കൂടാതെ ട്യൂഷൻ ടീച്ചർ, കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിലിൽ ഡെപ്യൂട്ടി രജിസ്ട്രാർ, സമഗ്ര ശിക്ഷാ കേരളയിൽ ജൂനിയർ സൂപ്രണ്ട്, ക്ലാർക്ക് തുടങ്ങിയ തസ്തികകളിലേക്കും നിയമന അവസരങ്ങളുണ്ട്. യോഗ്യത, പ്രായപരിധി, ശമ്പളം, അഭിമുഖ തീയതി, അപേക്ഷിക്കേണ്ട അവസാന തീയതി, ആവശ്യമായ രേഖകൾ എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ പരിശോധിച്ച് യോഗ്യരായവർ സമയബന്ധിതമായി അപേക്ഷിക്കുക.
താലൂക്ക് ആശുപത്രിയില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ
നെടുംകണ്ടം താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റില്‍ ഡയാലിസിസ് ടെക്‌നീഷ്യന്റെ താല്‍കാലിക ഒഴിവുണ്ട്. സെപ്റ്റംബര്‍ 24ന് വ്യാഴാഴ്ച രാവിലെ 10ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.
ഡിപ്ലോമ ഇന്‍ ഡയാലിസിസ് ടെക്‌നോളജി, കേരളാ പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നീ യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ ഒറിജിനലും സെല്‍ഫ് അറ്റസ്റ്റഡ് പകര്‍പ്പുകളുമായി അന്നേ ദിവസം ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 04868 232650.
സർക്കാർ മെഡിക്കൽ കോളേജ് ആശുപ്രതിയിൽ വാക് ഇൻ ഇന്റർവ്യൂ
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപ്രതിയിലെ കാസ്റ്റ് പദ്ധതിയുടെ കീഴിൽ ഇ.സി.ജി ടെക്നീഷ്യൻ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തും.
പ്രായപരിധി: 18-36. യോഗ്യത: VHSE (ECG and Audiometric T DCVT (2 year course) OR BCVT (4 year course)
താൽപ്പര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം 22ന് (ചൊവ്വ) രാവിലെ 11 ന് എറണാകുളം മെഡിക്കൽ സൂപ്രണ്ടിന്റെ കാര്യാലയത്തിൽ (കണ്ട്രോൾ റൂം) നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. രാവിലെ10.30 മുതൽ 11 വരെ ആയിരിക്കും രജിസ്‌ട്രേഷൻ. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്തവർക്ക് മുൻഗണന നൽകുന്നതായിരിക്കും.
ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ് നിയമനം
കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം എച്ച് ഡി എസ് -ന് കീഴിൽ ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റിനെ നിയമിക്കുന്നു. ഉദ്ദ്യോഗാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 22 ന് 11.30 ന് ഐ എം സി എച്ച് സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാകാം.
ട്യൂഷന്‍ ടീച്ചര്‍ നിയമനം
വെട്ടിക്കവല ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് മുഖേന നടപ്പിലാക്കുന്ന മികവ് പദ്ധതി പ്രകാരം എട്ട് മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ്, കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളില്‍ ട്യൂഷന്‍ എടുക്കുന്നതിനായി ടീച്ചര്‍മാരെ നിയമിക്കും.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം, ബി.എഡ്, കെ ടെറ്റ്. കെ ടെറ്റ് യോഗ്യതയുളളവരുടെ അഭാവത്തില്‍ മറ്റുള്ളവരേയും പരിഗണിക്കും. ബയോഡേറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും വൈകിട്ട് സെപ്റ്റംബര്‍ 19ന് വൈകിട്ട് അഞ്ചിനകം വെട്ടിക്കവല ബ്‌ളോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 8547630027.
ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ജെ.പി.എച്ച്.എൻ. ഒഴിവ്
ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ വിദ്യാർഥിനികളുടെ ആരോഗ്യപരമായ പ്രശ്നങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്‌സ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലികമായി നിയമനം നടത്തുന്നു.
2026-27 അധ്യയന വർഷത്തിൽ സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യാൻ താത്പര്യമുള്ള വനിതകൾക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സിയും എ.എൻ.എം അല്ലെങ്കിൽ ഹെൽത്ത് വർക്കേഴ്‌സ് ട്രെയിനിംഗ് സർട്ടിഫിക്കറ്റും കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ രജിസ്‌ട്രേഷനുമാണ് അടിസ്ഥാന യോഗ്യത. ജനറൽ നഴ്‌സിംഗ് അല്ലെങ്കിൽ ബി.എസ്.സി നഴ്‌സിംഗ് പാസായവർക്കും സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ മുൻപരിചയമുള്ളവർക്കും മുൻഗണന നൽകും.
18-നും 45-നും ഇടയിലാണ് പ്രായപരിധി. പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന. പ്രതിമാസം 13,000 രൂപ വേതനം ലഭിക്കും. നിയമനത്തിന്റെ കാലാവധി 2027 മാർച്ച് 31 വരെയാണ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത, വയസ്സ്, ജാതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം സെപ്റ്റംബർ 19-ന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമർപ്പിക്കുക. വിലാസം: സീനിയർ സൂപ്രണ്ട്, മോഡൽ റസിഡൻഷ്യൽ സ്കൂൾ, ചാലക്കുടി, നായരങ്ങാടി, കോടശ്ശേരി പി.ഓ, തൃശ്ശൂർ - 680721. ഫോൺ: 0480-2960400, 0480-2706100, 9495133146.
മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക ഒഴിവുകൾ
മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നീഷ്യൻ, റേഡിയോഗ്രാഫർ തസ്തികകളിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു.
ഡി.എം.ഇ. അംഗീകൃത ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
സെപ്റ്റംബർ 23-ന് രാവിലെ പത്തിന് ലാബ് ടെക്നീഷ്യൻ തസ്തികയിലേക്കുള്ള അഭിമുഖവും രാവിലെ 11:30-ന് റേഡിയോഗ്രാഫർ തസ്തികയിലേക്കുള്ള അഭിമുഖവും മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടത്തും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. ഫോൺ- 0487-2261840.
ഡെപ്യുട്ടി രജിസ്ട്രാർ നിയമനം
കേരള നഴ്‌സസ് ആൻഡ് മിഡ് വൈവ്‌സ് കൗൺസിൽ ഓഫീസിൽ ഒഴിവുള്ള ഡെപ്യൂട്ടി രജിസ്ട്രാറുടെ തസ്തികയിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
സർക്കാർ നഴ്‌സിംഗ് സ്‌കൂളിലെ പ്രിൻസിപ്പൽ/ വൈസ് പ്രിൻസിപ്പൽ/ സീനിയർ നഴ്‌സിംഗ് ട്യൂട്ടർ തസ്തികകളിൽ സേവനമനുഷ്ഠിക്കുന്ന ഇൻഡ്യൻ നഴ്‌സിംഗ് കൗൺസിൽ നിഷ്‌കർഷിക്കുന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ബയോഡാറ്റ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, നോട്ടിഫിക്കേഷന് ശേഷം മാതൃവകുപ്പിൽ നിന്നും ലഭിച്ച നിരാക്ഷേപപത്രം എന്നിവ സഹിതം ഒക്ടോബർ 15 വൈകിട്ട് 5ന് മുൻപ് രജിസ്ട്രാർ, കേരള നഴ്‌സസ് ആൻഡ് മിഡ് വൈവ്‌സ് കൗൺസിൽ, തിരുവനന്തപുരം, പിൻ - 695035 വിലാസത്തിൽ അപേക്ഷിക്കണം.
ഡെപ്യൂട്ടേഷൻ നിയമനം
സമഗ്ര ശിക്ഷാ കേരളയുടെ സംസ്ഥാന പ്രോജക്ട് ഓഫീസിൽ നിലവിൽ ഒഴിവുള്ള ജൂനിയർ സൂപ്രണ്ട് (1), ക്ലാർക്ക് (3) തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷിക്കാം.
വിവിധ വകുപ്പുകളിൽ ജൂനിയർ സൂപ്രണ്ട്, ക്ലാർക്ക് തസ്തികകളിൽ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള അപേക്ഷകർക്ക് മുൻഗണന. അപേക്ഷകൾ സംസ്ഥാന പ്രോജക്ട് ഓഫീസിൽ സെപ്റ്റംബർ 25നകം ലഭിക്കണം. വിവരങ്ങൾക്ക്: www.ssakerala.in,