Plus Two, Degree, PG, NET, SET, Diploma, ITI, PGDCA തുടങ്ങിയ വിവിധ യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾക്ക് അവസരങ്ങളുണ്ട്. അപേക്ഷാ അവസാന തീയതി, അഭിമുഖ തീയതി, യോഗ്യത, പ്രായപരിധി, അപേക്ഷാ രീതി എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ അറിയാൻ പൂർണ്ണ അറിയിപ്പ് പരിശോധിക്കുക.
ആയമാരുടെ ഒഴിവ്
ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള ജില്ലാ ദത്തെടുക്കൽ കേന്ദ്രത്തിലേക്ക് ആയമാരെ നിയമിക്കുന്നു. പ്ലസ് ടു അല്ലെങ്കിൽ പ്രീഡിഗ്രി യോഗ്യതയുള്ള, 28നും 43നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ, അപേക്ഷ എന്നിവ സഹിതം സെപ്റ്റംബർ 29 വൈകിട്ട് 5 മണിക്ക് മുൻപായി സമർപ്പിക്കേണ്ടതാണ്.
അപേക്ഷകൾ ksccwjob@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ, 'ജനറൽ സെക്രട്ടറി, കേരള സംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട് പി.ഒ, തിരുവനന്തപുരം - 695014' എന്ന വിലാസത്തിൽ നേരിട്ടോ അയക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 0471-2324939, 9745389920.
സർക്കാർ വനിതാ പോളിടെക്നിക് കോളേജിൽ താത്കാലിക ഒഴിവ്
സർക്കാർ വനിതാ പോളിടെക്നിക് കോളേജിൽ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.
ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസിൽ കുറയാത്ത ബിരുദാനന്തര ബിരുദവും NET മാണ് യോഗ്യത. ഉദ്യോഗാർഥികൾ സെപ്റ്റംബർ 29ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്ഥാപനമേധാവി മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.
എടത്തിരുത്തി ഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എടത്തിരുത്തി ഗവ. ഐ.ടി.ഐയിൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ (ഇലക്ട്രീഷ്യൻ) തസ്തികയിലെ ഒരു ഒഴിവിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ ദിവസവേതനം/കരാർ അടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നു.
സെപ്റ്റംബർ 30-ന് രാവിലെ 11-ന് കോഴിക്കോട് എലത്തൂർ ഗവ. ഐ.ടി.ഐയിലാണ് ഇന്റർവ്യൂ.
സർക്കാർ അംഗീകൃത ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ മൂന്ന് വർഷത്തെ ഡിപ്ലോമയുള്ളവർക്ക് പങ്കെടുക്കാം. വേതനം മണിക്കൂർ അടിസ്ഥാനത്തിലായിരിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ഹാജരാകണം. ഫോൺ : 0495 2371451, 0494 2461898.
വരവൂർ ഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വരവൂർ ഗവ. ഐ.ടി.ഐയിൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ (മെക്കാനിക് മോട്ടോർ വെഹിക്കിൾ) തസ്തികയിലെ ഒരു ഒഴിവിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ താത്കാലികമായി നിയമിക്കുന്നു. സെപ്റ്റംബർ 30-ന് രാവിലെ 11-ന് കോഴിക്കോട് എലത്തൂർ ഗവ. ഐ.ടി.ഐയിലാണ് ഇന്റർവ്യൂ.
സർക്കാർ അംഗീകൃത ഓട്ടോ മൊബൈൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ മൂന്ന് വർഷത്തെ ഡിപ്ലോമയുള്ളവർക്ക് പങ്കെടുക്കാം. മണിക്കൂർ അടിസ്ഥാനത്തിലായിരിക്കും വേതനം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം നേരിട്ട് ഹാജരാകണം. ഫോൺ: 0495 2371451, 0494 2461898.
തൃശ്ശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിൽ ഇലക്ട്രീഷ്യൻ-കം-പ്ലംബർ ഒഴിവ്
തൃശ്ശൂർ സർക്കാർ എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റൽ ഓഫീസിലേക്ക് ഇലക്ട്രീഷ്യൻ-കം-പ്ലംബർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ, ടെക്നിക്കൽ ഹൈസ്കൂൾ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 30-ന് രാവിലെ 11.30-ന് കോളേജ് ഹോസ്റ്റൽ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് നേരിട്ട് ഹാജരാകേണ്ടതാണ്.
ഹോമിയോ മെഡിക്കൽ ഓഫീസർ; താത്കാലിക നിയമനം
സർക്കാർ ഹോമിയോ ആശുപത്രികളിലും ഡിസ്പെൻസറികളിലും മെഡിക്കൽ ഓഫീസർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് ഓൺലൈനിൽ ( https://cutt.ly/moktm2026 )രജിസ്റ്റർ ചെയ്യാം.
അവസാനതിയതി ഒക്‌ടോബർ 01 വൈകിട്ട് അഞ്ചുവരെ. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രായപരിധി 45 വയസ്. നിലവിലുള്ളതും ഉണ്ടാകാൻ സാധ്യതയുള്ളതുമായ ഒഴിവുകളിൽ പി.എസ്.സി, എംപ്ലോയ്മെന്റ് നിയമനം നടക്കുന്നതുവരെയാണ് താത്കാലിക നിയമനം. ഫോൺ 0481-2583516.
അധ്യാപക നിയമനം
വാകേരി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ബയോളജി അധ്യാപക തസ്തികയിലേക്ക് നിയമനം നടത്തുന്നു.
ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 28 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം.
അധ്യാപക ഒഴിവ്
ബാലരാമപുരം ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററിൽ ഇംഗ്ലീഷ് ആൻഡ് വർക്ക് പ്ലേയ്സ് സ്കിൽ അധ്യാപക തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.
ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും SET മാണ് യോഗ്യത. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 29 രാവിലെ 10ന് കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജ് പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.
ഡാറ്റാ എൻട്രി ഓപ്പറേറ്റർ താത്ക്കാലിക നിയമനം
പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ആറ് മാസത്തേക്ക് താത്ക്കാലിക നിയമനം നടത്തുന്നു.
ഡിഗ്രി, പി.ജി.ഡി.സി.എ യോഗ്യതയുമുള്ള ഉദ്യോഗാർഥികൾ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബർ ഒന്നിന് രാവിലെ 10.30 ന് പനമരം സാമൂഹിക ആരോഗ്യ കേന്ദ്രം കോൺഫറൻസ് ഹാളിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 04935 221189.