ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ്/പൊലിസ് വകുപ്പുകളില്‍ ഹോം ഗാര്‍ഡ് നിയമനം
ജില്ലയില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ്/പൊലിസ് വകുപ്പുകളില്‍ ഹോംഗാര്‍ഡ് വിഭാഗത്തില്‍ നിലവിലുള്ളതും ഭാവിയില്‍ പ്രതീക്ഷിക്കുന്നതുമായ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളില്‍ (സ്ത്രീ/പുരുഷന്‍) നിന്ന് അപേക്ഷ ക്ഷണിച്ചു.
അടിസ്ഥാന യോഗ്യത: ആര്‍മി/നേവി/എയര്‍ഫോഴ്‌സ്/ബി.എസ്.എഫ്/സി.ആര്‍.പി.എഫ്/ സി.ഐ.എസ്.എഫ്/ആസാം റൈഫിള്‍സ് തുടങ്ങിയ സൈനിക /അര്‍ധ സൈനിക വിഭാഗങ്ങളില്‍ നിന്നും പൊലിസ്/ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ്/എക്‌സൈസ്/ ഫോറസ്റ്റ്/ജയില്‍ എന്നീ സംസ്ഥാന സര്‍വീസുകളില്‍ നിന്നും വിരമിച്ച സേനാംഗമായിരിക്കണം.
വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എല്‍.സി/തത്തുല്യം. പ്രായപരിധി 35-58. ദിവസവവേതനം 870 രൂപ.
അപേക്ഷ ഫോമിന്റെ മാതൃക ജില്ലയിലെ ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷനുകളില്‍ ലഭിക്കും. എസ്.എസ്.എല്‍.സി/തത്തുല്യം, ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ്/മുന്‍ സേവനം തെളിയിക്കുന്ന രേഖ, തിരിച്ചറിയല്‍ രേഖ എന്നിവയുടെ പകര്‍പ്പ്, മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ (ഒന്ന് അപേക്ഷയില്‍ പതിക്കണം), അസിസ്റ്റന്റ് സര്‍ജന്റെ റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ ശാരീരിക ക്ഷമത സാക്ഷ്യപത്രം സഹിതം അപേക്ഷ സെപ്റ്റംബര്‍ 19 വൈകിട്ട് അഞ്ചിന് മുമ്പ് ജില്ല ഫയര്‍ ഓഫീസില്‍ സമര്‍പ്പിക്കണം.
കായിക ക്ഷമതാ പരിശോധന വേളയില്‍ രേഖകളുടെ അസല്‍ ഹാജരാക്കണം. യോഗ്യരായ ഉദ്യോഗാര്‍ഥികളെ കായിക ക്ഷമത പരിശോധനയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കും. പ്രായം കുറഞ്ഞവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 9497920097, 9497920089.
സർക്കാർ മെഡിക്കൽ കോളേജിൽ കരാർ നിയമനം
വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് പ്രതിമാസം 52,000 രൂപ ഏകീകൃത ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു.
എം.ബി.ബി.എസ്. യോഗ്യതയും ടി.സി.എം.സി./ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ (Permanent) രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം.
താത്പര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി. & യു.ജി.) മാർക്ക് ലിസ്റ്റ് ഉൾപ്പെടെ, പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ് തെളിയിക്കുന്ന അസൽ രേഖകൾ സഹിതം സെപ്റ്റംബർ 9ന് ഉച്ചയ്ക്ക് 2ന് വയനാട് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ വച്ച് നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
ഗവ. ആയുർവേദ കോളജിൽ കരാർ നിയമനം
കണ്ണൂർ ഗവ. ആയുർവേദ കോളജിലെ പ്രസൂതിതന്ത്ര & സ്ത്രീരോഗ വകുപ്പിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് സെപ്റ്റംബർ 1 രാവിലെ 11ന് പരിയാരത്തുള്ള കണ്ണൂർ ഗവ. ആയുർവേദ കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക് ഇൻ ഇന്റർവ്യു നടത്തും.
ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും ആധാർ, പാൻ എന്നിവയുടെ ശരിപ്പകർപ്പുകളും ബയോഡാറ്റയും സഹിതം രാവിലെ 10ന് ഇന്റർവ്യുവിന് ഹാജരാകണം. ഫോൺ: 0497-2800167, www.gack.kerala.gov.in.
അതിഥി അധ്യാപക നിയമനം
അയിരൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു വിഭാഗത്തില്‍ അതിഥി അധ്യാപക (കൊമേഴ്‌സ്) തസ്തികയില്‍ ഒഴിവുണ്ട്.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ സഹിതം സെപ്റ്റംബര്‍ മൂന്ന് രാവിലെ 10 ന് ഹയര്‍ സെക്കന്‍ഡറി കാര്യാലയത്തില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 9895255427.
അറ്റന്‍ഡര്‍ നിയമനം
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ (ഹോമിയോ) അറ്റന്‍ഡര്‍ തസ്തികയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
യോഗ്യത: എസ്.എസ്.എല്‍.സി / തത്തുല്യം, ഹോമിയോ മെഡിസിന്‍ കൈകാര്യം/വിതരണം ചെയ്യുന്നതില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം, സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറി/ആശുപതി അല്ലെങ്കില്‍ എ ക്ലാസ് രജിസ്‌ട്രേഷന്‍ ഉള്ള ഡോക്ടറുടെ കീഴില്‍ പ്രൈവറ്റ് ഡിസ്‌പെന്‍സറി/ആശുപത്രിയില്‍ മരുന്ന് വിതരണ സര്‍ട്ടിഫിക്കറ്റ്.
പ്രായപരിധി 18-41 ( സര്‍ക്കാര്‍ മാനദണ്ഡ പ്രകാരമുള്ള ഇളവുകള്‍ ബാധകം). സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖ സഹിതം ഓഗസ്റ്റ് 29 വൈകിട്ട് അഞ്ചിന് മുമ്പ് പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 04734 246031.
ബഡ്‌സ് ആന്റ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ കുക്ക് നിയമനം
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ ബഡ്‌സ് ആന്റ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ കരാറടിസ്ഥാനത്തില്‍ ആയ കം കുക്ക് തസ്തികയില്‍ നിയമിക്കുന്നതിന് പത്താംതരം യോഗ്യതയുള്ള വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വയസ് തെളിയിക്കുന്ന രേഖ, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം ഓഗസ്റ്റ് 29 വൈകിട്ട് അഞ്ചിന് മുമ്പ് പഞ്ചായത്തില്‍ സമര്‍പ്പിക്കണം. പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 04734 246031.
അധ്യാപക ഒഴിവ്
പുല്ലൂറ്റ് കെ.കെ.ടി.എം ഗവ. കോളേജില്‍ സുവോളജി വിഷയത്തില്‍ താത്ക്കാലിക അതിഥി അധ്യാപക ഒഴിവുണ്ട്.
കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗസ്റ്റ് അധ്യാപക പാനലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്തംബര്‍ രണ്ടിന് ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0480 2802213.
ആർ.സി.സി യിൽ റേഡിയോതെറാപ്പി ടെക്നോളജിസ്റ്റ് ഒഴിവ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ റേഡിയോതെറാപ്പി ടെക്നോളജിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഓപ്പൺ, ഈഴവ, മുസ്ലിം, ലത്തീൻ കത്തോലിക്കർ/ആംഗ്ലോ ഇന്ത്യൻ, ഒ.ബി.സി വിഭാഗങ്ങൾക്ക് സംവരണം ചെയ്ത ഓരോ ഒഴിവ് നിലവിലുണ്ട്.
പ്രായപരിധി 2026 ജനുവരി ഒന്നിന് 41 വയസ്സ് കവിയാൻ പാടില്ല. നിയമാനുസൃത വയസ്സിളവ് ബാധകമാണ്. പ്രതിമാസം 25,750 രൂപയാണ് ശമ്പളം.
അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള എ.ഇ.ആർ.ബി അംഗീകൃത ബി.എസ്‌സി. എം.ആർ.ടി. അല്ലെങ്കിൽ എ.ഇ.ആർ.ബി. അംഗീകരിച്ച തത്തുല്യ യോഗ്യത അല്ലെങ്കിൽ ഏതെങ്കിലും സയൻസ് വിഷയത്തിലുള്ള ബിരുദത്തോടൊപ്പം അംഗീകൃത സർവകലാശാലയിൽ നിന്നുള്ള രണ്ടു വർഷത്തെ റേഡിയോളജിക്കൽ ടെക്നിഷ്യൻ/ റേഡിയോളജിക്കൽ അസിസ്റ്റന്റ് കോഴ്സ് ഡിപ്ലോമയും കമ്പ്യൂട്ടർ വിഷയത്തിലുള്ള പരിജ്ഞാനവുമാണ് യോഗ്യത. ഐ.എം.ആർ.ടി. അല്ലെങ്കിൽ ഇമേജ് ഗൈഡഡ് റേഡിയോതെറാപ്പി ടെക്നിക്കുകളിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.
താത്പര്യമുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 31നകം ബന്ധപ്പെട്ട ടൗൺ എംപ്ലോയ്മെന്റ് ഓഫീസുകളിലോ പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട സ്ഥാപന മേധാവിയിൽ നിന്നുള്ള എൻഒസി ഹാജരാക്കണം.
അസിസ്റ്റന്റ് പ്രൊഫസർ നിയമനം
എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ പൂജപ്പുരയിലെ വനിതാ എൻജിനീയറിങ് കോളേജിലും കാസർഗോഡുള്ള എൻജിനീയറിങ് കോളേജിലും കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
താത്പര്യമുള്ളവർ www.lbscentre.kerala.gov.in ലൂടെ ആഗസ്റ്റ് 30 നുള്ളിൽ അപേക്ഷിക്കണം. ഫോൺ: 0471 2560320.
