കേരളത്തിലെ വിവിധ സർക്കാർ ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ, ഐ.ടി.ഐകൾ, സർക്കാർ സ്ഥാപനങ്ങൾ, കോടതികൾ എന്നിവിടങ്ങളിലെ പുതിയ ജോലി അവസരങ്ങൾ. ഇടുക്കി ജില്ലാ ആശുപത്രിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, കേരള മെഡിക്കൽ സർവീസ് കോർപ്പറേഷനിൽ മാനേജർ (ഫിനാൻസ് & അക്കൗണ്ട്സ്), വടക്കാഞ്ചേരി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ കൗൺസിലർ, എടത്തിരുത്തി ഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ, ഇന്ത്യ റിസർവ് ബറ്റാലിയനിൽ ക്യാമ്പ് ഫോളോവർ, സർക്കാർ സ്ഥാപനത്തിൽ വെറ്ററിനറി തസ്തിക തുടങ്ങിയ ഒഴിവുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

കൂടാതെ തിരുവനന്തപുരം തൊഴിൽമേള, ലിഫ്റ്റ് ഓപ്പറേറ്റർ, ഇലക്ട്രീഷ്യൻ കം പ്ലംബർ, ഗവ. പ്ലീഡർ, ഏലപ്പാറ ഗവ. ഐ.ടി.ഐയിലെ ജൂനിയർ ഇൻസ്ട്രക്ടർ തുടങ്ങിയ അവസരങ്ങളും ലഭ്യമാണ്. യോഗ്യത, പ്രായപരിധി, ശമ്പളം, അഭിമുഖ തീയതി, അപേക്ഷാ അവസാന തീയതി, ആവശ്യമായ രേഖകൾ എന്നിവ പരിശോധിച്ച് യോഗ്യരായ ഉദ്യോഗാർത്ഥികൾ സമയബന്ധിതമായി അപേക്ഷിക്കുക.


ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

ഇടുക്കി ജില്ലാ ആശുപത്രി / ഗവ.മെഡിക്കല്‍ കോളജിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നു.

അംഗീകൃത ബോര്‍ഡില്‍ നിന്നുള്ള പ്ലസ്ടു, അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള കമ്പ്യൂട്ടര്‍ (ഡി.സി.എ/പി.ജി ഡി.സി.എ) അല്ലെങ്കില്‍ തത്തുല്യയോഗ്യത, ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ടൈപ്പിംഗ് പരിജ്ഞാനം തുടങ്ങിയവയാണ് യോഗ്യതകള്‍.

40 വയസില്‍ കവിയാത്ത ഉദ്യോഗാര്‍ഥികള്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി നേരിട്ട് സെപ്റ്റംബര്‍ 23 നു ഹാജരാകണമെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04862 - 232474

തൊഴിൽ മേള 26ന്

കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ 26 ന് രാവിലെ 10 മുതൽ തൊഴിൽമേള സംഘടിപ്പിക്കുന്നു.

എസ്എസ്എൽസി, പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ബിരുദം, പിജി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് വിവിധ തസ്തികകളിലെ ഒഴിവുകളിലേക്കാണ് തൊഴിൽമേള സംഘടിപ്പിക്കുന്നത്. ഉദ്യോഗാർഥികൾ https://tinyurl.com/4s2cnp22 ൽ രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: 0471-2304577, ഫേസ് ബുക്ക് പേജ് Model Career Centre-Thiruvananthapuram.


ലിഫ്റ്റ് ഓപ്പറേറ്റർ, ഇലക്ട്രീഷ്യൻ കം പ്ലംബർ

ചങ്ങനാശേരി റവന്യൂ ടവറിൽ ലിഫ്റ്റ് ഓപ്പറേറ്റർ, ഇലക്ട്രീഷ്യൻ കം പ്ലംബർ തസ്തികകളില്‍ കരാര്‍ നിയമനത്തിന് സെപ്റ്റംബർ 29 രാവിലെ 11.30ന് ഭവന നിർമാണ ബോർഡിന്‍റെ കഞ്ഞിക്കുഴിയിലുള്ള കോട്ടയം ഡിവിഷൻ ഓഫീസിൽ അഭിമുഖം നടത്തും.

യോഗ്യത: ഐ.ടി.ഐ. ഇലക്ട്രിക്കൽ. പരിചയസമ്പന്നർക്ക് മുൻഗണന. ഫോൺ: 9645367546

കേരള മെഡിക്കൽ സർവീസ് കോർപറേഷൻ മാനേജർ (ഫിനാൻസ് ആൻഡ് അക്കൗണ്ട്‌സ്) - കരാർ നിയമനം

കേരള മെഡിക്കൽ സർവീസ് കോർപറേഷൻ മാനേജർ (ഫിനാൻസ് ആൻഡ് അക്കൗണ്ട്‌സ്) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഓപ്പൺ വിഭാഗത്തിൽ ഒരു ഒഴിവുണ്ട്. പ്രായ പരിധി 01.01.2026 ന് 41 കവിയരുത്. (നിയമാനുസൃത വയസ്സിളവ് ബാധകം) ശമ്പള സ്‌കെയിൽ: 60000 രൂപ.

ICWA യോഗ്യതയും (CA Final) അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. ഇതിൽ മൂന്ന് വർഷമെങ്കിലും 200 കോടി രൂപയിൽ കുറയാത്ത വാർഷിക വിറ്റുവരവുള്ള സ്വകാര്യ / പൊതുമേഖലാ സ്ഥാപനത്തിൽ ഫിനാൻസ് മാനേജർ പ്രവൃത്തിപരിചയം അല്ലെങ്കിൽ മാസ്റ്റർ ഓഫ് കൊമേഴ്സ് (M.Com) ബിരുദവും ഏഴ് വർഷത്തെ പ്രവൃത്തിപരിചയം വേണം. ഇതിൽ നാല് വർഷമെങ്കിലും 200 കോടി രൂപയിൽ കുറയാത്ത വാർഷിക വിറ്റുവരവുള്ള സ്ഥാപനത്തിൽ പ്രവർത്തിച്ചിരിക്കണം.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റബർ 28 നകം ബന്ധപ്പെട്ട പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരാകണം. നിലവിൽ ജോലി ചെയ്യുന്നവർ സ്ഥാപനമേധാവിയിൽ നിന്ന് എൻ.ഒ.സി ഹാജരാക്കണം.


വടക്കാഞ്ചേരി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കൗണ്‍സിലര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ വടക്കാഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കൗണ്‍സിലര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. കൗണ്‍സിലിംഗില്‍ പരിചയസമ്പത്തും സൈക്കോളജി, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി എന്നീ വിഷയങ്ങളിലൊന്നില്‍ ബിരുദാനന്തര ബിരുദവുമുള്ള പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ അഭാവത്തില്‍ മറ്റു വിഭാഗക്കാരെയും പരിഗണിക്കും.

പ്രതിമാസ ഹോണറേറിയം 20,000 രൂപയായിരിക്കും. ഉദ്യോഗാര്‍ത്ഥികള്‍ പേര്, ഫോണ്‍ നമ്പര്‍, വിലാസം എന്നിവ രേഖപ്പെടുത്തിയ വെള്ളക്കടലാസിലെ അപേക്ഷയോടൊപ്പം യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സെപ്റ്റംബര്‍ 22-ന് രാവിലെ 11.30 ന് വടക്കാഞ്ചേരി എം.ആര്‍.എസ്. സ്‌കൂളില്‍ നടത്തുന്ന വാക്- ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 04884 235356, 9746562989, 04884 200408.

എടത്തിരുത്തി ഗവ. ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തൃശ്ശൂര്‍ എടത്തിരുത്തി ഗവ. ഐ.ടി.ഐയില്‍ ട്രെയിനിംഗ് ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രീഷ്യന്‍) തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ താത്കാലികമായി നിയമിക്കുന്നു. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് മൂന്ന് വര്‍ഷത്തെ ഡിപ്ലോമയാണ് മിനിമം യോഗ്യത.

താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 23-ന് രാവിലെ 10.30-ന് കോഴിക്കോട് എലത്തൂര്‍ ഗവ. ഐ.ടി.ഐയില്‍ (റെയില്‍വേ സ്റ്റേഷന് സമീപം) നടത്തുന്ന അഭിമുഖത്തിന് ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം നേരിട്ട് ഹാജരാകണം. ഫോണ്‍: 0495 2371451, 0495 2461898.


ഇന്ത്യ റിസര്‍വ് ബറ്റാലിയനില്‍ ക്യാമ്പ് ഫോളോവര്‍ താല്‍ക്കാലിക നിയമനം

ഇന്ത്യ റിസര്‍വ് ബറ്റാലിയനില്‍ ഒഴിവുള്ള മൂന്ന് ക്യാമ്പ് ഫോളോവര്‍ (കുക്ക്-1, സ്വീപ്പര്‍-2) തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ 59 ദിവസത്തേക്ക് താത്കാലിക നിയമനം നടത്തുന്നു. സെപ്റ്റംബര്‍ 22-ന് രാവിലെ 11 -ന് തൃശ്ശൂരിലെ ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ ആസ്ഥാനത്താണ് അഭിമുഖം.

ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പുകളും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും സഹിതം നേരിട്ട് ഹാജരാകണം. തൊഴില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രതിദിനം 750 രൂപ നിരക്കിലായിരിക്കും വേതനം (പ്രതിമാസം പരമാവധി 20,250 രൂപ). യാതൊരു കാരണവശാലും ഈ തസ്തികയില്‍ സ്ഥിരപ്പെടുത്തല്‍ ഉണ്ടായിരിക്കില്ലെന്ന് ബറ്റാലിയന്‍ കമാണ്ടന്റ് അറിയിച്ചു. ഫോണ്‍: 0487 2328720.

എം.എ.സി.ടി കോടതികളില്‍ ഗവ. പ്ലീഡര്‍ നിയമനം

ജില്ലയിലെ തൃശ്ശൂര്‍, ഇരിങ്ങാലക്കുട മോട്ടോര്‍ ആക്‌സിഡന്റ്‌സ് ക്ലെയിംസ് ട്രൈബ്യൂണലുകളില്‍ സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പിനുവേണ്ടി കേസുകള്‍ നടത്തുന്നതിന് ഗവണ്‍മെന്റ് പ്ലീഡര്‍മാരുടെ പാനലിലേക്ക് യോഗ്യരായ അഭിഭാഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

1978-ലെ കേരള ഗവണ്‍മെന്റ് ലാ ഓഫീസേഴ്‌സ് ചട്ടങ്ങള്‍ പ്രകാരം ബാര്‍ കൗണ്‍സിലില്‍ എന്റോള്‍ ചെയ്യുകയും കുറഞ്ഞത് ഏഴ് വര്‍ഷത്തെ സജീവ പ്രാക്ടീസുമുള്ള അഭിഭാഷകര്‍ക്ക് അപേക്ഷിക്കാം. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച ബയോഡാറ്റ, വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, ബാര്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ബാര്‍ അസോസിയേഷനില്‍ നിന്നുള്ള അസല്‍ സര്‍ട്ടിഫിക്കറ്റ്, കൂടാതെ കൈകാര്യം ചെയ്ത പ്രമുഖമായ മൂന്ന് എം.വി.ഒ.പി കേസുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ വിധിപ്പകര്‍പ്പുകള്‍ എന്നിവ സഹിതമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

താത്പര്യമുള്ളവര്‍ ഒക്ടോബര്‍ മൂന്നിന് വൈകിട്ട് നാലിനകം ജില്ലാ കളക്ടറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0487 2239530.


ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവ്

ഏലപ്പാറ ഗവണ്മെന്റ് ഐ.ടി.ഐ യില്‍ റെഫ്രിജറേഷന്‍ ആന്റ് എയര്‍കണ്ടീഷനിംഗ് ടെക്‌നീഷ്യന്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത: റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷനിംഗ് ട്രേഡില്‍ എന്‍.റ്റി.സി / എന്‍.എ.സി യും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ അംഗീകൃത ഡിപ്ലോമയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും.

യോഗ്യതയുള്ളവര്‍ സെപ്റ്റംബര്‍ 30 ന് രാവിലെ 11ന് ഏലപ്പാറ ഗവ. ഐ. ടി.ഐ പ്രിന്‍സിപ്പല്‍ മുന്‍പാകെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി അഭിമുഖത്തിന് എത്തണമെന്ന്് പ്രിന്‍സിപ്പല്‍ അറിയിച്ചു.
ഫോണ്‍: 9605504469, 9946010769.

സർക്കാർ സ്ഥാപനത്തിൽ താത്ക്കാലിക ഒഴിവ്

പത്തനംതിട്ട ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ എം എസ് യു-യു ജി വെറ്റ് തസ്തികയിൽ ഒരു താത്ക്കാലിക ഒഴിവുണ്ട്. പ്രായ പരിധി: 01.01.2025 ന് 60 വയസു കവിയരുത്.

ശമ്പള സ്‌കെയിൽ: 56,100 രൂപ. BVSC.AH ബിരുദവും World Veterinary Servicesൽ നിന്നുള്ള ശസ്ത്രക്രിയയിലുള്ള പരിശീലന സർട്ടിഫിക്കറ്റ്, KSVC രജിസ്‌ട്രേഷൻ, മലയാളം കൈകാര്യം ചെയ്യാനുള്ള കഴിവ്, LMV ലൈസൻസുമാണ് യോഗ്യത.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 23നകം ബന്ധപ്പെട്ട പ്രൊഫഷണൽ എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരാകണം. നിലവിൽ ജോലി ചെയ്യുന്നവർ സ്ഥാപന മേധാവിയിൽ നിന്ന് എൻ.ഒ.സി ഹാജരാക്കണം.