തൊഴിൽമേള
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടൊപ്പം പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 20ന് തൊഴിൽമേള സംഘടിപ്പിക്കുന്നു. കടകംപള്ളി മിനി സിവിൽസ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററിൽ രാവിലെ 11 നാണ് ജോബ് ഡ്രൈവ് നടക്കുന്നത്.
പത്താം ക്ലാസ് യോഗ്യത മുതൽ ബിരുദം, ബി.ടെക്, എൽ.എൽ.ബി, എം.ബി.എ, ഡിപ്ലോമ, ഐ.ടി.ഐ (ഡീസൽ മെക്കാനിക്, ഓട്ടോ ഇലക്ട്രീഷ്യൻ), ജി.ഡി.എ, എ.എൻ.എം എന്നീ യോഗ്യതയുള്ള 40 വയസിൽ താഴെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം.
മേളയിൽ മാനേജ്മെന്റ് ട്രെയിനി, ഇമിഗ്രേഷൻ കൺസൾട്ടന്റ്, അസിസ്റ്റന്റ് മാനേജർ അക്കൗണ്ടന്റ്, ജനറൽ മാനേജർ ഓപ്പറേഷൻസ്, റീജിയണൽ സെയിൽസ് മാനേജർ, സ്റ്റുഡന്റ് കൗൺസിലർ, കേസ് മാനേജർ കാനഡ, സെയിൽസ് കൺസൾട്ടന്റ്, ടെക്‌നീഷ്യൻ, ഗ്രാജുവേറ്റ്/ഡിപ്ലോമ ട്രെയിനീസ്, പി.എം.എസ് ട്രെയിനീസ്, കെയർ അസിസ്റ്റന്റ്, വാർഡ് അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് അഭിമുഖങ്ങൾ നടക്കുന്നത്. ഒറ്റത്തവണയായി 300 രൂപ ഒടുക്കി രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് തിരുവനന്തപുരത്തെയും മറ്റ് ജില്ലകളിലെയും എംപ്ലോയബിലിറ്റി സെന്ററുകൾ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ആഴ്ചതോറും നടത്തുന്ന അഭിമുഖങ്ങളിലും ജോബ് ഫെയറുകളിലും പങ്കെടുക്കാവുന്നതാണ്.
രജിസ്‌ട്രേഷന് ആധാർ കാർഡ് നിർബന്ധമാണ്. രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് സോഫ്റ്റ് സ്‌കിൽ, കമ്പ്യൂട്ടർ പരിശീലനങ്ങളും എംപ്ലോയബിലിറ്റി സെന്റർ നൽകും. കൂടുതൽ വിവരങ്ങൾക്ക് : 8921916220, 0471-2992609
അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്
പാലക്കാട് സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ഫിസിക്‌സ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഓഗസ്റ്റ് 20ന് രാവിലെ 10ന് കൂടിക്കാഴ്ച നടത്തും.
യോഗ്യത- ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം, നെറ്റ്. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മറ്റ് യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. വിവരങ്ങള്‍ക്ക് www.gptcpalakkad.ac.in, ഫോണ്‍: 0491 2572640.
സ്‌കൂള്‍ ലൈബ്രേറിയന്‍ നിയമനം
ജില്ലാ പഞ്ചായത്തിന്റെ 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ ഹൈസ്‌കൂളുകളിലും ഹയര്‍ സെക്കന്‍ഡറികളിലും ലൈബ്രേറിയന്മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഓഗസ്റ്റ് 20ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ അഭിമുഖം നടത്തും.
സ്‌കൂള്‍ ലൈബ്രേറിയന്‍ നിയമനം
ജില്ലാ പഞ്ചായത്തിന്റെ 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ ഹൈസ്‌കൂളുകളിലും ഹയര്‍ സെക്കന്‍ഡറികളിലും ലൈബ്രേറിയന്മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഓഗസ്റ്റ് 20ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ അഭിമുഖം നടത്തും.
വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും ബയോഡാറ്റയും സഹിതം ഹാജരാകണം. ഫോണ്‍: 8921397026.
അതിഥി അധ്യാപക ഒഴിവ്
ഗവ. വിക്ടോറിയ കോളജില്‍ ബോട്ടണി വിഭാഗത്തില്‍ അതിഥി അധ്യാപക ഒഴിവ്. യു.ജി.സി യോഗ്യതയുള്ളവര്‍ക്കാണ് അവസരം.
ഇവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദതലത്തില്‍ കുറഞ്ഞത് 55 ശതമാനം മാര്‍ക്കുള്ളവരെയും പരിഗണിക്കും.
ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളുമായി ഓഗസ്റ്റ് 20ന് രാവിലെ 10.30ന് അഭിമുഖത്തിന് ഹാജരാകണം. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തവരാകണം. ഫോണ്‍: 8281716773.
മഞ്ചേരി ഗവ. നഴ്‌സിങ് കോളേജിൽ ലക്ചറർ നിയമനം: അഭിമുഖം 20-ന്
മഞ്ചേരി സർക്കാർ നഴ്‌സിങ് കോളേജിൽ ബോണ്ടഡ് ലക്ചറർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
മഞ്ചേരി ഗവ. നഴ്‌സിങ് കോളേജിൽ ലക്ചറർ നിയമനം: അഭിമുഖം 20-ന്
മഞ്ചേരി സർക്കാർ നഴ്‌സിങ് കോളേജിൽ ബോണ്ടഡ് ലക്ചറർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
അംഗീകൃത നഴ്‌സിങ് കോളേജുകളിൽ നിന്ന് നഴ്‌സിങ് വിഭാഗത്തിൽ പി.ജിയും കെ.എൻ.എം.സി രജിസ്‌ട്രേഷനുമാണ് യോഗ്യത. ആകെ 13 ഒഴിവുകളാണുള്ളത്. പ്രതിമാസ സ്റ്റൈപ്പൻഡ് 32,000 രൂപ.
സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും, പാസ്‌പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ് എന്നിവ സഹിതം ആഗസ്റ്റ് 20-ന് രാവിലെ 10.30-ന് കോളേജ് ഓഫീസിൽ നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാവണം. ഫോണ്‍: 0483 2765057.
