ്ടെങ്കിൽ ആയതിന്റെ കോപ്പി എന്നിവ സഹിതം അഭിമുഖത്തിനായി ഹാജരാകണം. ലാപ് ടോപ്പ് കയ്യിൽ കരുതുന്നത് അഭികാമ്യം.
അഭിമുഖത്തിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ എംപ്ലോയബിലിറ്റി സെൻററിൽ രജിസ്ട്രേഷൻ ചെയ്തിട്ടുണ്ടായിരിക്കണം. ഇതുവരെ രജിസ്ട്രേഷൻ ചെയ്യാത്തവർക്ക് 300 രൂപ അടച്ച് ആജീവനാന്ത ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്ത ശേഷം അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കായി താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
