Kerala Govt Jobs 2026: കേരളത്തിലെ വിവിധ സർക്കാർ, സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളിൽ ABC സർജൻ, റിസർച്ച് ഓഫീസർ, റിസർച്ച് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഗസ്റ്റ് അധ്യാപകൻ, എഡ്യൂക്കേറ്റർ, ഗസ്റ്റ് ലക്ചറർ, ഗസ്റ്റ് ഇൻസ്ട്രക്ടർ, സീനിയർ റസിഡന്റ് തുടങ്ങിയ വിവിധ തസ്തികകളിലേക്ക് നിയമനം നടക്കുന്നു. സിവിൽ സപ്ലൈസ് വകുപ്പിലെ 16 ഒഴിവുകൾ ഉൾപ്പെടെ താൽക്കാലിക, കരാർ, ഗസ്റ്റ് നിയമനങ്ങളും വാക്ക്-ഇൻ ഇന്റർവ്യൂ അവസരങ്ങളും ലഭ്യമാണ്. അപേക്ഷാ തീയതി, യോഗ്യത, ശമ്പളം, പ്രായപരിധി, അഭിമുഖ തീയതി, അപേക്ഷിക്കേണ്ട വിധം എന്നിവയുടെ വിശദാംശങ്ങൾ അറിയാം.

സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ താത്ക്കാലിക ഒഴിവ്

കോഴിക്കോട് ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ഈഴവ/ തിയ്യ/ ബില്ലവ വിഭാഗത്തിന് സംവരണം ചെയ്ത ABC സർജൻ തസ്തികയിൽ ഒരു താത്ക്കാലിക ഒഴിവുണ്ട്.

ബി.വി.എസ്‌സി. & എ.എച്ച് ബിരുദവും, എം.വി.എസ്‌സി. (സർജറി) ബിരുദാനന്ദര ബിരുദമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. പ്രായപരിധി 01/01/2026 ന് 18 നും 41 നും മദ്ധ്യേ. ഈഴവ/ തിയ്യ/ ബില്ലവ വിഭാഗത്തിൽ ഉൾപ്പെട്ട തത്പരരായ ഉദ്യോഗാർഥികൾ ആഗസ്ത് 24 നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.

ഈഴവ/ തിയ്യ/ ബില്ലവ വിഭാഗത്തിലുള്ളവരുടെ അഭാവത്തിൽ മറ്റ് സംവരണ വിഭാഗത്തിലുള്ളവർക്കും, അവരുടെ അഭാവത്തിൽ ഓപ്പൺ വിഭാഗത്തിൽ ഉള്ളവർക്കും അപേക്ഷിക്കാം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ ഒ സി ഹാജരാക്കണം.

സിവിൽ സപ്ലൈസ് വകുപ്പിൽ താത്കാലിക ഒഴിവുകൾ

അവശ്യസാധനങ്ങളുടെ വിലനിരീക്ഷണത്തിനായി സിവിൽ സപ്ലൈസ് വകുപ്പ് വിവിധ താത്കാലിക തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഒരു റിസർച്ച് ഓഫീസർ, ഒരു റിസർച്ച് അസിസ്റ്റന്റ്, 14 ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർ എന്നിവരെയാണ് നിയമിക്കുന്നത്. ഏഴ് മാസത്തേക്കാണ് നിയമനം. റിസർച്ച് ഓഫീസർ, റിസർച്ച് അസിസ്റ്റന്റ് തസ്തികകൾക്ക് ഇക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്സ് എന്നിവയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. റിസർച്ച് ഓഫീസർക്ക് കുറഞ്ഞത് രണ്ട് വർഷത്തെ ബന്ധപ്പെട്ട പ്രവൃത്തിപരിചയവും വേണം. ഡാറ്റാ എൻട്രി ഓപ്പറേറ്റർക്ക് ഏതെങ്കിലും ബിരുദവും സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഡിസിഎയും ആവശ്യമാണ്. പ്രായപരിധി 40 വയസ്സ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 22. നിശ്ചിത മാതൃകയിലുള്ള അപേക്ഷ രജിസ്റ്റേർഡ് പോസ്റ്റ്/ സ്പീഡ് പോസ്റ്റ് മുഖേന കമ്മീഷണർ, സിവിൽ സപ്ലൈസ് ആൻഡ് കൺസ്യൂമർ അഫയേഴ്‌സ് കമ്മീഷണറേറ്റ്, പബ്ലിക് ഓഫീസ് കോംപ്ലക്‌സ്, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ നൽകണം. ഫോൺ: 0471-2322155.

മങ്കട ഗവ. കോളേജില്‍ അതിഥി അധ്യാപക നിയമനം

മങ്കട ഗവണ്‍മെന്റ് കോളേജില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗത്തിലുള്ള ഒഴിവില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ഓഗസ്റ്റ് 22 ന് ഉച്ചയ്ക്ക് രണ്ടിന് കോളെജില്‍ നടക്കും.

ബന്ധപ്പെട്ട വിഷയത്തില്‍ യു.ജി.സി മാനദണ്ഡപ്രകാരമുള്ള യോഗ്യതയുള്ളവരും (നെറ്റ്/പി.എച്ച്.ഡി), കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 9188900202, 8129991078.

സര്‍ക്കാര്‍ സ്ഥാപനത്തില്‍ എഡ്യൂക്കേറ്റര്‍ ഒഴിവ്

ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ എഡ്യൂക്കേറ്റര്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവ്. യോഗ്യത- ബി.എഡ്, മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം. 2026 ജനുവരി ഒന്നിന് പ്രായപരിധി 18-നും 40-നും മധ്യേ. നിയമാനുസൃത വയസിളവ് അനുവദനീയം. പ്രതിമാസ ശമ്പളം 10,000 രൂപ.

വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 29നകം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0491 2505204.

കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ താല്‍കാലിക നിയമനം

കുണ്ടറ ഐ.എച്ച്.ആര്‍.ഡി യുടെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ താല്‍കാലിക അടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഷയത്തില്‍ ഗസ്റ്റ് ലക്ച്ചറര്‍മാരെ നിയമിക്കും.

യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ് അഥവാ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഫസ്റ്റ് ക്ലാസ്സ് ബിരുദാനന്തര ബിരുദവും നെറ്റും. യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ഓഗസ്റ്റ് 29ന് രാവിലെ 10.30-ന് കോളജില്‍ എത്തണം. ഫോണ്‍: 0474-2580866, 8547005066.

കെ.കെ.എസ്. ഗവ. ഐ.ടി.ഐ. മാളയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം: ഓഗസ്റ്റ് 21-ന് കൂടിക്കാഴ്ച

മാള കെ.കെ.എസ്. ഗവ. ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ (ഇ.ഡബ്ല്യു.എസ് വിഭാഗം), മെക്കാനിക് മോട്ടോർ വെഹിക്കിൾ (മുസ്ലിം വിഭാഗം) എന്നീ ട്രേഡുകളിൽ ഓരോ ഗസ്റ്റ് ഇൻസ്ട്രക്ടർമാരുടെ ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു.

താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 21-ന് രാവിലെ 11 മണിക്ക് ഐ.ടി.ഐ. ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ നേരിട്ട് ഹാജരാകണം. പി.എസ്.സിയുടെ റൊട്ടേഷൻ പ്രകാരമുള്ള സംവരണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും നിയമനം. കൂടുതൽ വിവരങ്ങൾക്ക് 0480 2893127 എന്ന ഫോൺ നമ്പറിലോ cru.itimala@kerala.gov.in എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടുക

സിവിൽ സപ്ലൈസ് വകുപ്പിൽ താത്കാലിക ഒഴിവുകൾ

അവശ്യസാധനങ്ങളുടെ വിലനിരീക്ഷണത്തിനായി സിവിൽ സപ്ലൈസ് വകുപ്പ് വിവിധ താത്കാലിക തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഒരു റിസർച്ച് ഓഫീസർ, ഒരു റിസർച്ച് അസിസ്റ്റന്റ്, 14 ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർ എന്നിവരെയാണ് നിയമിക്കുന്നത്. ഏഴ് മാസത്തേക്കാണ് നിയമനം. റിസർച്ച് ഓഫീസർ, റിസർച്ച് അസിസ്റ്റന്റ് തസ്തികകൾക്ക് ഇക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്സ് എന്നിവയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. റിസർച്ച് ഓഫീസർക്ക് കുറഞ്ഞത് രണ്ട് വർഷത്തെ ബന്ധപ്പെട്ട പ്രവൃത്തിപരിചയവും വേണം. ഡാറ്റാ എൻട്രി ഓപ്പറേറ്റർക്ക് ഏതെങ്കിലും ബിരുദവും സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഡിസിഎയും ആവശ്യമാണ്. പ്രായപരിധി 40 വയസ്സ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 22. നിശ്ചിത മാതൃകയിലുള്ള അപേക്ഷ രജിസ്റ്റേർഡ് പോസ്റ്റ്/ സ്പീഡ് പോസ്റ്റ് മുഖേന കമ്മീഷണർ, സിവിൽ സപ്ലൈസ് ആൻഡ് കൺസ്യൂമർ അഫയേഴ്‌സ് കമ്മീഷണറേറ്റ്, പബ്ലിക് ഓഫീസ് കോംപ്ലക്‌സ്, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ നൽകണം. ഫോൺ: 0471-2322155.

സർക്കാർ മെഡിക്കൽ കോളേജിൽ വാക്ക് ഇൻ ഇന്റർവ്യൂ

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ആഗസ്റ്റ് 24 ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ രാവിലെ 11 ന് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും.

സീനിയർ റസിഡന്റ് തസ്തികയിലേക്ക് അടുത്ത ഒരു വർഷത്തേക്ക് ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവിലേക്കാണ് നിയമനം. ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗത്തിലുള്ള പി.ജിയും (പ്രസ്തുത വിഷയത്തിൽ പി ജി ഉള്ളവരുടെ അഭാവത്തിൽ അനസ്‌തേഷ്യോളജി, ജനറൽ മെഡിസിൻ, പൾമണറി മെഡിസിൻ വിഭാഗത്തിൽ പി ജി ഉള്ളവരെയും പരിഗണിക്കും), ടി.സി.എംസി രജിസ്‌ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവർ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം ഹാജരാകണം.