സെക്യൂരിറ്റി ഗാർഡ്, നഴ്‌സ്, ലൈബ്രറി അസിസ്റ്റന്റ്, ചിക്ക് സെക്സർ, ഇലക്ട്രിക്കൽ എഞ്ചിനീയർ, വക്കീൽ തുടങ്ങി വിവിധ തസ്തികകളിൽ പുതിയ ജോലി അവസരങ്ങൾ. സർക്കാർ, സ്വകാര്യ മേഖലകളിലെ ഏറ്റവും പുതിയ റിക്രൂട്ട്മെന്റുകൾ, ശമ്പളം, അപേക്ഷാ രീതി, തിരഞ്ഞെടുപ്പ് നടപടികൾ, പ്രധാന തീയതികൾ തുടങ്ങിയ വിശദാംശങ്ങൾ അറിയാം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അവസരങ്ങൾ പരിശോധിച്ച് അപേക്ഷിക്കാം.
സെക്യൂരിറ്റി ഗാര്‍ഡ് നിയമനം
കൊച്ചി സര്‍വകലാശാലയില്‍ കരാറടിസ്ഥാനത്തില്‍ സെക്യൂരിറ്റി ഗാര്‍ഡ് നിയമനത്തിന് വിമുക്തഭടന്‍മാരില്‍നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യത: പത്താം ക്ലാസ്/തത്തുല്യ യോഗ്യത പാസായിരിക്കണം, സൈന്യം, സി ആര്‍ പി എഫ് /ബി എസ് എഫ് /സി ഐ എസ് എഫ് /ഐ ടി ബി പി/എസ് എസ് ബി തുടങ്ങി സൈനിക/അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ അഞ്ച് വര്‍ഷത്തെ സേവനപരിചയം, നല്ല ശാരീരികഘടന, ഉയര്‍ന്ന പ്രായപരിധി 2026 ജനുവരി ഒന്നിന് 56 വയസ.് ഓഗസ്റ്റ് 24 നകം https://recruit.cusat.ac.in/ മുഖേന അപേക്ഷിക്കണം. ഫോണ്‍: 0474 2792987.
സാഫ് തൃശ്ശൂര്‍ നോഡല്‍ ഓഫീസില്‍ ഒഴിവുകള്‍
ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വിമെന്‍ (സാഫ്) തൃശ്ശൂര്‍ നോഡല്‍ ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഓഫീസ് അസിസ്റ്റന്റ്, ഫെസിലിറ്റേറ്റര്‍ എന്നീ തസ്തികകളില്‍ ഓരോ ഒഴിവുകളാണുള്ളത്.
ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും കമ്പ്യൂട്ടറില്‍ ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗ് പരിജ്ഞാനവുമാണ് ഓഫീസ് അസിസ്റ്റന്റ് തസ്തികയ്ക്കുള്ള യോഗ്യത. ബിരുദവും കമ്പ്യൂട്ടറില്‍ പ്രായോഗിക പരിജ്ഞാനവുമാണ് ഫെസിലിറ്റേറ്റര്‍ തസ്തികയ്ക്ക് വേണ്ടത്. ഇരു തസ്തികകള്‍ക്കും 35 വയസ് കവിയരുത്. ഫിഷറീസ് വകുപ്പില്‍ ജോലി ചെയ്ത് മുന്‍പരിചയമുള്ളവര്‍ക്ക് വയസില്‍ അഞ്ച് വര്‍ഷത്തെ ഇളവ് ലഭിക്കും. മല്‍സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന. 12,000 രൂപയാണ് പ്രതിമാസ ശമ്പളം.
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, വയസ്, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകര്‍പ്പും സഹിതം 2026 ഓഗസ്റ്റ് 13 വ്യാഴാഴ്ച രാവിലെ 10.30 ന് അഴീക്കോട് റീജിയണല്‍ ഷ്രിമ്പ് ഹാച്ചറിയില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി സമയങ്ങളില്‍ 0480-2819698 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.
സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം
ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ മുഖേന ജില്ലയിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് ആഗസ്റ്റ് 11 ചൊവ്വാഴ്ച രാവിലെ 9.30 ന് എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം നടത്തുന്നു.
പ്ലസ് ടൂ, ഡിഗ്രി, ജിഎൻഎം/ ബി.എസ്.സി നഴ്സിംഗ് യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തതും അല്ലാത്തതുമായ 18 നും 40 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ട് . ഫോൺ : 0477 2230624, 8304057735
ലൈബ്രറി അസിസ്റ്റന്റ്
തിരുവനന്തപുരം സർക്കാർ നിയമ കലാലയത്തിലെ ലൈബ്രറി അസിസ്റ്റന്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും.
പ്രവർത്തന സമയം ഷിഫ്റ്റ് അടിസ്ഥാനത്തിൽ രാവിലെ മുതൽ വൈകിട്ട് 7 വരെയാണ്. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റും ആധാർ കാർഡും സഹിതം ആഗസ്റ്റ് 13 രാവിലെ 10.30 ന് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കാൻ കോളേജ് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ: 0471-2304228.
ചിക്സ് സെക്സര്‍ നിയമനം
കോലാനി ജില്ലാ കോഴിവളര്‍ത്തല്‍ കേന്ദ്രത്തിലേക്ക് ചിക്‌സ് സെക്‌സറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ആഗസ്റ്റ് 11 ന് രാവിലെ 10 മണിക്ക് പൂര്‍ണ്ണമായ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862222894
ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ഒഴിവ്
മലപ്പുറം ജില്ലാ നിര്‍മ്മിതി കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ നിയമനത്തിന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബി.ടെക് ബിരുദമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അവസാന തിയ്യതി ഓഗസ്റ്റ് 17. വിലാസം പ്രൊജക്ട് മാനേജര്‍ & എക്‌സിക്യൂട്ടീവ് സെക്രട്ടറി, ജില്ലാ നിര്‍മ്മിതി കേന്ദ്രം, സിവില്‍ സ്റ്റേഷന്‍, മലപ്പുറം ഇ മെയില്‍ 676 505, ഫോണ്‍ 0483 2735594,ഇ മെയില്‍ nirmithikendramlp@gmail.com
ഗവണ്‍മെന്റ് പ്ലീഡര്‍ & അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍
ഇടുക്കി ജില്ലയിലെ വിവിധ കോടതികളിലേക്കായി, അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ & അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്നീ തസ്തികകളിലേക്ക് പുതിയ അഭിഭാഷകരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.
നിശ്ചിത യോഗ്യത ഉളളവരും ബാര്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത് 7 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുളളവരും 60 വയസ് കവിയാത്തവരുമായ അഭിഭാഷകര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷയോടൊപ്പം ജനനതീയതി, എന്റോള്‍മെന്റ് നമ്പര്‍, തീയതി, പ്രവൃത്തി പരിചയം, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐ.ഡി, പൊലീസ് സറ്റേഷന്‍ പരിധി എന്നീ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ വിശദമായ ബയോഡാറ്റയും ജനനതീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും, ബിരുദം, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ആഗസ്റ്റ് 20 വൈകീട്ട് നാലിന് മുന്‍പ് ജില്ലാ കളക്ടറുടെ കാര്യാലയത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862 232242, 04862 232303
നഴ്‌സ് നിയമനം
ദേശീയാരോഗ്യദൗത്യം മലപ്പുറം എം.എല്‍.എസ്.പി തസ്തികയില്‍ ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.
അപേക്ഷകള്‍ ആഗസ്റ്റ് 21 ന് വൈകീട്ട് അഞ്ചിനകം ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ ആരോഗ്യകേരളം വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ : 0483 2730313, 9846700711.
ജില്ലാ സര്‍ക്കാര്‍ വക്കീല്‍ നിയമനം
ജില്ലാ സര്‍ക്കാര്‍ വക്കീല്‍ ആന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍, അഡീഷണല്‍ ജില്ലാ സര്‍ക്കാര്‍ വക്കീല്‍ ആന്റ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികളിലെ നിയമനത്തിന് അപേക്ഷിക്കാം. ബാര്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത് 7 വര്‍ഷത്തില്‍ കുറയാത്ത അഭിഭാഷകപരിചയമുള്ളതും 60 വയസ് പൂര്‍ത്തിയാകാത്തതുമായ അഭിഭാഷകര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷയോടൊപ്പം, അപേക്ഷകന്റെ/അപേക്ഷകയുടെ പേര്, മേല്‍വിലാസം, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി, വയസ്, ജനനതീയതി, ജാതി/മതം, യോഗ്യത, എന്റോള്‍മെന്റ് നമ്പര്‍-തീയതി, പ്രവൃത്തിപരിചയം, പോലീസ് സ്റ്റേഷന്‍ എന്നിവ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ബയോഡേറ്റയും യോഗ്യത/പ്രവൃത്തിപരിചയം, ജനനതീയതി തെളിയിക്കുന്ന രേഖകളും എസ്.എസ്.എല്‍.സി, നിയമ ബിരുദ സര്‍ട്ടിഫിക്കറ്റ്, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതമുള്ള അപേക്ഷ ഓഗസ്റ്റ് 20 വൈകിട്ട് അഞ്ചിനകം ജില്ലാ കലക്ടറുടെ കാര്യാലയത്തില്‍ ലഭിക്കണം. എല്ലാ കോടതികളിലേക്കും ഒരു അപേക്ഷമതി, പ്രത്യേക കോടതികളിലേക്ക് പരിഗണിക്കാന്‍ അതതിന്റെ പേര് ഉള്‍പ്പെടുത്തണം. ഫോണ്‍: 0474 2793473.