Kerala Govt Jobs 2026: കേരളത്തിലെ വിവിധ സർക്കാർ വകുപ്പുകളിലും സ്ഥാപനങ്ങളിലുമായി ടെക്‌നിക്കൽ അസിസ്റ്റന്റ്, മിഷൻ കോ-ഓർഡിനേറ്റർ, ഡയറി പ്രൊമോട്ടർ, ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകൻ, ഗവൺമെന്റ് പ്ലീഡർ, അതിഥി അധ്യാപകൻ തുടങ്ങിയ തസ്തികകളിലേക്ക് നിയമനം നടക്കുന്നു. സാമൂഹ്യനീതി വകുപ്പ്, ഫിഷറീസ് വകുപ്പ്, ക്ഷീരവികസന വകുപ്പ്, സർക്കാർ കോളേജുകൾ, മുൻസിഫ് കോടതികൾ തുടങ്ങിയ സ്ഥാപനങ്ങളിലാണ് അവസരങ്ങൾ. കരാർ നിയമനം, താൽക്കാലിക നിയമനം, വാക്ക്-ഇൻ ഇന്റർവ്യൂ തുടങ്ങിയ അവസരങ്ങൾ ഉൾപ്പെടെയുള്ള ഏറ്റവും പുതിയ ജോലി വിവരങ്ങൾ അറിയാം.
ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരെ തിരഞ്ഞെടുക്കുന്നു
സാമൂഹ്യനീതി വകുപ്പിന്റെ അടൂര്‍, തിരുവല്ല റവന്യൂ ഡിവിഷന്‍ ഓഫീസുകളില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരെ ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
യോഗ്യത സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം (എംഎസ്ഡബ്ല്യു), മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ ടൈപ്പ് റൈറ്റിംഗ്, വേര്‍ഡ് പ്രോസസിംഗില്‍ സര്‍ക്കാര്‍ അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്‌സ്. അഭിമുഖം സെപ്തംബര്‍ 10 രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ കലക്ടറേറ്റ് പമ്പ കോണ്‍ഫറന്‍സ് ഹാളില്‍. പ്രായപരിധി 35 വയസ്. മുന്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
ഉദ്യോഗാര്‍ഥികള്‍ നിശ്ചിത യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം അന്നേ ദിവസം രാവിലെ 09.30 ന് പമ്പ കോണ്‍ഫറന്‍സ് ഹാളില്‍ ഹാജരായി രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക് ജില്ല സാമൂഹ്യനീതി ഓഫീസില്‍ നേരിട്ടോ 0468 2325168 എന്ന നമ്പറിലോ ബന്ധപ്പെടണം.
ഫിഷറീസ് വകുപ്പിന് കീഴിൽ അവസരം
ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വുമൺ (സാഫ്) തീരമൈത്രി പദ്ധതിയിലേക്ക് കോട്ടയം ജില്ലയിൽ കരാർ അടിസ്ഥാനത്തിൽ മിഷൻ കോ-ഓർഡിനേറ്റർമാരെ നിയമിക്കുന്നതിന് സെപ്റ്റംബർ 16ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന. യോഗ്യത: ബിരുദം, ലൈവ് ലിഹുഡ് പ്രോജക്ടിൽ പ്രവൃത്തിപരിചയം, ടൂ വീലർ ലൈസൻസ്. പ്രായം: 35 വയസ് കവിയരുത് (ഫിഷറീസ് വകുപ്പിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അഞ്ചുവർഷം ഇളവ്.)
വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷ, ബയോഡേറ്റ, അസൽ യോഗ്യത സർട്ടിഫിക്കറ്റുകൾ, പകർപ്പ് എന്നിവയുമായി രാവിലെ 11 മണിക്ക് കോട്ടയം, കാരാപ്പുഴയിലുള്ള ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ ഹാജരാകണം. ഫോൺ Mob 0481-2566823.
ഡയറി പ്രൊമോട്ടര്‍ നിയമനം
ക്ഷീരവികസന വകുപ്പിന്റെ 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തീറ്റപ്പുല്‍കൃഷി വികസന പദ്ധതിക്കായി ജില്ലയിലെ 15 ബ്ലോക്കുകളില്‍ ഡയറി പ്രൊമോട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രതിമാസം 8,000 രൂപ വേതനത്തിലാണ് നിയമനം.
ബന്ധപ്പെട്ട ക്ഷീരവികസന സര്‍വ്വീസ് യൂണിറ്റ് പരിധിയില്‍ സ്ഥിരതാമസക്കാരായ 18-നും 45-നും ഇടയില്‍ പ്രായമുള്ള, എസ്.എസ്.എല്‍.സി ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. മുന്‍പരിചയമുള്ളവര്‍ക്ക് അഞ്ചു വര്‍ഷത്തെ വയസിളവും കംപ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് മുന്‍ഗണനയും ലഭിക്കും.
പൂരിപ്പിച്ച അപേക്ഷകളും അനുബന്ധ രേഖകളും സെപ്റ്റംബര്‍ അഞ്ചിന് വൈകീട്ട് അഞ്ചിനകം അതത് ബ്ലോക്ക് തല ക്ഷീരവികസന സര്‍വ്വീസ് യൂണിറ്റുകളില്‍ ലഭ്യമാക്കണം. അപേക്ഷാഫോമും വിശദവിവരങ്ങളും അടുത്തുള്ള ക്ഷീരവികസന സര്‍വ്വീസ് യൂണിറ്റിലോ ക്ഷീരസഹകരണ സംഘത്തിലോ ലഭിക്കും. ഫോണ്‍- 0483-2734944.
കെ.കെ.ടി.എം ഗവ. കോളേജിൽ ഫിസിക്കൽ അധ്യാപക ഒഴിവ്
കൊടുങ്ങല്ലൂർ പുല്ലൂറ്റ് കെ.കെ.ടി.എം സർക്കാർ കോളേജിൽ ഫിസിക്കൽ എഡ്യൂക്കേഷൻ വിഷയത്തിൽ അതിഥി അധ്യാപകന്റെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗസ്റ്റ് അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി സെപ്റ്റംബർ രണ്ടിന് രാവിലെ 10.30-ന് പ്രിൻസിപ്പലിന്റെ ചേമ്പറിൽ കൂടിക്കാഴ്ച നടത്തും.
താത്പര്യമുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0480 2802213 എന്ന നമ്പറിൽ ബന്ധപ്പെടുക.
തൃശ്ശൂരിലെ വിവിധ മുൻസിഫ് കോടതികളിൽ ഗവൺമെന്റ് പ്ലീഡർ ഒഴിവ്: അപേക്ഷ സെപ്റ്റംബർ 7 വരെ
ജില്ലയിലെ വടക്കാഞ്ചേരി, കൊടുങ്ങല്ലൂർ, ചാലക്കുടി മുൻസിഫ് കോടതികളിൽ പ്ലീഡർ ടു ഡൂ ഗവൺമെന്റ് വർക്ക് തസ്തികയിലേക്ക് അഭിഭാഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും 60 വയസ്സിൽ താഴെ പ്രായവുമുള്ള ബാർ കൗൺസിൽ രജിസ്ട്രേഷനുള്ള അഭിഭാഷകർക്ക് അപേക്ഷിക്കാം.
പാസ്‌പോർട്ട് സൈസ് ഫോട്ടോ പതിച്ച ബയോഡാറ്റയും (ജനനത്തീയതി, എൻറോൾമെന്റ് വിവരം, പ്രവൃത്തിപരിചയം, ഫോൺ നമ്പർ, ഇ-മെയിൽ, പോലീസ് സ്റ്റേഷൻ പരിധി എന്നിവ ഉൾപ്പെടുത്തിയത്) എസ്.എസ്.എൽ.സി പകർപ്പ്, എൻറോൾമെന്റ് സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസ്, എൽ.എൽ.ബി സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ പകർപ്പുകളും സഹിതം സെപ്റ്റംബർ ഏഴിന് വൈകിട്ട് അഞ്ചിനകം തൃശ്ശൂർ ജില്ലാ കളക്ടർ മുമ്പാകെ അപേക്ഷ സമർപ്പിക്കണം.
അതിഥി അധ്യാപക അഭിമുഖം
തലശ്ശേരി ഗവ: ബ്രണ്ണൻ കോളേജിൽ ഹിന്ദി വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം സെപ്റ്റംബർ 1 രാവിലെ 10.30 ന് കോളേജിൽ നടക്കും.
ഉദ്യോഗാർഥികൾക്ക് യു ജി സി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കണം. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ അതത് മേഖല ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തവരുമായിരിക്കണം. ബയോഡാറ്റയും എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. വിവരങ്ങൾക്ക്: 04902346027.
